Malappuram

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. അടക്കാകുണ്ട് സ്വദേശി തൊണ്ടിയാട്ട് നാഫിയെ (19)യാണ് വെള്ളിയാഴ്ച മുതൽ കാണാതായത്. കരുവാരക്കുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് വണ്‍ വിദ്യാർഥിയാണ് നാഫി.

വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോയതാണ്. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ എത്തിയില്ലെന്ന വിവരം അറിയുന്നത്. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest News