പെൺകുട്ടികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു മേക്കപ്പ് പ്രോഡക്റ്റാണ് ലിപ്സ്റ്റിക്. ഒട്ടുമിക്ക പെൺകുട്ടികളും വലിയൊരു ഭാഗം പണം ചിലവാക്കുന്നത് ലിപ്സ്റ്റിക്കിന് വേണ്ടി ആയിരിക്കും. ഒരു പെൺകുട്ടിയുടെ കോൺഫിഡൻസ് ലെവലിനെ ഉയർത്തുവാൻ ലിപ്സ്റ്റിക്കിന് സാധിക്കാറുണ്ട്. സ്വർണ്ണത്തേക്കാൾ വളരെയധികം അടുത്ത പെൺകുട്ടികളുടെ ചങ്ങാതിയാണ് ലിപ്സ്റ്റിക്ക് . ചില പെൺകുട്ടികൾക്ക് ചുവപ്പും പിങ്ക് നിറവും ആണ് ഇഷ്ടപ്പെട്ട ലിപ്സ്റ്റിക്ക് ഷേയ്ഡ് എങ്കിൽ മറ്റു ചിലർക്ക് ഇട്ടാൽ അറിയുക പോലും ചെയ്യാത്ത ന്യൂഡ് ഷേഡുകളോടാണ് പ്രിയം.
വ്യത്യസ്തമായ നിറങ്ങൾ പരീക്ഷിക്കുവാൻ ഇഷ്ടപ്പെടുന്നവരും ഉണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങൾ ഒക്കെ അത്തരത്തിൽ വ്യത്യസ്തമായ ഷേഡുകളാണ് പരീക്ഷിക്കുന്നത്. ഇന്ന് ലിപ്സ്റ്റിക് ദിനമാണ്. ഈ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ട ബോളിവുഡ് സുന്ദരികൾ വ്യത്യസ്തമായ ലിപ്സ്റ്റിക് ഷേഡുകളുമായാണ് എത്തിയിരിക്കുന്നത്. ഫാഷൻ കാര്യത്തിൽ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കുന്ന വ്യക്തിയാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ ശ്രദ്ധ നേടാറുണ്ട്. അതേപോലെ മേക്കപ്പിന്റെ കാര്യത്തിലും വ്യത്യസ്തത നിറഞ്ഞ പരീക്ഷണങ്ങൾ താരം ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ഗ്രേ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞു കൊണ്ടാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ഏറെ വിചിത്രമായ ഒരു ലുക്കാണ് എങ്കിലും ഇത് മറ്റുള്ളവരെ ആകർഷിക്കുന്നുണ്ട്. കോസ്മെറ്റിക്സ് ലിപ് കിറ്റ് ഇൻ മൂൺ ഉപയോഗിച്ചാണ് താരം ഈ ഒരു ലുക്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
മേക്കപ്പിൽ പരീക്ഷണങ്ങൾ നടത്തുന്ന മറ്റൊരു വ്യക്തി സാറാ അലിഖാനാണ്. നൈറ്റ് പാർട്ടികളിൽ തിളങ്ങി നിൽക്കുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന നിയോൺ ഐഷാടോകളും നെയിൽ പെയിന്റിങ്ങും ഒക്കെയായി പലപ്പോഴും ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള താരം ഇപ്പോൾ ഒരു നീല ലിപ്സ്റ്റിക് അണിഞ്ഞു കൊണ്ടാണ് എത്തിയിരിക്കുന്നത്. നീല ലിപ്സ്റ്റിക് അണിഞ്ഞു കൊണ്ട് എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് . നീലയ്ക്ക് പുറമേ ഒരു ഫോട്ടോഷൂട്ടിന് വേണ്ടി താരം വെള്ള നിറത്തിലുള്ള ലിപ്സ്റ്റിക്കും അണിഞ്ഞിരുന്നു.
ഫാഷനിലും മേക്കപ്പിലും അതീവ ശ്രദ്ധ പുലർത്തുന്ന മറ്റൊരു താരമാണ് ദീപിക പദുക്കോൺ. ഒരു അമ്മയാകാൻ തയ്യാറെടുക്കുകയാണ് താരം ഇപ്പോൾ, എന്നാൽ തന്റെ ഫാഷൻ ട്രെൻഡുകളും മേക്കപ്പ് രീതികളും മാറ്റിയിട്ടും ഇല്ല. സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഏറ്റവും ഹൈലൈറ്റ് കറുപ്പ് പോലെയുള്ള ഒരു ബർഗണ്ടി ഷേഡ് ആയിരുന്നു. അതിമനോഹരമായ ലുക്കിൽ തന്നെയാണ് താരം എത്തിയത്.
ലിപ്സ്റ്റിക്കിൽ പിന്നീട് ഞെട്ടിപ്പിച്ച മറ്റൊരു താരം ഐശ്വര്യ റായി ആണ്. ഡാർക്ക് പർപ്പിൾ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞു കൊണ്ടായിരുന്നു താരം എത്തിയിരുന്നത്. .താരത്തിന്റെ ഈ ഒരു ഷെയ്ഡ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഐശ്വര്യയുടെ പാത പിന്തുടർന്നു കൊണ്ടാണ് നടിയായ ഉർവശി റൗട്ടേലയും വ്യത്യസ്തമായ ഒരു ലിപ്സ്റ്റിക്കുമായി എത്തിയത്. നീലയും ബീജ് നിറവും ചേർന്ന ഓഫ് ഷോൾഡർ ഗൗണിനൊപ്പം നീല ലിപിസ്റ്റിക്കുമായിഒരു ദേശീയ പക്ഷിയെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് താരം എത്തിയത്. താരത്തിന്റെ ഈയൊരു ലുക്കും വളരെയധികം ശ്രദ്ധ നേടിയിരുന്നു