Celebrities

ആരാധകര്‍ കാത്തിരുന്നത് സംഭവിച്ചോ?; ശ്രീജുന്‍ വീഡിയോ വൈറല്‍- ARJUN SREETHU DANCE VIDEO GOES VIRAL

മലയാളം ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും ജനപ്രീതി നേടിയ കോമ്പിനേഷന്‍ ആയിരുന്നു പേര്‍ളിയുടെയും ശ്രീനീഷിന്റെയും. ഇരുവരും പുറത്തിറങ്ങിയതിനു ശേഷം വിവാഹിതരാവുകയും ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞവര്‍ഷത്തെ ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ പ്രേക്ഷകര്‍ ഇതുപോലെ ഒരു ജോഡിയെയാണ് കാത്തിരുന്നത്.

ബിഗ് ബോസ് സീസണ്‍ സിക്‌സിലെ ഏറ്റവും ജനപ്രീതി നേടിയ കോമ്പിനേഷനായിരുന്നു അര്‍ജുന്റെയും ശ്രീതുവിന്റെയും. ഷോയില്‍ നില്‍ക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും ഇരുവരും പറയുകയുണ്ടായി. ഇപ്പോള്‍ ഇതാ അര്‍ജുന്റെയും ശ്രീതുവിന്റെയും ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരുടെയും ബീച്ച് സൈഡില്‍ വച്ചുകൊണ്ടുള്ള ഒരു നൃത്തരംഗമാണ് പുറത്തുവന്നിരിക്കുന്നത്.

‘എല്ലാ ശ്രീജുന്‍ ആരാധകര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. നിങ്ങളുടെ ദയയ്ക്കും സ്‌നേഹത്തിനും തുടര്‍ച്ചയായ പിന്തുണയ്ക്കും നന്ദി’, എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. നിരവധി കമന്റ്‌സുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘അവസാനം അത് സംഭവിച്ചു, സോഷ്യല്‍ മീഡിയ കത്തിക്കുകയാണല്ലേ.., അടിപൊളി, നന്നായിട്ടുണ്ട്’ തുടങ്ങി നിരവധി കമന്‍സുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്