കാളിന്ദി
ഭാഗം 28
“അത് …. അത്രക്ക് എരിവ് ഉണ്ടോ എന്ന് രുചിച്ചു നോക്കാതെ ഞാൻ എങ്ങനെ പറയും എന്റെ കാന്താരിപെണ്ണെ ”
കണ്ണൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു..
അപ്പോളേക്കും കല്ലു വീണ്ടും പുതപ്പെട്ടുത്തു തല വഴി മൂടി പുതച്ചിരുന്നു
എന്റെ പെണ്ണെ… നീ ഇങ്ങനെ പേടിക്കുവൊന്നും വേണ്ട.. നിന്റെ പൂർണ സമ്മതത്തോടെ അല്ലാതെ നിന്നെ ഒരിക്കലും ഞാൻ സ്വന്തം ആക്കില്ല…. അത് ഈ കണ്ണൻ തീരുമാനിച്ചത് ആണ്..
അവൻ മനസ്സിൽ ഓർത്തു.
പി ജി ചെയ്യാൻ ഇഷ്ടം ആണെങ്കിൽ കല്ലു വിനെ പഠിപ്പിക്കണം… അത് കഴിഞ്ഞു ഒള്ളു ബാക്കി എല്ലാം..
ശ്രീകുട്ടിയോട് ഓരോ കാര്യങ്ങൾ ചോദിക്കുമ്പോളും അവളുടെ കണ്ണുകളിലെ തിളക്കം താൻ കണ്ടത് ആണ്…
കല്ലു ഇനി പഠിക്കാൻ പോകുന്നുണ്ടോ എന്ന് ശ്രീക്കുട്ടി ചോദിച്ചപ്പോൾ തന്നെ ഏറു കണ്ണിട്ട് നോക്കിയത്……
ആഹ് എന്തായാലും റിസൾട്ട് വരട്ടെ… എന്നിട്ട് വേണം അവളെ പഠിക്കാൻ വിടുന്ന കാര്യങ്ങൾ ഒക്കെ നോക്കാൻ.
കണ്ണന്റെ മനസ്സിൽ പല പല ചിന്തകൾ ആണ്..
അപ്പോളേക്കും കല്ലു ഉറക്കം പിടിച്ചിരുന്നു.
ഇടയ്ക്ക് അവൾ അറിയാതെ അവളുടെ പുതപ്പ് എടുത്തു അവൻ മാറ്റി..
ഒന്ന് കുറുകി കൊണ്ട് ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവളെ അരണ്ട വെളിച്ചത്തിൽ അവൻ നോക്കി…
ഇവളുടെ നീണ്ട മൂക്കിൽ ഒരു മൂക്കുത്തി കുത്തിച്ചാലോ…..നല്ല ഭംഗി ആയിരിക്കും….
വേണ്ട.. പെണ്ണിന് ഇത്തിരി കാലു മുറിഞ്ഞപ്പോൾ തന്നെ എന്തൊരു വേദന ആയിരുന്നു….
അവളുടെ കവിളിൽ മെല്ലെ അവൻ ഒന്ന് തലോടി…
ചെറിയ ഒരു മുഖക്കുരു അവളുടെ താടി തുമ്പിൽ സ്ഥാനം പിടിച്ചിരിക്കുന്നു..
ഇത് ഇന്നലെ കണ്ടില്ലലോ എന്നവൻ ഓർത്തു..
ആകെപ്പാടെ ഇവളെ ഒന്ന് നേരെ ചൊവ്വേ കാണുന്നത് ഈ ഉറക്കത്തിൽ ആണ്..
അല്ലാത്തപ്പോൾ മുഴുവൻ താൻ ഒന്ന് നോക്കിയാൽ അവൾക്ക് നാണം ആണ്.
ഒരായിരം ചുംബനങ്ങൾ കൊണ്ട് മൂടാൻ ആഗ്രഹം ഉണ്ട്… പക്ഷെ… വേണ്ട
… സങ്കടം ആയാലും സന്തോഷം ആയാലും പ്രണയം ആയാലും…… അത് ഇരുവരും ഒരുപോലെ ആസ്വദിക്കണം…
പല പല ചിന്തകളിൽ മുഴുകി കിടക്കുക ആണ് അവൻ..
പെട്ടന്ന് ആണ് കല്ലു ഒന്ന് ഞെട്ടിയത്.
അവൾ വേഗം കണ്ണ് തുറന്ന്.
എന്താ കല്ലു… എന്ത് പറ്റി..
അത് പിന്നെ കണ്ണേട്ടാ…. ഞാൻ ഒരു സ്വപ്നം കണ്ടു..
എന്ത് സ്വപ്നം..
ഞാൻ ഒരു കുഴിയിലോട്ട് വീഴുന്നത്..
അവൾ ഉറക്കച്ചടവോടെ പറഞ്ഞു.
ആഹ് അത് ഇന്ന് സംഭവിച്ച കാര്യം അല്ലേ… സ്വപനം അല്ലാലോ…
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.
ഹ്മ്മ്.. പ്രാർത്ഥിച്ചു കിടന്ന് ഉറങ്ങാൻ നോക്ക്.. അല്ലെങ്കിൽ ഇനിയും സ്വപ്നം ഒക്കെ കാണും….
.*********
അന്നും കല്ലു നേരത്തെ ഉണർന്നു.
കുളി കഴിഞ്ഞു അടുക്കളയിൽ വന്നു.
അപ്പവും ഗ്രീൻ പീസ് കറിയും ആയിരുന്നു ബ്രേക്ക്‌ഫാസ്റ്റ് നു.
അവൾ അതിന്റെ കാര്യങ്ങൾ ഒക്കെ നോക്കി.
കറി വെയ്ക്കാനായി കുക്കറിൽ വെച്ചിട്ട് അവൾ വെളിയിലേക്ക് ഇറങ്ങി പോയി.. മുറ്റം എല്ലാം അടിച്ചു വാരി.
അടുത്ത വീട്ടിലെ ദിവാകരൻ ചേട്ടൻ ആണ് അന്നും പൈക്കളെ കറക്കാനായി വന്നത്.
കണ്ണനും ഉണ്ട് അയാളുടെ അടുത്ത..
കല്ലുവും ശ്രീകുട്ടിയും കൂടെ അടുക്കളയിൽ പാചകത്തിൽ ആണ്.
ശ്രീക്കുട്ടി കോളേജിൽ പോയ ശേഷം കണ്ണനും കല്ലുവും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു.
കല്ലുവിന്റെ വീട്ടിലേക്ക് പോകും വഴിയിൽ ഹോസ്പിറ്റലിൽ കയറാൻ ആണ് കണ്ണന്റെ പ്ലാൻ.
അവർക്ക് കൊണ്ട് പോകാൻ ഉള്ള ത് എല്ലാം കല്ലു എടുത്തു മേശമേൽ വെച്ചിട്ടുണ്ട്.
അതിനു ശേഷം ആണ് അവൾ റെഡി ആകാനായി പോയത്.
അവൾ ഒരു ഇളം മഞ്ഞ നിറം ഉള്ള ചുരിദാർ എടുത്തു അണിഞ്ഞു..
മുടി അഴിച്ചു കുളി പിന്നൽ പിന്നി ഇട്ടു.
അല്പം പൌഡർ എടുത്തു മുഖത്ത് പൂശി… ഒരു ചെറിയ പൊട്ടും തൊട്ടു, സീമന്ത രേഖയിൽ സിന്ദൂരം വരച്ചു..
കണ്ണൻ കയറി വന്നപ്പോൾ അവൾ ഒരുങ്ങി കഴിഞ്ഞിരുന്നു.
“ആഹ്.. സുന്ദരി ആയല്ലോ ”
. അവൻ അവളുടെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു..
“കൊള്ളാമോ ഏട്ടാ ”
“പിന്നേ ”
“ഒള്ളത് ആണോ.. അതോ വെറുതെ കളി പറയുവാ ”
കല്ലുവിന് സംശയം ആണ്.
“നീ പോ പെണ്ണെ….. ഞാൻ ഒള്ളത് തന്നെ പറഞ്ഞത് ”
“ഇത്തിരി വണ്ണം കൂടിയോ ഏട്ടാ…”അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു ചോദിച്ചു.
“ആഹ് പിന്നേ.. ഒറ്റ രാത്രി കൊണ്ട് അഞ്ചുകിലോ കൂടി ”
“അതല്ല ഏട്ടാ…. എനിക്ക് ഒരു സംശയം….”
“നീ മിണ്ടാതെ പോ പെണ്ണെ…. ”
അവൻ അലമാര തുറന്ന് ഒരു ഷർട്ട് എടുത്തു, അതിന് ചേരുന്ന കര ഉള്ള മുണ്ടും.
“കല്ലു ”
“എന്തോ…”
“ഉച്ച കഴിഞ്ഞു ഒരു 2മണിക്ക് ശേഷം നമ്മൾക്ക് ഇറങ്ങണം കേട്ടോ.. ജസ്റ്റ് രാജിടെ അടുത്ത് കേറണം ”
. “മ്മ്….”
അങ്ങനെ വീടൊക്കെ പൂട്ടിയിട്ട് രണ്ടാളും കൂടെ കല്ലുന്റെ വീട്ടിലേക്ക് വിരുന്നിനു പുറപ്പെട്ടു.
ആദ്യം ഹോസ്പിറ്റലിൽ പോയി
അച്ചനെ കണ്ടു.. അമ്മയുടെ കൈയിൽ ഭക്ഷണം കൊടുത്തു.
അൽപ സമയം അവിടെ നിന്നിട്ട് അവർ അവിടെ നിന്നും പോന്നത്.
ഒരു ബേക്കറി യിൽ കയറി കണ്ണൻ കുറച്ചു പലഹാരം ഒക്കെ വാങ്ങിയിരുന്നു.
അച്ഛമ്മയ്ക്ക് ഇഷ്ടം ഉള്ളത് ഒക്കെ കല്ലു അവനോട് പറഞ്ഞു കൊടുത്തു.
11.30ആയി അവർ അച്ഛമ്മയുടെ അടുത്ത് വന്നപ്പോൾ.. ഉഷയും ഉണ്ടായിരുന്നു അവിടെ.
അച്ഛമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കൊണ്ട് ആണ് കല്ലു അകത്തേക്ക് കയറിയത്.
..
ഒരു കൊച്ചു കുട്ടിയെ പോലെ ആയിരുന്നു അവൾ.
അവൾക്ക് അച്ഛമ്മയോട് ഉള്ള സ്നേഹം കാണുമ്പോൾ വ്യക്തമാണ് അവർ തമ്മിൽ ഉള്ള അടുപ്പത്തിന്റെ ആഴം എന്ന് കണ്ണൻ ഓർത്തു.
.
കല്ലു വന്നത് അറിഞ്ഞു മുത്തു മണിയും സുസ്മിതയും ഒക്കെ അവിടെക്കു വന്നു..
മുത്തുമണിക്ക് ഉള്ള ചോക്ലേറ്റ് എടുത്തു കല്ലു അവൾക്ക് കൊടുത്തു.
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
ഇടയ്ക്ക് ഉഷയും അച്ഛമ്മയും ഒക്കെ വന്നു കണ്ണനോട് ഓരോരോ വിശേഷം ഒക്കെ പറയുന്നുണ്ട്.
അല്പം കഴിഞ്ഞതും കല്ലു വന്നു കണ്ണനെ അവളുടെ മുറിയിലേക്ക് കൊണ്ട് പോയി.
“വെളിയിൽ ഭയങ്കര ചൂട് അല്ലേ… ഏട്ടൻ ഇവിടെ റസ്റ്റ് എടുത്തോ ”
അവൻ ആണെങ്കിൽ അപ്പോൾ റൂം ഒക്കെ നോക്കി കാണുക ആണ്.
അവളുടെ പുസ്തകങ്ങൾ ആണ് ഏറിയ ഭാഗവും.
കല്ലു ഫാൻ ഇട്ടു കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി പോയി.
അവളുടെ നിർത്താതെ ഉള്ള സംസാരവും ചിരിയും ഒക്കെ ആ വീട്ടിൽ മുഴുങ്ങി.
“ഇപ്പോളാ ഇവിടെ ഒരു ആളും അനക്കവും ഒക്കെ ആയതു… കല്ലു പോയപ്പോൾ വീട് ഉറങ്ങി പോയിരിന്നു ”
. സുസ്മിത പറഞ്ഞു.
“സത്യം ആണ് കുഞ്ഞേ… ”
“ഉഷ ചേച്ചി അച്ഛമ്മയെ കൊണ്ട് പോകാൻ ആണോ…”
“അതെ… അമ്മ ഇവിടെ തനിച്ചു അല്ലേ ഒള്ളൂ…. എനിക്ക് ഇങ്ങനെ എന്നും നിൽക്കാൻ പറ്റില്ലാലോ… ചേട്ടനും പിള്ളേരും അവിടെ തനിച്ചു ആണ്…”
ഉഷ പറഞ്ഞത് കേട്ടതും കല്ലു അച്ഛമ്മയെ നോക്കി. അത് അവൾക്ക് പുതിയ അറിവ് ആയിരുന്നു.
“അച്ഛമ്മ പോകുവാണോ..”
“ഉടനെ ഒന്നും ഇല്ല മോളെ… ഇവള് ചുമ്മാ പറയുന്നത് അല്ലേ ”
“ചുമ്മാതെ അല്ല കല്ലു.. കാര്യം ആയിട്ട് ആണ്… അമ്മയ്ക്ക് ഒറ്റയ്ക്ക് ഇനി പറ്റില്ല.. പ്രായം ഏറി വരികണ്…”
കല്ലു ഒന്നും മിണ്ടാതെ നിന്നതേ ഒള്ളു.
അച്ഛമ്മയേ അപ്പച്ചി കൊണ്ട് പോകും എന്ന് അവൾക്ക് അറിയാം… പക്ഷെ ഇത്ര പെട്ടന്ന്… അത് ആണ്… ”
“നീ ഒന്ന് പോടീ ഉഷേ… ഞാൻ ഇപ്പോൾ എങ്ങോട്ടും ഇല്ല.. എന്തെങ്കിലും ആവശ്യം വന്നാൽ സുസ്മിത ഒക്കെ ഇല്ലേ…”
അച്ഛമ്മ പറഞ്ഞു.
“ആഹ്.. എന്തായാലും ഞാൻ പറയാൻ ഉള്ളത് പറഞ്ഞു..ഇനി എല്ലാം അമ്മേടെ ഇഷ്ടം…”
ഉഷ ക്കു അല്പം ദേഷ്യം ആയിരുന്നു.
അത്രയും സമയം വിശേഷം ഒക്കെ പറഞ്ഞു പൊട്ടി ചിരിച്ച കല്ലു പെട്ടന്ന് നിശബ്ദ ആയി..
കണ്ണനും കേൾക്കുന്നുണ്ട് അടുക്കള പുറത്തെ ചർച്ച..
“കണ്ണേട്ടാ….”
കല്ലു വിളിച്ചപ്പോളവൻ നോക്കി…
അവളുടെ മുഖം ഒക്കെ വാടി ആണ്..
“മ്മ്… എന്താ കല്ലു ”
“ഭക്ഷണം കഴിക്കേണ്ടേ ”
“കഴിക്കാൻ സമയം ആയോ അതിനു..”അവൻ വാച്ചിലേക്ക് നോക്കി.
“അല്ലാ…നമ്മൾക്ക് രാജി ചേച്ചിടെ വീട്ടിലും പോകണ്ടേ ഏട്ടാ ”
“മ്മ്… എന്നാലും ഇത്തിരി കൂടി കഴിയട്ടെ ”
അവൻ പറഞ്ഞു.
കല്ലുവിന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണന് കാര്യം പിടി കിട്ടി.
കാരണം അവനും കേൾക്കുന്നുണ്ട് അകത്തെ ചർച്ച.
എന്തായാലും അവളെ പറഞ്ഞു മനസിലാക്കാം എന്ന് അവൻ വിചാരിച്ചു..
ഈശ്വരാ ഈ പെണ്ണിന്റെ മുഖം ഒന്ന് വാടിയാൽ, ഇവളുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ… തന്റെ മനസ് തരളിതം ആകുന്നുവല്ലോ….. അവൻ ഓർത്തു.
മുത്തുമണി അപ്പോൾ വാതിലിന്റെ പിന്നിൽ വന്നു നിന്നു കല്ലുവിനെ ഒളിഞ്ഞു നോക്കി.
കണ്ണൻ അവളെ കൈ കൊണ്ട് അകത്തേക്ക് വിളിച്ചു… അപ്പോളേക്കും അവൾ ഓടി കളഞ്ഞു.
.
“കല്ലു…”
“എന്തോ ”
“വാടോ എന്നാൽ…. നമ്മൾക്ക് കഴിക്കാം ”
അവൻ എഴുന്നേറ്റു.
ഒപ്പം കല്ലുവും.
അച്ഛമ്മയും ഉഷയും സുസ്മിതയും കൂടി ഒരുപാട് വിഭവങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നു.
എല്ലാം രുചികരവവും ഒന്നിനൊന്നു മെച്ചവും ആയിരുന്നു താനും.
കല്ലു ഒന്നും മിണ്ടാതെ ഇരുന്നു ആഹാരം കഴിക്കുക ആണ്.
കണ്ണൻ ഓരോരോ വിശേഷങ്ങൾ ഒക്കെ പറയുന്നുണ്ട്.
ഊണ് കഴിച്ചു കഴിഞ്ഞു ഒരു അര മണിക്കൂർ കൂടി ഇരുന്ന് കഴിഞ്ഞപ്പോൾ കണ്ണൻ തിരികെ പോകാനായി എഴുനേറ്റ്.
അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് പെട്ടന്ന് തിരികെ പോകണം എന്ന് അവൻ സൂചിപ്പിച്ചിരുന്നു.
കല്ലുമോളെ…..
എന്താ അച്ചമ്മേ
..
നീ വിഷമിക്കുവൊന്നും വേണ്ട…. ഞാൻ എങ്ങോട്ടും പോകില്ല കേട്ടോ..
അച്ഛമ്മ ആണെങ്കിൽ മകള് കേൾക്കാതെ പിറുപിറുത്തു.
കല്ലു അച്ഛമ്മയെ കെട്ടിപിടിച്ചു.
എന്തോ… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
എല്ലാവരോടും യാത്ര പറഞ്ഞു കല്ലുവും കണ്ണനും ഏകദേശം രണ്ട് മണിയോടെ അവിടെ നിന്നും ഇറങ്ങി.
മാഞ്ചിയവും വാകയും തണൽ വിരിച്ചു നിൽക്കുന്ന ഒരു വഴിയോരത്തു കണ്ണൻ വണ്ടി നിറുത്തി..
കുറച്ചു കോളേജ് പിള്ളേർ ഒക്കെ സൊറ പറഞ്ഞു ഇരിപ്പുണ്ട് അവിടെ.
“എന്താ കണ്ണേട്ടാ ഇവിടെ…”
“വാ ഇറങ്ങു…”
അവൻ ബൈക്കിൽ നിന്നു ഇറങ്ങുമ്പോൾ പറഞ്ഞു.
കല്ലുവും കണ്ണനും കൂടി അവിടെ ഒരു പുൽത്തകിടിയിൽ ഇരുന്നു.
“എന്താ കല്ലു… പോയ പോലെ അല്ലല്ലോ തിരിച്ചു വന്നപ്പോൾ.. എന്ത് പറ്റി…”
“ഹേയ്.. ഒന്നും ഇല്ല ഏട്ടാ….”
“മ്മ്… അത് ചുമ്മാ…”
“ഞാൻ…. അത്.. അച്ഛമ്മയുടെ കാര്യം ഓർത്തപ്പോൾ ”
“ഹ്മ്മ്… എനിക്ക് അത് മനസിലായിരുന്നു കല്ലു ”
“അച്ഛമ്മയേ ആണെങ്കിൽ അപ്പച്ചി കൊണ്ട് പോകുക ആണെന്ന്… പാവം അച്ഛമ്മ… ഇത്രയും കാലം എന്റെ കാര്യം നോക്കി ഇരുന്നു.. ഇപ്പോൾ… അച്ഛമ്മ ”
“അപ്പച്ചി കൊണ്ട് പോകുന്നതിൽ തെറ്റ് ഒന്നും ഇല്ല കല്ലു ”
കണ്ണൻ അവളെ നോക്കി
“എന്നാലും ഇത്രയും പെട്ടന്ന് ”
“എടോ അച്ഛമ്മ തനിച്ചു അല്ലേ ഒള്ളൂ… വെല്ലോ ഷുഗറോ ബി പി യോ ഒക്കെ കൂടിയാൽ… അതും രാത്രിയിൽ.. ആരെങ്കിലും ആശ്രയം കൂടി ഇല്ലെങ്കിൽ… അതുകൊണ്ട് ആണ് ഞാൻ പറയുന്നത്…… അപ്പച്ചി കൊണ്ട് പോകുന്നത് ശരിയായ തീരുമാനം ആണ്…”
കല്ലു ഒന്നും മിണ്ടാതെ എല്ലാം കേട്ട് ഇരിക്കുക ആണ്.
കല്ലു….
എന്തോ..
എന്തായലും കുറച്ചു ദിവസം അപ്പച്ചിടെ കൂടെ ഒന്ന് പോയി നിൽക്കട്ടെ… അത് കഴിഞ്ഞു ബാക്കി നോക്കാം….
ഹാ…..
ദേ പെണ്ണെ…. നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാതെ….. ഇപ്പോൾ പൊട്ടി പോകും പോലെ ആണ് നിന്റെ ഇരുപ്പ്..
എനിക്ക്.. സത്യം പറഞ്ഞാൽ എന്ത് പറയണം എന്ന് അറിയില്ല ഏട്ടാ..
നീ ഇപ്പോൾ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിച്ചു ഇരിക്കേണ്ട…അവർ പറഞ്ഞത് നല്ല കാര്യം ആണ്…….
അപ്പോളും കല്ലു ഒന്നും പറഞ്ഞില്ല.
“എന്നാൽ നമ്മൾക്ക് പോകാം അല്ലേ…. നേരം ഒരുപാട് ആയി..”
അവർ രാജിയുടെ വിട്ടിൽ എത്തി… അവൾ കൊടുത്ത ചായയും പലഹാരവും ഒക്കെ കഴിച്ചിട്ട് ആണ് രണ്ടാളും തിരികെ വീട്ടിലേക്ക് പോന്നത്.
ശ്രീക്കുട്ടി അവളോട് വീട്ടിലെ വിശേഷം ഒക്കെ തിരക്കി
അച്ഛമ്മയെ കൊണ്ട് പോകുന്ന കാര്യങ്ങൾ ഒക്കെ അവളോട് കല്ലു പറഞ്ഞു.
തനിച്ചു നിറുത്തുന്നതിലും നല്ലത് ഇത് ആണെന്ന് അവളും പറഞ്ഞു.
..
കണ്ണൻ അപ്പോൾ പുറത്തേക്ക് ഇറങ്ങി വന്നു
.
ഏട്ടൻ എങ്ങോട്ടാ?
അത്യാവശ്യം ആയിട്ട് ഒരു ഓട്ടം വന്നു…. നമ്മുടെ സനൂപിന്റെ വീട് പണി അല്ലേ.. അവനു രണ്ട് ലോഡ് കല്ലടിക്കണം….
കണ്ണൻ ഷർട്ട് ന്റെ കൈ തെറുത്തു വെച്ചു കൊണ്ട് പറഞ്ഞു.
“ചേട്ടൻ ഇനി എപ്പോ വരും “?
ശ്രീകുട്ടി വീണ്ടും ചോദിച്ചു.
“നേരത്തെ വരാം… നിങ്ങൾ കതക് അടച്ചിട്ടു ഇരുന്നോ ”
അവൻ ബൈക്ക് ഓടിച്ചു പോയി.
“കല്ലു ഞാനാ കോഴിക്കൂട് അടച്ചിട്ടു വരാമേ…. കല്ലു കുളിക്കുന്നുണ്ടോ “?
“മ്മ്.”
“എന്നാൽ പോയി കുളിക്ക്.. ഇനി കറന്റ് എങ്ങാനും പോയാൽ ”
ശ്രീക്കുട്ടി മുറ്റത്തേക്കിറങ്ങി പോയി.
തുടരും
കഥ ഇഷ്ടം ആണെങ്കിൽ രണ്ട് വരി എഴുതാൻ മറക്കല്ലേ