Celebrities

‘ആ ക്ലിപ്പ് പുറത്തായ സമയത്ത് ഞാന്‍ അസ്വസ്ഥയായിരുന്നു’; ഒരു സ്ത്രീക്കും ഈ അനുഭവം ഉണ്ടാകരുതെന്നും ഉര്‍വശി റൗട്ടേല-Urvashi Rautela about her ‘leaked’ bathroom clip

നടി ഉര്‍വശി റൗട്ടേലയുടെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതില്‍ നടി ഒരു ബാത്ത്‌റൂമില്‍ നില്‍ക്കുന്നതായി കാണാം. നടി വസ്ത്രം മാറാന്‍ ഒരുങ്ങിയപ്പോള്‍ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. ഈ വീഡിയോയെ ചുറ്റിപ്പറ്റി ധാരാളം അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ വരാനിരിക്കുന്ന ചിത്രമായ ഗുസ്‌പൈതിയയുടെ ഭാഗമായിരുന്നു ആ വീഡിയോ എന്നാണ് നടി പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ഇന്‍സ്റ്റാഗ്രാം ചാനലായ ഇന്‍സ്റ്റന്റ് ബോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി. ‘ക്ലിപ്പ് പുറത്തായ സമയത്ത് ഞാന്‍ അസ്വസ്ഥയായിരുന്നു. ഇത് എന്റെ വ്യക്തിജീവിതത്തില്‍ നടന്ന സംഭവമല്ല, എന്റെ സ്വകാര്യ ക്ലിപ്പ് അല്ല. ഇത് ഒരു സിനിമയുടെ ഭാഗമാണ്’, നടി വ്യക്തമാക്കി.

ഏതെങ്കിലും സ്വകാര്യ വീഡിയോ നേരത്തെ ചോര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും ഒരു സ്ത്രീയും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും ഉര്‍വശി പറഞ്ഞു. വിനീത് കുമാര്‍ സിംഗ്, അക്ഷയ് ഒബ്റോയ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ് ഗുസ്‌പൈതി. ചിത്രം ഓഗസ്റ്റ് 9 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.