മലയാളി പ്രേക്ഷകർക്ക് എല്ലാം വളരെ പ്രിയപ്പെട്ട ഒരു താരമാണ് അവതാരകനായ ശ്രീകണ്ഠൻ നായർ. മാധ്യമ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള അദ്ദേഹം അടുത്തകാലത്ത് സ്വന്തമായി ഒരു ചാനൽ തുടങ്ങുകയായിരുന്നു ചെയ്തത്. ഫ്ലവേഴ്സ് ചാനൽ എന്ന് പേരിട്ട ഈ ചാനൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ശ്രീകണ്ഠൻ നായർ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ച് താരം പറയുന്നത്.
ഫ്ലവേഴ്സിൽ താൻ അവതാരകനായി നിൽക്കുന്ന സമയത്ത് പലരും തന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് രണ്ടെണ്ണം അടിച്ചിട്ട് ഒക്കെ ആണോ നിൽക്കുന്നത് എന്ന്. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്. ഞാൻ മദ്യം കുടിക്കുന്ന വ്യക്തിയല്ല കാരണം ഞാൻ കുടിക്കുന്നതിന്റെ കൂടി എന്റെ അച്ഛൻ കുടിച്ചിട്ടുണ്ട്. അത് കണ്ടിട്ടുള്ളത് കൊണ്ട് ജീവിതത്തിൽ ഇതുവരെ ഞാൻ മദ്യം ഉപയോഗിച്ചിട്ടില്ല. എന്നാൽ നന്നായി വലിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. ഒരു ചെയിൻ സ്മോക്കർ ആയിരുന്നു എന്ന് തന്നെ പറയാം.
പനാമ എന്ന സിഗരറ്റ് ആയിരുന്നു വലിച്ചു കൊണ്ടിരുന്നത്. ഒരിക്കൽ ഞാൻ സിഗരറ്റ് വലിക്കുന്ന സമയത്ത് എന്റെ അച്ഛൻ ഇത് കണ്ടു എന്നാൽ അദ്ദേഹം ഒന്നും മിണ്ടാതെ പോയി. അപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹം ഇത് കണ്ടിട്ടില്ല എന്നാണ്. എനിക്ക് അപ്പോൾ സന്തോഷമായി ഞാൻ ചെയ്തത് അദ്ദേഹം അറിഞ്ഞില്ലല്ലോ. പിറ്റേന്ന് രാവിലെ ഞാൻ ഉണരുന്നത് അപ്പൻ ചെമ്പരത്തി കമ്പ് വെട്ടുന്ന ഒച്ച കേട്ടുകൊണ്ടാണ്. എന്തിനാണ് അദ്ദേഹം ഇത്തരത്തിൽ ചെമ്പരത്തിയുടെ കമ്പ് വെട്ടുന്നത് എന്ന് ഞാൻ വിചാരിച്ചു.
അദ്ദേഹത്തിന് നടക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കും അങ്ങനെ ചെയ്തത് എന്നാണ് കരുതിയത്. നടക്കുവാനുള്ള ബുദ്ധിമുട്ട് കാരണം വഴിയിൽ ചെമ്പരത്തി ചെടികൾ നിൽക്കുകയാണ് എന്നും വിചാരിച്ചിരുന്നു. എന്നാൽ പിന്നീട് അച്ഛൻ പറയുന്നത് എട്ടാം ക്ലാസ് ആയതേയുള്ളൂ ഇവൻ ഇവൻ നശിച്ചുപോയി എന്നും ഇവൻ സിഗരറ്റ് വലിക്കും എന്നുമാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് അച്ഛൻ ഞാൻ വലിക്കുന്നത് കണ്ടു എന്ന്.. അച്ഛൻ എന്നോട് വല്ലാത്ത ഒരു ദേഷ്യം തോന്നിയത് പോലെ തോന്നിയിരുന്നു.
അമ്മയൊക്കെ തടസ്സം പിടിച്ചിട്ടും അച്ഛൻ എന്നെ അടിക്കാൻ തുടങ്ങി അതോടെ എനിക്കും കലിപ്പായി. ഞാനൊരു 40 പനാമ സിഗരറ്റുമായി ഒരു സ്ഥലത്ത് പോയിരുന്ന വലിക്കാൻ തുടങ്ങി. അപ്പോൾ പെട്ടെന്ന് ഞാൻ ഇല്ലാതായി പോകുന്നത് പോലെയൊക്കെ എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ എന്റെ സിഗരറ്റ് വലി നിർത്തുന്നത്. പിന്നെ ഞാൻ ജീവിതത്തിൽ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല എന്നും താരം വ്യക്തമാക്കുന്നു.