പ്രണയമഴ
ഭാഗം 28
“ഇനി ധനു മാസത്തിൽ ആണ് തിരുവാതിര… നിങ്ങളുടെ പൂത്തിരുവാതിര അല്ലേ…. ”
“മ്മ്…”അവൾ യന്ത്രികമായി മൂളി.
ബാൽക്കണിയിൽ നിന്നു കൊണ്ട് ഹരി നോക്കി കണ്ടു ഗൗരിയും അമ്മാളുവും മുറ്റത്തു കൂടെ നടക്കുന്നത്…
“ഏടത്തി… ഈ മാവ് ഇല്ലേ… ഇതിൽ നിറയെ കിളിച്ചുണ്ടൻ മാങ്ങ ഉണ്ടാകും… നല്ല ടേസ്റ്റ് ആണ് കെട്ടോ….”മാവിലേക്ക് ചൂണ്ടി അമ്മാളു പറഞ്ഞു.
ഒരുപാട് പൊക്കം ഒന്നും ഇല്ലാതെ പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മാവ് ആയിരുന്നു അത്….
അപ്പുറത് ഒക്കെ വലിയ മാവ് ഉണ്ട്… അതിൽ എല്ലാ ഓണത്തിനും ഊഞ്ഞാൽ കെട്ടും…. അമ്മാളു വാചലയായി..
“അതെവിടെയാ….”
“വാ കാണിക്കാം….”അമ്മാളു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പിന്നാമ്പുറത്തേക്ക് പോയി.
ഇത് ഇലഞ്ഞി മരം അല്ലെ മോളെ….
മ്മ്… അതെ ഏടത്തി… ഇത് ഇപ്പോൾ പൂക്കണ സമയം ആണ്… എന്താണോ ഈ കുറി പൂക്കാത്തത്… അമ്മാളു ആ മരത്തിൽ ഒന്നു തഴുകി…
ഒരു വശത്തു മുഴുവനും പൂ ചെടികൾ ആണെങ്കിൽ മറുവശത്തു ആകെ കിളിക്കൂടുകൾ ആണ്… ചെറിയ കുരുവികൾ കിടന്നു കലുപില ബഹളം കൂട്ടുന്നുണ്ട്… ഒരു വള്ളിപ്പടർപ്പ് പടർന്നു കേറി പോയിട്ടുണ്ട്… അത് ഒരു പന്തൽ പോലെ സെറ്റ് ചെയ്ത് വെച്ചിരിക്കുക ആണ്… ഗൗരി അത് എല്ലാം നോക്കി നിന്നു..
“വാ ഒരു കൂട്ടം കൂടെ കാണിക്കാം…”
അമ്മാളു ശബ്ദം ഉണ്ടാക്കാതെ ഗൗരിയെ ആയിട്ട് ആ വള്ളി പന്തലിൽ കയറി.. നോക്കിയപ്പോ ഒരു കുരുവി മുട്ട ഇട്ടു അട ഇരിക്കുന്നത് അവൾ കണ്ടു..
സസ്സ്സ്സ്… ശബ്ദം ഉണ്ടാക്കരുത്…. അമ്മാളു പതിയെ പറഞ്ഞു..
കുറച്ചു സമയം ആ കാഴ്ച കണ്ടു നിന്നിട്ട് രണ്ടാളും കൂടി പുറത്തേക്ക് ഇറങ്ങി..
തൊട്ടു മുന്നിൽ ഹരി….
അവൻ ദേഷ്യത്തിൽ വന്നു അവളുടെ കാതിൽ പിടിച്ചു തിരിച്ചു…
ഹാവൂ… വിട് ഹരിയേട്ടാ…. വേദനിക്കുന്നു….. അവൾ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു..
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വരരുത് എന്ന്… ആ അമ്മക്കിളിയെ നീ എന്തിനാ ഡിസ്റ്റർബ് ചെയ്തത്… ങേ… അവനു ദേഷ്യം വന്നു….
ഹരിയേട്ടാ പ്ലീസ്… ഞാൻ ഏടത്തിയെ കാണിക്കാൻ…
ഗൗരി… നിന്നെ ഞാൻ എവിടെ എല്ലാം തിരഞ്ഞു… നീ ഇത് എവിടെ ആയിരുന്നു… അവൻ പെട്ടന്ന് ഗൗരിയുടെ നേർക്ക് തിരിഞ്ഞു..
പെട്ടന്ന് ഉള്ള അവന്റെ സംസാരത്തിൽ ഗൗരി വല്ലാതെ ആയി..
“അത് പിന്നെ… ഞാൻ വെറുതെ അമ്മാളുവും ആയിട്ട്….. ”
“അമ്മാളു…. കയറി പോകുന്നുണ്ടോ മര്യാദക്ക്….”ഹരി പിന്നെ യും വഴക്ക് പറഞ്ഞത് കൊണ്ട് അമ്മാളു ഗൗരിയുട കൈയും പിടിച്ചു വലിച്ചു പോയി..
“ഹോ എന്റെ അമ്മേ…. ഹരിയേട്ടനു ഇത്തിരി കൂടുന്നുണ്ട് കെട്ടോ… ഇത്രക്ക് ഓവർ സ്മാർട്ട് ആകേണ്ട കാര്യം ഒന്നും ഇല്ല…”
ദേവിയും മറ്റുള്ളവരും അമ്മാളുവിനെയും ഗൗരിയെയും നോക്കി…
“എന്താ…. എന്താണ് പ്രോബ്ലം ”
രേണു അമ്മാളുവിന്റെ കൈയിൽ പിടിച്ചു.
“അത് പിന്നെ രേണുഏടത്തി, ഈ ഗൗരിഏടത്തിയും ഞാനും കൂടെ നമ്മുടെ മുറ്റത്തു കൂടെ ഒക്കെ നടക്കുക ആയിരുന്നു…..
ഞാൻ അമ്മാളുവിനോട് പല തവണ പറഞ്ഞിട്ടുണ്ട് ആ കിളി കൂട്ടിലേക്ക് പോകരുത് എന്ന്…. ഇവൾ ആണെങ്കിൽ ഗൗരിയെയും വിളിച്ചു അങ്ങോട്ട് പോയി.. അവിടെ ആണെങ്കിൽ ഒരു കുരുവി അട ഇരിക്കുക ആയിരുന്നു…. അതിനെ പോയി ഇവൾ ഇളക്കി…
അവരുട പിറകെ വന്ന ഹരി ആണ് ബാക്കി കാര്യങ്ങൾ പറഞ്ഞത്…
“ഓഹ്… ഇതാണോ ഇത്രയും വലിയ കാര്യം… ഞാൻ വിചാരിച്ചു വേറെ എന്തോ പ്രശ്നം ആണ് എന്ന്..”രേണു മുഖത്ത് ഒരു ദയനീയ ഭാവം വരുത്തി..
അതു കണ്ടു ബാക്കി എല്ലാവരും ചിരിച്ചു…
ഹരിക്ക് പക്ഷെ ദേഷ്യം തോന്നി..
അവൻ പെട്ടന്ന് തന്നെ മുകളിലെ നിലയിലേക്ക് പോയി..
അമ്മാളു… നിന്നോട് അവൻ പറഞ്ഞത് നീയ് അനുസരിച്ചാൽ പോരായിരുന്നോ മോളെ…..
“എന്റെ അമ്മേ….. ഞാൻ അതിന് ആരെയാ ഇതെല്ലാം കാണിച്ചത്… ഏട്ടന്റെ ഭാര്യയെ അല്ലെ… അല്ലാതെ വെറുതക്കാരെ ആണോ..
മ്മ്… നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല… മോളെ ഗൗരി… മോളു റൂമിലേക്ക് ചെല്ല് കെട്ടോ…. ഇവൾ പറയുന്നത് ഒന്നും മോൾ മുഖവിലക്ക് എടുക്കണ്ട… മുത്തശ്ശി ആയിരുന്നു അത്..
ഗൗരി വെറുതെ തല കുലുക്കി…
എന്നിട്ട് മുകളിലേക്കു കയറി പോയി.
അവൾ ചെന്നപ്പോൾ ഫോണിൽ ആരോടോ സംസാരിക്കുക ആണ് ഹരി..
ഗൗരി ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആണ്.. അതു മനസിലാക്കിയ ഹരി ബാൽക്കണിയിലേക്ക് ഇറങ്ങി പോയി..
ഗൗരി ആ റൂമിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു..
തന്റെ ഫോൺ അവിടെ ഇരിക്കുന്നത് അപ്പോൾ ആണ് അവൾ കണ്ടത്..
അവൾ വീട്ടിലേക്ക് അപ്പോൾ തന്നെ വിളിച്ചു..
“ഹെലോ അച്ഛാ….”
“ആഹ് മോളെ….(. എടി ദേ ഗൗരി മോളെ വിളിക്കുന്നു )അച്ഛന്റെ ശബ്ദം…
“മോളെ… ഗൗരി… ഹരി എവിടെ…”
“ഹരി ആരെയോ ഫോണിൽ വിളിക്കുക ആണ് അച്ഛാ….”
“മ്മ്…. മോൾ കാപ്പി കുടിച്ചോ….”
“കുടിച്ചു….
ലക്ഷ്മി ചേച്ചി യും കുഞ്ഞും എവിടെ…”
“അവൾ കുഞ്ഞിനെ കുളിപ്പിക്കുക ആണ്…. മോളെ ദേ അമ്മ വന്നു.. അച്ഛൻ അമ്മേടെ കൈയിൽ ഫോൺ കൊടുക്കാം കെട്ടോ ”
അത് പറഞ്ഞു കൊണ്ട് അയാൾ ഫോൺ സീതക്ക് കൊടുത്തു..
പിന്നീടു സീതയും അവളോട് സംസാരിച്ചു..
കുറച്ചു സമയം കഴിഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു നോക്കിയപ്പോൾ കണ്ടു ബെഡിൽ ലാപ്ടോപ് വെച്ച് എന്തൊക്കെയോ ചെയുന്ന ഹരിയെ…
അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു. വെളിയിലേക്ക് പോകാൻ തുടങ്ങി..
“നിൽക്ക്….”
നോക്കിയപ്പോൾ ഹരി അവളുടെ അടുത്തേക്ക് വരുന്നു…
“നീ ഇത് എങ്ങോട്ടാ പോകുന്നത്…”
അവൾ മറുപടിയായി കുർപ്പിച്ചു ഉള്ള ഒരു നോട്ടം നോക്കി..
“നീ നോക്കി പേടിപ്പിക്കേണ്ട…. ഇന്നലെ കല്യാണം കഴിഞ്ഞതേ ഒള്ളു നമ്മൾ…. എല്ലാ ഭാര്യമാർക്കും അവരുടെ ഭർത്താവുമായി ഒരുപാട് സംസാരിക്കാനും പറയാനും ഒക്കെ കാണും…. മറ്റുള്ളവരെ ബോധിപ്പിക്കാൻ എങ്കിലും നീ ഇവിടെ കുറച്ചു സമയം ഇരിക്ക്.. “അവൻ പറഞ്ഞു.
“വർഷങ്ങൾ ആയി പ്രണയിച്ചു നടന്നവർ അല്ലെ നമ്മള്… ഇനി കൂടുതൽ ഒന്നും പറയാൻ ഇല്ല എന്ന് അവർക്ക് തോന്നിക്കോളും..താൻ അതോർത്തു തല പുണ്ണാക്കേണ്ട…. അതും പറഞ്ഞു കൊണ്ട് അവൾ വേഗം ഡോർ തുറന്നു ഇറങ്ങി പോയി….
നച്ചു വാവയെ എടുത്തു കൊണ്ട് ഗൗരി വരാന്തയിൽ കൂടെ വെറുതെ നടന്നു… നീലിമക്ക് അവളോട് കുശുമ്പ് തോന്നും എങ്കിലും കുഞ്ഞിനോട് ഉള്ള ഗൗരിയുടെ സ്നേഹം കാണുമ്പോൾ അവൾ അത് മറക്കും..
രേണുവും ഉണ്ണിയും ഉച്ചക്ക് ശേഷം മടങ്ങും… അപ്പോൾ അമ്മാളുവിനെ ഹോസ്റ്റലിൽ ഇറക്കാൻ ആണ് പ്ലാൻ…..
മോനെ ഹരി… നീയും ഗൗരി മോളും കൂടെ പദ്മിനി ചിറ്റയുടെ വീട് വരെ ഒന്ന് ചെല്ല് കെട്ടോ… അവൾ ഇപ്പോൾ വിളിച്ചിരുന്നു. നിങ്ങളോട് അങ്ങോട്ട് ഇന്ന് വൈകുന്നേരം ഇറങ്ങാൻ പറഞ്ഞു… ഗോപിനാഥമേനോൻ ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ പറഞ്ഞു.
“മ്മ്… പോകാം അച്ഛാ…..”
ജാനകിയമ്മയുടെ ഇളയ മകൾ ആണ് പദ്മിനി..
ഇന്ന് അവിടെ stay ചെയ്യാൻ ആണോ മോനെ….
“അല്ല അമ്മേ… ഞങ്ങൾ രാത്രിയിൽ തിരിച്ചു വരും..”..
“മ്മ്…. ”
ഊണ് കഴിഞ്ഞു ഒന്ന് റസ്റ്റ് എടുത്തതിനു ശേഷം പോകുവാൻ ആണ് രേണുവും ഉണ്ണിയും .. അമ്മാളുവിന് ആണെങ്കിൽ ഭയങ്കര മടി ആയിരുന്നു പോകുവാൻ…
അവൾ ഗൗരി യും ആയിട്ട് സംസാരിച്ചു കൊണ്ട് അവരുട റൂമിൽ ആയിരുന്നു.. ഹരി എന്തൊക്കെയോ വർക്കുകൾ ചെയ്ത് കൊണ്ട് ഇരിക്കുക ആണ്..
അമ്മാളു ഉപ്പിലിട്ട നെല്ലിക്ക എടുത്തു കൊണ്ട് വന്നു കഴിക്കുക ആണ്.. ഗൗരിക്ക് ഇത് കണ്ടു നാവിൽ വെള്ളമൂറി… ഗൗരിക്ക് എന്നല്ല ആർക്കും അങ്ങനെ തോന്നും.. അതുപോലെ ആണ് അവളുടെ കഴിക്കൽ…ഗൗരിക്കും അവൾ വായിൽ വെച്ച് കൊടുത്തു..
ഏട്ടന് ഇത് ഒന്നും അത്ര വലിയ ഇഷ്ടം ഇല്ല കെട്ടോ….പുളി ആണെന്ന് പറഞ്ഞു കഴിക്കില്ല…
അവൾ പതിയെ പറഞ്ഞു…
ഇടയ്ക്ക് അവൾ ഒരെണ്ണം എടുത്തു ഹരിക്ക് കൊടുക്കാനായി ഗൗരിയുടെ കൈയിൽ കൊടുത്തു..
പെട്ടന്ന് ഗൗരി വല്ലാതായി…
കൊണ്ട് പോയി വായിലേക്ക് വെച്ച് കൊടുക്ക്…. ഏട്ടന്റെ എക്സ്പ്രഷൻ ഞാൻ ഒരു വീഡിയോ ആയിട്ട് എടുക്കാം…
അതു വേണോ… ഇഷ്ടം ഇല്ലെങ്കിൽ എന്നെ വഴക്ക് പറയും…
പേടിക്കണ്ട… ചെല്ല്… ഞാൻ ഇല്ലേ കൂടെ…
വേണ്ട അമ്മാളു… ഏട്ടന് ദേഷ്യം ആകും…
എങ്കിൽ ഏട്ടൻ അറിയാതെ കൊടുക്കാം… വെയിറ്റ്…. അവൾ പറഞ്ഞു..
“എട്ടാ….”
മ്മ്…. ”
“ഒന്ന് കണ്ണടച്ചേ….”
“നീ പോ അമ്മാളു… മിണ്ടാതെ…”
“പറയുന്നത് കേൾക്കു…. ഒരു സർപ്രൈസ് ഉണ്ട്…”
“മിണ്ടാതെ ഇരിക്ക് പെണ്ണെ… ഞാൻ ഇവിടെ ഓരോ ജോലിയിൽ ആണ്…”അവൻ ലാപ്പിൽ എന്തൊക്കെയോ ചെയ്ക ആണ്..
“ഏട്ടാ… എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഏട്ടൻ ഒന്ന് കണ്ണു അടച്ചേ… അഞ്ച് മിനിറ്റ് മതി.. പ്ലീസ്.. ഞാൻ ഇന്ന് പോകുവാ ഏട്ടാ അതാണ്….ഇനി ഉടനെ ഒന്നും എന്റെ ശല്യം ഉണ്ടാവില്ല ..”
അവനു മനസിലായി ഇവൾ ഏതെങ്കിലും തരത്തിൽ ഉപ്പിലിട്ട നെല്ലിക്ക കഴിപ്പിക്കാൻ ഉള്ള തന്ത്രം ആണ് എന്ന്… കുറെ നാൾ ആയി അവൾക്കിട്ട് തിരിച്ചു ഒരു പണി കൊടുക്കാൻ കാത്ത് ഇരിക്കുക ആയിരുന്നു അവൻ..
.
“മ്മ്… ശരി ശരി….”.അവൻ കണ്ണുകൾ അടച്ചു…
ഒരു മിനിറ്റ്… ഏട്ടൻ ചിലപ്പോൾ കണ്ണു തുറക്കും എന്ന് പറഞ്ഞു കൊണ്ട് അവൾ ഗൗരിയുടെ ഒരു ഷാൾ എടുത്തു കൊണ്ട് വന്നു അവന്റെ കണ്ണുകൾ കെട്ടി…
അമ്മാളു അവന്റെ ഫോൺ കൈയിൽ എടുത്തു… എന്നിട്ട് വിഡിയോ ബട്ടൺ പ്ലേ ചെയ്തു..
ഗൗരിയോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു…
അവൾക്ക് പേടി കാരണം എന്ത് ചെയണം എന്ന് അറിയില്ല.. ഒടുവിൽ അമ്മാളു കണ്ണടച്ച്…
ഗൗരി വിറച്ചു കൊണ്ട് അവന്റെ അരികിലേക്ക് വന്നു…
“ഏട്ടാ… പ്ലീസ് ഓപ്പൺ യുവർ മൗത്ത്…….”അമ്മാളു അവന്റെ അടുത്ത് ചെന്നു പറഞ്ഞിട്ട് പുറകോട്ട് മാറി…
അവൻ അമ്മാളു പറഞ്ഞത് പോലെ ചെയ്തു..
പെട്ടന്ന് ഗൗരി അവന്റെ വായിലേക്ക് നെല്ലിക്ക ഇടാൻ തുടങ്ങിയതും അവൻ അമ്മാളു ആണെന്ന് കരുതി ഗൗരിയുടെ ഇടുപ്പിൽ പിടിച്ചു അവളെ മടിയിലോട്ട് ഇരുത്തി……. ഗൗരി അവന്റെ കൈയിൽ ഇരുന്നു കുതറി…ഹരി പക്ഷെ വിട്ടില്ല….എന്നിട്ട് നെല്ലിക്ക എടുത്തു അവളുട വായിലേക്ക് വെക്കുന്നതിന് മുൻപായി അവൻ കണ്ണിലെ കെട്ടു അഴിച്ചു മാറ്റി… അവന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്ന ഗൗരിയെ അപ്പോൾ ആണ് അവൻ കണ്ടത്… അവന്റെ ഇടത് കൈ അവളുടെ ഇടുപ്പിൽ ആയിരുന്നു…
പെട്ടന്ന് അവൻ സ്തംഭിച്ചു പോയി…
അവൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു…
ഹരി അമ്മാളുവിന്റെ അടുത്തേക്ക് പാഞ്ഞതും അവൾ ഫോൺ കിടക്കയിലേക്ക് ഇട്ടിട്ട് എഴുന്നേറ്റു ഓടി പോയി..
ഗൗരിക്ക് ദേഷ്യം കൊണ്ട് മുഖം ഒക്കെ തുടുത്തു വന്നു ഇരിക്കുക ആണ്…
ഹരിയും ആകെ വല്ലാതെ ആയി…
അവനും അമ്മാളു ആണെന്നാണ് ഓർത്തത്…
അവൻ ഗൗരി യെ നോക്കി…
സോറി….
തന്റെ ഒരു സോറി… അതു താൻ തന്റെ കൈയിൽ വെച്ചാൽ മതി…. വൃത്തികെട്ടവൻ…. തനിക്ക് നാണം ഇല്ലെടോ….. അവൾ തന്റെ ഇടുപ്പിലേക്ക് കൈ ചേർത്തു പിടിച്ചു തിരുമ്മി കൊണ്ട് പറഞ്ഞു..
ടി ടി… നീ എങ്ങോട്ടാ ഈ കത്തികേറി പോകുന്നത്… അവൾ നെല്ലിക്ക എന്റെ വായിലേക്ക് വെയ്ക്കാൻ വന്നതും പോരാഞ്ഞു കിടന്നു ചിലക്കുന്നത് കേട്ടില്ലേ….
അവനും വിട്ട് കൊടുക്കാൻ ഭാവം ഇല്ലായിരുന്നു..
തന്റെ അനുജത്തി പറഞ്ഞിട്ട് ആണ് ഞാൻ അങ്ങനെ ചെയ്തത്…. അവൾ ദേഷ്യ കൊണ്ട് വിറച്ചു..
അവൾ പറഞ്ഞാൽ നീ എന്തും ചെയുവോ…. എടി ചെയ്യുവോന്നു… അവൾ പറയുവാ എനിക്ക് ഒരു ഉമ്മ കൊടുക്കാൻ എന്ന് പറഞ്ഞാൽ, നീ എനിക്ക് ഉമ്മ തരുമോ…. അവൻ ഗൗരിയുടെ അടുത്തേക്ക് വന്നു ചോദിച്ചു…
അയ്യടാ… തന്റെ മനസ്സിലിരിപ്പ് കൊള്ളാം…. നാണമില്ലേ തനിക്ക്…
ഇല്ലടി… എനിക്ക് ഒരല്പം പോലും നാണം ഇല്ല… നീ എന്റെ ഭാര്യ അല്ലെ….
അല്ല……
പിന്നെ….
ഞാൻ നിങ്ങടെ ആരും അല്ല…
അപ്പോൾ ഇത് എന്താ…. ഇത് ആരാണ് കെട്ടിയത് നിന്നെ…. അവൻ ഗൗരിയുടെ താലിമാല എടുത്തു അവന്റെ കൈയിലേക്ക് ചേർത്ത് കൊണ്ട് ചോദിച്ചു..
ഇതിന്റെ പേര് പറഞ്ഞു നിങ്ങൾ ഒരുപാട് നെഗളിക്കണ്ട… പൊട്ടിച്ചു ആ ക്ലോസറ്റിൽ കളയാൻ എനിക്ക് ഒരുപാട് സമയം ഒന്നും വേണ്ട…കാണണോ തനിക്ക് …. എന്തെടോ…
എടി…. ഒരലർച്ചയോടെ അവൻ അവളുടെ കഴുത്തിൽ കു ത്തി പിടിച്ചു..
എന്താടി നീ പറഞ്ഞത്…. ഒന്നുടെ പറയെടി… എടി പറയാൻ…. അവന്റെ കൈയുടെ ബലം കൂടി… ഗൗരി അവനെ ബലമായി പിടിച്ചു തള്ളി…..
എന്നിട്ട് അവൾ ശക്തിയായി ചുമച്ചു…
ശ്വാസം വലിച്ചു വിടുന്നത് കണ്ടപ്പ്പോൾ ഹരിക്ക് പേടി ആയി…..
വാതിലിൽ ആരോ മുട്ടുന്നത് കേട്ടതും അവൾ വേഗം വാഷിംറൂമിലേക്ക് ഓടി..
ഹരി ഡോർ തുറന്നപ്പോൾ അമ്മാളു ആണ്…
സോറി ഏട്ടാ…. അവൾ അത് പറഞ്ഞിട്ട് വീണ്ടും തിരിച്ചു ഓടി…
അവൻ ഡോർ ലോക്ക് ചെയ്തിട്ട് വാഷിംറൂമിലേക്ക് ചെന്നു.
നോക്കിയപ്പോൾ കണ്ടു ഇടനാഴിയിൽ ഭിത്തിയിൽ ചാരി ഇരുന്നു കരയുന്ന ഗൗരിയെ…
അവനു സങ്കടം തോന്നി…
താൻ അങ്ങനെ ചെയ്തതിൽ അവൾക്ക് വേദനിച്ചു എന്ന് അവനു തോന്നി..
. അവൻ ഗൗരി യുടെ അടുത്തേക്ക് ചെന്നതും അവൾ എഴുനേറ്റ്..
ഗൗരി… നിനക്ക് വേദനിച്ചോ… ആം സോറി…….
പെട്ടന്ന് ആയിരുന്നു അവളുടെ വലത് കരം വായുവിൽ ഉയർന്നു പൊങ്ങിയതു…
തുടരും
ഹായ് dears… കഥ ഇഷ്ടം ആയെങ്കിൽ രണ്ടു വരി kurikkane ❤❤❤