Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അലമൊ കനാല്‍ എന്ന ആദ്യത്തെ വെള്ളചാല്‍ | Alamo Canal

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 28, 2024, 11:10 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അബദ്ധത്തില്‍ ഉണ്ടായ ഒരു തടാകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ.?

മനുഷ്യനല്ലേ… അബദ്ധം പറ്റും . പക്ഷെ ആ അബദ്ധത്തില്‍ നിന്ന് ഉണ്ടായത് രണ്ടു നദികളും ഒരു കൂറ്റന്‍ തടാകവും ആണെങ്കിലോ ? സംഭവം നടന്നത് 1905 ല്‍ അമേരിക്കയില്‍ ആണ് . തെക്കന്‍ കാലിഫോര്‍ണിയന്‍ ഭാഗങ്ങളില്‍ ചരിത്രാതീത കാലത്ത് ഒരു ഭീമന്‍ തടാകം ഉണ്ടായിരുന്നു . Cahuilla എന്നാണ് ഇപ്പോള്‍ അതിന്‍റെ വിളിപ്പേര് . ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ പില്‍ക്കാലത്ത്‌ അത് വറ്റിപ്പോയി . അത് നിലനിന്നിരുന്ന സ്ഥലത്ത് ഒരു വലിയ വരണ്ട സമതലം രൂപപ്പെട്ടു . ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴെയായിരുന്നു (ചാവുകടല്‍ പോലെ). ഇതും ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ന് Sonoran മരുഭൂമിയുടെ ഭാഗങ്ങള്‍ ആണ് . വറ്റിവരണ്ട Cahuilla തടാകത്തിനു ചുറ്റും ഇമ്പീരിയല്‍ താഴ് വര ( Imperial Valley) രൂപപ്പെട്ടു . ഉപ്പു പാടങ്ങള്‍ ധാരാളം ഉണ്ടായിരുന്ന അവിടെ ഖനനത്തിനായി ആളുകള്‍ എത്തി തുടങ്ങി . ക്രമേണ അവിടം നല്ലൊരു ജനവാസ കേന്ദ്രമായി രൂപപ്പെട്ടു . പക്ഷെ ജലത്തിന്‍റെ അഭാവം ഒരു പ്രശ്നം തന്നെ ആയിരുന്നു . അത് പരിഹരിക്കുവാന്‍ ഗവര്‍മെന്റ് ഒരു കമ്പനിയെ ഏല്‍പ്പിച്ചു , ( California Development Company). കമ്പനിയിലെ എന്ജിനീയര്‍മ്മാര്‍ കാര്യങ്ങള്‍ കൂലംകഷ്ണമായി പഠിച്ച് ഒരു തീരുമാനത്തില്‍ എത്തി . ദൂരെ മാറി ഒഴുകുന്ന കൊളോറാഡോ നദിയില്‍ നിന്നും ( Colorado River ) ഒരു കനാല്‍ നിര്‍മ്മിച്ച്‌ ജലം ഇമ്പീരിയല്‍ താഴ് വരയില്‍ എത്തിക്കുക . ഐഡിയ കൊള്ളാം ! പണി ഉടന്‍ തന്നെ ആരംഭിച്ചു .

 

അങ്ങിനെ അലമൊ കനാല്‍ (Alamo Canal) എന്ന ആദ്യത്തെ വെള്ളചാല്‍ വെട്ടി (84 km) . സംഗതി തരക്കേടില്ലായിരുന്നു . കൊളോറാഡോ നദി അലമോയില്‍ കൂടി കുതിച്ചോഴുകി ഇമ്പീരിയല്‍ താഴ് വരയില്‍ എത്താന്‍ തുടങ്ങി . അപ്പോള്‍ പുതിയൊരു പ്രശ്നം നേരിട്ടു . നദിയില്‍ നിന്നുള്ള എക്കലും ചെളിയും അലമോയില്‍ അടിഞ്ഞു കൂടി നീരൊഴുക്ക് കുറഞ്ഞു . ഉടന്‍തന്നെ അതിന് സമാന്തരമായി വെട്ടി അടുത്ത കനാല്‍ ! പേര് ന്യൂ റിവര്‍ (New River, 125 km) . സംഗതി ജോര്‍ ! ഇരു കനാലുകള്‍ വഴിയും കൊളോറാഡോ നദിയിലെ അധിക ജലം ഇമ്പീരിയല്‍ താഴ് വരയില്‍ എത്തി തുടങ്ങി .

പക്ഷെ അപ്പോളാണ് ഈ കഥയില്‍ വിചാരിക്കാതെ ഒരു അതിഥി എത്തിച്ചേര്‍ന്നത് . കനത്ത മഞ്ഞു വീഴ്ചയും അതിനെ തുടര്‍ന്ന് ഭീകര വെള്ളപ്പൊക്കവും ! കൊളോറാഡോ നദി തനി സ്വരൂപം കാട്ടി തുടങ്ങിയത് അപ്പോഴാണ്‌ . കുത്തിയോലിച്ചെത്തിയ ജലം മുഴുവനും ഇരു കനാലുകള്‍ വഴിയും നിറഞ്ഞോഴുകുവാന്‍ തുടങ്ങി ! ഇത് തടയാനുള്ള “പണികള്‍ ” പലത് നോക്കിയെങ്കിലും കാര്യങ്ങള്‍ സ്വല്‍പ്പം വൈകിയിരുന്നു . ഒഴുകിയെത്തിയ ജലം കൊണ്ട് ഇമ്പീരിയല്‍ താഴ് വര നിറഞ്ഞു . രണ്ടു കൊല്ലമാണ് നദി ഗതി മാറി ഇങ്ങനെ ഒഴുകിയത് ! എന്തിനധികം പറയുന്നു, പഴയ Cahuilla തടാകത്തിന്റെ സ്ഥാനത് പുതിയ ഒരു കൂറ്റന്‍ തടാകം തന്നെ അവിടെ രൂപപ്പെട്ടു . അതാണ്‌ സാല്‍ടന്‍ തടാകം ! വലുപ്പത്തിന്റെ ഗാംഭീര്യം കൊണ്ട് സാല്‍ടന്‍ കടല്‍ എന്നാണ് വിളിക്കുന്നത്‌ ! ( Salton Sea ) . പഴയ ഉപ്പുപാടങ്ങളുടെ മുകളിലേക്കാണ് ഈ ജലം മുഴുവനും ഇരച്ചു കയറിയത് . ഫലമോ , തല്‍ഫലമായി രൂപമെടുത്ത സാല്‍ടന്‍ തടാകത്തിലെ ജലത്തിന് ഒടുക്കത്തെ ഉപ്പുരസം.

ഉപ്പു പാടത്തെ തൊഴിലാളികള്‍ തടാകതീരത്ത് റിസോര്‍ട്ടുകളും ബീച്ചുകളും പണിത് പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി . പക്ഷെ മീന്‍ പിടുത്തക്കാര്‍ക്ക് നിരാശയായിരുന്നു ഫലം . തടാകത്തിലെ ഉപ്പുരസം മത്സ്യ പ്രജനനത്തെ ബാധിച്ചതാണ് കാരണം (ആകെയുള്ളത് തിലോപ്പിയ മാത്രം ആണ് ) . 910 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള സാല്‍ടന്‍ തടാകം കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകം ആണ് . തടാകത്തിലെ ഉപ്പുരസം (44 g/L) പസഫിക് സമുദ്രതിനേക്കാള്‍ കൂടുതല്‍ ആണ് (35 g/L) . അതാകട്ടെ ഓരോ വര്‍ഷവും കൂടി വരുകയും ആണ് . ഇതിന്‍റെ തീരത്തും അടുത്തും കിടക്കുന്ന രണ്ടു സ്ഥലങ്ങള്‍ നമ്മുക്ക് കൌതുകം പകരുന്നവയാണ് . ഒന്ന് ; തടാകതീരത്തുള്ള ഒരു ബീച്ച് ആണ്. പേര് ബോംബെ ബീച്ച് ! (Bombay Beach, 33°21′03″N 115°43′47″W). സമുദ്ര നിരപ്പില്‍ നിന്നും 223 അടി താഴെയുള്ള ഈ സ്ഥലത്ത് താമസിക്കുന്നവര്‍ ആണ് അമേരിക്കയില്‍ ഏറ്റവും താഴ്ന്ന സ്ഥലത്തെ നിവാസികള്‍ ! കുറച്ചു ഉള്ളിലോട്ടു കയറിയാണ് അടുത്ത സ്ഥലം. പേര് മെക്ക ! (Mecca, 33°34′18″N 116°04′38″W) .

 

ReadAlso:

തലമുറകളുടെ ചരിത്രസംഗമത്തിനൊരുങ്ങി ബദനി കുന്ന്: മാര്‍ ഇവാനിയോസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷം; 75 വര്‍ഷത്തിനുള്ളില്‍ പഠിച്ചവരും പഠിപ്പിച്ചവരും വീണ്ടും കലാലമുറ്റത്തും ക്ലാസ് മുറികളിലും ഒത്തു കൂടും

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

ഇപ്പോള്‍ Salton Sea യുടെ കാര്യം അനുദിനം വഷളായി വരുകയാണ് . ഒന്ന് കാലിഫോര്‍ണിയയെ മുഴുവനും ബാധിച്ചിരിക്കുന്ന ജല ക്ഷാമം തടാകതെയും സാരമായി ബാധിച്ചു . ജലം കുറയുന്നതിനാല്‍ ഉപ്പുരസം കൂടിവരുന്നു . Alamo Canal വഴിയും ന്യൂ നദി വഴിയും വരുന്ന ജലം സംവഹിക്കുന്നത് അഗ്രിക്കള്‍ച്ചറല്‍ അവശിഷ്ടങ്ങള്‍ ആണ് . അത് തടാകത്തെ കൂടുതല്‍ വിഷമയം ആക്കുന്നു . ആളുകള്‍ തടാക തീരം വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് . താമസിയാതെ വിജനമാകുന്ന തടാകതീരങ്ങളും വിഷമയമായ ഒറ്റപെട്ട തടാകവും മറ്റെന്തെകിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

Content highlight : Alamo Canal story

 

Tags: Alamo Canalഅബദ്ധത്തില്‍ ഉണ്ടായ തടാകംCahuillaസാല്‍ടന്‍ തടാകം

Latest News

ഐടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ ദമ്പതികള്‍ക്ക് ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കി യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ 8 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു

ഫസീലയുടെ നാഭിയിൽ ചവിട്ടി; പീഡനം രണ്ടാമതും ഗർഭിണിയായതിന്റെ പേരിൽ; ഭർത്താവും അമ്മയും അറസ്റ്റിൽ

മിഥുന്‍റെ കുടുംബത്തിന് സഹായധനം; 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.