Television

വേറെ ഒരുത്തന്റെ കൂടെ പോയതിന്റെ പേരിലാണ് ഡിവോഴ്സ് ആയതെന്ന് ആളുകൾ തീരുമാനിച്ചതാണ് ഞാൻ എവിടെയും പറഞ്ഞിട്ടില്ല; ആര്യ |Arya Talkes about her Divorce

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് ആര്യ. ഈ പരിപാടിയിൽ രമേശ് പിഷാരടിയുടെ ഭാര്യയുടെ കഥാപാത്രമായാണ് ആര്യ എത്തിയത്. ഈ ഒരു പരിപാടിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയിരുന്നു. എന്നാൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ താരത്തിന് കൂടുതലും ലഭിച്ചത് വിമർശകരെ ആയിരുന്നു.

ബിഗ് ബോസിലുള്ള താരത്തിന്റെ പ്രകടനം അത്രത്തോളം ആളുകൾ ഇഷ്ടപെട്ടിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. ഇപ്പോഴിതാ താരo ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന മത്സരാർത്ഥിയായ ജാസ്മിൻ തന്നെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് താരം സംസാരിക്കുന്നത്. ഒരു അഭിമുഖത്തിൽ ജാസ്മിൻ പറഞ്ഞത് ആര്യ ചേച്ചി എന്നെ സോഷ്യൽ മീഡിയ ബുള്ളിങ് ഇട്ടുകൊടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല ആര്യചേച്ചി ചെയ്ത അതേ കുറ്റം തന്നെയല്ലേ ഞാനും ചെയ്തത്..?

ഞാനെന്തു കുറ്റം ചെയ്തു എന്നാണ് ആ പെൺകുട്ടി പറയുന്നത് എന്റെ ആദ്യത്തെ വിവാഹബന്ധം നഷ്ടപ്പെടാനുള്ള കാരണം ഞാനാണ് എന്ന് ഞാൻ പറഞ്ഞു. ഉടനെ തന്നെ ആളുകൾ അതിന്റെ പേരിൽ കഥയുണ്ടാക്കി അവൾ വേറെ ആരുടെയോ പുറകെ പോയതുകൊണ്ടാണ് വിവാഹം വേർപെട്ടത് എന്ന്, ഒരു വിവാഹബന്ധത്തിൽ എന്റെ ഭാഗത്താണ് കുറ്റം എന്ന് പറഞ്ഞാൽ അതിനർത്ഥം ചീറ്റിംഗ് നടന്നു എന്നാണോ..? ഒരു വിവാഹബന്ധം ഇല്ലാതെ ആവാനുള്ള കാരണം ചീറ്റിങ്ങ് മാത്രമല്ല

22 വയസ്സുള്ള സമയത്താണ് എന്റെ വിവാഹമോചനം നടക്കുന്നത് ആ സമയത്ത് ഞാൻ വെറുമൊരു പൊട്ടി പെണ്ണായിരുന്നു. എന്റെ പക്വത കുറവുകൊണ്ടാണ് അന്ന് വിവാഹമോചനം നടന്നത് അന്ന് ഞാൻ കുറെ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ ഇപ്പോഴും ഒരുമിച്ചുണ്ടാകുമായിരുന്നു. ഇതുവരെ എവിടെയും ഞങ്ങൾ തമ്മിലുള്ള വിവാഹമോചനത്തിന്റെ കാര്യം ഞാനോ ഭർത്താവോ തുറന്നു പറഞ്ഞിട്ടില്ല. ശരിക്കും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്ക് പോലും എന്താണ് കാര്യമെന്ന് അറിയില്ല.

അപ്പോഴേക്കും പലരും കഥകളുമായി വരാൻ തുടങ്ങി. മകൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണം എന്ന് ഞാൻ വിചാരിക്കുകയായിരുന്നുവെങ്കിൽ ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് ഉണ്ടാകുമായിരുന്നു എന്റെ പ്രശ്നമാണ് എന്ന് ഞാൻ ഉദ്ദേശിച്ചത് അതാണ്. ജാസ്മിൻ ബിഗ്ബോസിൽ കാണിച്ചതുപോലെയുള്ള എന്താണ് ഞാൻ കാണിച്ചത്.? എങ്ങനെയാണ് ആര്യ ചോദിക്കുന്നത് ആര്യയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. വേറെ ഒരുത്തന്റെ കൂടെ പോയതിന്റെ പേരിലാണ് ഡിവോഴ്സ് നേടിയത് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ആൾക്കാർ അങ്ങനെയങ്ങ് തീരുമാനിച്ചു.