ഹൃദയരാഗം
PART 31
ഒരു മാറ്റങ്ങളും ഇല്ലാതെ ഋതുഭേദങ്ങൾ മാറിവന്നു.. അവനും അവളും മോരു പുഴയുടെ ഓളങ്ങൾ പോലെ ശാന്തമായി ഒഴുകി, ഇതിനിടയിൽ എങ്ങനെയൊക്കെയോ ട്രെയിനിങ് അവളുടെ നിർബന്ധം കൊണ്ട് പൂർത്തിയാക്കാൻ വേണ്ടി അഹോരാത്രം ഇരുന്നവൻ പഠിച്ചു… രാത്രികൾ പകലുകൾ ആക്കി.. പകലുകളിൽ ചെയ്യാവുന്ന ജോലികൾ ഒക്കെ ചെയ്തു. തനിക്ക് ലഭിക്കുന്ന പൊട്ടും പൊടിയും അവളും നൽകിയിരുന്നു, അവൻ വേണ്ടെന്ന് നിഷേധിച്ചെങ്കിലും അത് നമ്മുടെ സന്തോഷത്തിനു വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് അവളവന്റെ കൈകളിലേക്ക് നിർബന്ധപൂർവ്വം വെച്ചുകൊടുത്തു…
ഇല്ലാത്ത ആവശ്യങ്ങൾ പറഞ്ഞ് അച്ഛനോട് കോളേജിലേ പുസ്തകങ്ങൾക്ക് വേണ്ടിയും മറ്റുമായി ചെറിയ തുകകൾ വാങ്ങുകയും അത് അവന്റെ പഠനത്തിനുവേണ്ടി ഉപയോഗിക്കുകയുമായിരുന്നു അവൾ ചെയ്യുന്നത്. ഓരോ ദിവസവും അവളോടുള്ള ബഹുമാനവും മതിപ്പും അവനു കൂടികൂടി വന്നു… ഇങ്ങനെ ഒരു പെൺകുട്ടിയെ താൻ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലന്ന് മനസ്സിലാക്കുകയായിരുന്നു അനന്തു… അനന്ദുവിന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ വീട്ടിലുള്ളവരിലും അമ്പരപ്പ് ആണ് ഉണ്ടാക്കിയത്..
പഴയത് പോലെയുള്ള ചാടി കടികലുകളോ ഒച്ചതോടെയുള്ള സംസാരമോ ഒന്നുമില്ല, പറ്റുന്ന സമയങ്ങളിലൊക്കെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാറുണ്ട്.. ഒരു കാലത്ത് അമ്മയെ പൂർണമായും വെറുത്ത മകൻ പതുക്കെ അമ്മയിലേക്ക് തിരികെ വരുന്നത് ഒരു സന്തോഷത്തോടെ അമ്പിളിയും അറിയുന്നുണ്ടായിരുന്നു… ഒരിക്കൽ പോലും അവൻ അമ്മയെന്ന വിളിച്ചിട്ടില്ലന്നത് മാത്രമായിരുന്നു അവരിൽ ഒരു നേരിയ സങ്കടമായി കിടന്നിരുന്നത്… മകന്റെ മാറ്റങ്ങൾക്ക് പിന്നിൽ ഒരു പെൺകുട്ടി ഉണ്ടെന്നുള്ള കാര്യം അവർക്ക് വ്യക്തമായി കഴിഞ്ഞിരുന്നു,
പക്ഷേ അത് ആരാണെന്ന് അവനോട് ചോദിക്കാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നില്ല.. അതിനുള്ള അവകാശവും ഇല്ല, മകന്റെ ഒരു കാര്യങ്ങളും നോക്കാത്ത ബാല്യത്തിലെ അവനെ ഏകാന്തതയിലേക്ക് വലിച്ചെറിഞ്ഞ നിസ്സഹായ ഒരു അമ്മയ്ക്ക് എന്ത് അധികാരത്തിന്റെ മേലാണ് അവന്റെ ഉള്ളിലെ ഇഷ്ടം ചികഞ്ഞു നോക്കുവാൻ കഴിയുന്നത്.? അതുകൊണ്ട് തന്നെ അവൾ മൗനം പാലിച്ചു, എന്നെങ്കിലുമൊരിക്കൽ സത്യമറിയാമെന്ന് കരുതി. പക്ഷേ ഒന്നുമാത്രം അവർക്ക് ഉറപ്പായിരുന്നു, ആ പെൺകുട്ടി ആരാണെങ്കിലും അവൾ തന്റെ മകനു നന്മ പകരാൻ വേണ്ടി ഈശ്വരനായി കൊണ്ടുവന്നതാണ്. അവനിൽ വന്നുതുടങ്ങിയ മാറ്റങ്ങൾക്ക് കാരണം അവളുടെ സ്നേഹമാണ്.
ഏത് അസുരനെയും ദേവനാക്കി മാറ്റാൻ കഴിയുന്ന പെണ്ണിന്റെ മാന്ത്രിക ജാലം. ആ ജലാവിദ്യയിലുള്ള സ്നേഹത്തിൽ അവൻ അടിമപ്പെട്ടു പോയി. അമ്പിളിയുടെ പ്രാർത്ഥനകളിൽ എല്ലാം നിറഞ്ഞു നിന്നത് മകന്റെ ജീവിതം തന്നെയായിരുന്നു, ഇപ്പോൾ അവന്റെ മുഖത്ത് കാണുന്ന സന്തോഷം തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി ഒരിക്കലും അവസാനിക്കാതെ നിർത്തണമെന്ന് തന്നെയാണ് പ്രാർത്ഥിച്ചിരുന്നത്… ഇതിനിടയിൽ ഡിഗ്രി പൂർത്തിയാക്കാനുള്ള പെടാപ്പാടില്ലായിരുന്നു ദിവ്യ. എങ്ങനെയെങ്കിലും ഡിഗ്രി പൂർത്തിയാക്കി ഒരു ജോലി കണ്ടുപിടിക്കണം, വീട്ടിൽ കാര്യം പറയുന്നതിന് മുൻപ് താൻ സ്വന്തമായി ഒരു നിലയിൽ എത്തണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. വിവേക് ആകട്ടെ അവിടെനിന്നും ട്രാൻസഫറിന് ശ്രമിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി, എന്ത് ചെയ്തിട്ടും അത് മാത്രം ശരിയാവുന്നില്ല. ഇതിനിടയിലാണ് ട്രെയിനിങ്ങിന് പോകുവാൻ വേണ്ടി അനന്തുവിന് വിളി വന്നത്.. ട്രെയിനിങ് കേരളത്തിന് പുറത്താണ് എവിടെയായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല,
അന്ന് കോളേജിൽ നിന്നും നീതുനോടൊപ്പം സംസാരിച്ച് ഇറങ്ങുമ്പോൾ കോളേജ് ഗേറ്റിൽ പതിവില്ലാത്ത ഒരു അതിഥിയെ കണ്ട് അവൾ ഒന്ന് അത്ഭുതപ്പെട്ടു പോയിരുന്നു.. അനന്ദു… അവൻ അങ്ങനെ കോളേജ് ഗേറ്റിനു മുൻപിൽ വന്ന് നിൽക്കാത്തത് ആണ് കോളേജിലുള്ളവരെ കൊണ്ട് വെറുതെ ഒന്നും പറയിപ്പിക്കണ്ട എന്നത് അവന്റെ തീരുമാനം തന്നെയായിരുന്നു, എന്നാൽ പതിവില്ലാതെ അവനെ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷത്തോടൊപ്പം മനസ്സിൽ ഒരു അല്പം ആകുലതയും നിറഞ്ഞിരുന്നു,
പെട്ടെന്ന് നീതു ഒപ്പമുണ്ടെന്ന് പോലുള്ള ഓർക്കാതെ ഓടി അരികിലേക്ക് എത്തുമ്പോൾ ആ മുഖത്തെ തെളിമ നഷ്ടപ്പെട്ടിരിക്കുന്നത് അവൾക്ക് മനസ്സിലായി, ” എന്താ അനുവേട്ട എന്തുപറ്റി..? ആകുലതയോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു… ‘ നിനക്ക് ഇപ്പോൾ തന്നെ പോണോ..? കുറച്ചു കഴിഞ്ഞിട്ട് പോയാൽ മതിയോ…?നമുക്ക് ഒന്ന് സംസാരിക്കണം… എനിക്ക് നിന്നോട് കുറച്ചുനേരം സംസാരിക്കാൻ ഉണ്ട് എന്തുപറ്റി അനു ചേട്ടാ ഒന്നും മനസ്സിലാവാതെ അവൾ അവനെ മുഖത്തേക്ക് നോക്കി…
” നീ പേടിക്കണ്ട, അത്രയ്ക്ക് ഒന്നുമില്ല… നിനക്ക് ധൃതി ഇല്ലെങ്കിൽ കുറച്ചുനേരം സംസാരിക്കാൻ, “: എനിക്ക് തിരക്കില്ല… അടുത്ത ബസ് നമ്മുടെ കവലയിൽ എത്തുമ്പോഴേക്കും പോയാൽ മതി, ഞാൻ നീതുവിനോട് പറഞ്ഞിട്ട് വരട്ടെ… അവൾ പോയപ്പോൾ മാറി വണ്ടി ഒതുക്കി നിർത്തി അവൻ.. നീതുനോട് പറഞ്ഞു അവൾ അരികിലെക്ക് എത്തി… “കേറൂ.. വണ്ടി സ്റ്റാർട്ട് ചെയ്തു അവൻ പറഞ്ഞു.. എങ്ങോട്ടാണെന്ന് പോലും ചോദിക്കാതെ അവന്റെ വണ്ടിയുടെ പിറകിലേക്ക് അവൾ കയറിയിരുന്നു… ഒന്നും മിണ്ടാതെ അവൻ വണ്ടി കൊണ്ട് നിർത്തിയത് ഒരു പള്ളിയുടെ മുൻപിലാണ്…
പള്ളിയുടെ ഉള്ളിലേക്ക് അവൻ കയറിയപ്പോൾ അവന് പിന്നാലെ നടന്ന് അവളും അകത്തേക്ക് കയറി, അവിടെ ഉള്ള ബെഞ്ചിന് അരികിലായി മുട്ടുകുത്തി അവനൊന്നു കുരിശു വരച്ചു, അതുപോലെതന്നെ ചെയ്ത് അവളും അവനു അരികിൽ ഇരുന്നു…കുറച്ചു സമയം ഒന്നും മിണ്ടാതിരുന്നവൻ അവൾക്കരിലേക്ക് നീങ്ങിയിരുന്ന ആ കൈകൾ ചേർത്തു പിടിച്ചു… പിന്നെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, ” ട്രെയിനിങ്ങിന് ഉള്ള ഓർഡർ വന്നു, മൈസൂരിൽ ആണ്… മറ്റന്നാൾ തന്നെ പോണം, ഒരു മാസം കഴിഞ്ഞിട്ട് ഇനി തിരിച്ചു വരാൻ പറ്റു… ” ആണോ…? ഇത് സന്തോഷമുള്ള വാർത്തയല്ലെ അതിനാണോ ഇങ്ങനെ വിഷമിച്ചു പറഞ്ഞത്…?
അവളുടെ മുഖത്ത് ആ സന്തോഷം വ്യക്തമായി കാണാമായിരുന്നു…. ” ഒരു മാസം എന്നെ കാണാതിരിക്കുന്നത് നിനക്ക് സന്തോഷമുള്ള വാർത്ത ആയിരിക്കും, എനിക്ക് സന്തോഷമുള്ള വാർത്തയല്ല… അവളുടെ മുഖത്തേക്ക് നോക്കി അൽപ്പം പരിഭവത്തോടെ അത് പറഞ്ഞു അവൻ ഒന്ന് നീങ്ങിയിരുന്നു, അവന്റെ മുഖത്തെ വിഷമത്തിന്റെ കാരണമത് ആണെന്നറിഞ്ഞപ്പോൾ ഒരു നിമിഷം അവൾക്ക് സന്തോഷവും വേദനയും തോന്നിയിരുന്നു, എന്തൊക്കെ പറഞ്ഞാലും ഒരു മാസം തമ്മിൽ കാണാതിരിക്കുന്നത് ഹൃദയഭേദകം തന്നെയാണ്, പക്ഷേ നല്ലൊരു നാളേക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ സഹിക്കാവുന്നതെ ഉള്ളൂ.. അവന്റെ കുറച്ച് അരികിലേക്ക് നീങ്ങി ,പിണങ്ങിയിരിക്കുന്നവന്റെ കവിള് പിടിച്ച് നേരെയാക്കി കൊണ്ട് അവൾ പറഞ്ഞു… ” ഒരുമാസം നമ്മൾ തമ്മിൽ കാണാതിരുന്നാൽ നമ്മുടെ സ്നേഹം കുറെയുമോ..? കൂടുകയല്ലേ ഉള്ളു..! സാരമില്ല ഒരു മാസം പിരിഞ്ഞാലും ജീവിതകാലം മുഴുവൻ പിരിയാതെ നമുക്ക് ജീവിക്കാല്ലോ, ഒരു ജീവിതകാലം മുഴുവൻ നമ്മുടെ മുന്നിൽ ഇങ്ങനെ കിടക്കുന്നു, അതിൽ നിന്ന് ഒരു മാസം വെട്ടിക്കുറച്ചാൽ മതി, നമുക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ ഒരു മാസമല്ല ഒരു വർഷം വരെ കാണാതിരിക്കാൻ ഞാൻ റെഡി..
ട്രെയിനിംഗ് കഴിഞ്ഞു കുറച്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ അനന്ദുവേട്ടൻ ആരാമ്.? ഒരു പൊലീസ് ഓഫീസർ, ഒരു പൊലീസ് ഓഫീസർ എന്റെ വീട്ടിൽ വന്ന് പെണ്ണ് ആലോചിച്ചാൽ അച്ഛനും സമ്മതിക്കും, മാത്രമല്ല എല്ലാവരുടെയും അനുഗ്രഹത്തോടെ അനുവേട്ടന്റെ ജീവിതത്തിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം, അത് നടക്കാൻ ഒരു മാസം കാത്തിരിക്കണം എന്ന് പറഞ്ഞാൽ എനിക്ക് ഒരു വേദനയല്ല അനുവേട്ട,
ഒരു മാസം അല്ല ഒരു യുഗം കാണാതിരുന്നാലും എനിക്ക് സ്നേഹത്തിൽ ഒരു തരിമ്പുപോലും കുറവുണ്ടാവില്ല… അവളുടെ ആത്മാർത്ഥമായ വാക്കുകൾ അവന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്ന അഗ്നിയെ തണുപ്പിക്കാൻ കഴിവുള്ളവയ്യായിരുന്നു… ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, ” പക്ഷേ ഒരു മാസം പോയിട്ട് ഒരു നിമിഷം പോലും എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ല… ” അങ്ങനെ വിചാരിക്കാതെ നമ്മുടെ സ്വപ്നത്തിനു വേണ്ടി, നമുക്ക് വേണ്ടിയാണ് ഈ ഒരു മാസം… അങ്ങനെ കരുതിയാൽ മതി, കാണാതിരിക്കുന്നതിലുള്ള വിഷമം ഒക്കെ എനിക്ക് ഉണ്ട്,
ട്രെയിനിംഗ് കഴിഞ്ഞു കുറച്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ അനന്ദുവേട്ടൻ ആരാമ്.? ഒരു പൊലീസ് ഓഫീസർ, ഒരു പൊലീസ് ഓഫീസർ എന്റെ വീട്ടിൽ വന്ന് പെണ്ണ് ആലോചിച്ചാൽ അച്ഛനും സമ്മതിക്കും, മാത്രമല്ല എല്ലാവരുടെയും അനുഗ്രഹത്തോടെ അനുവേട്ടന്റെ ജീവിതത്തിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം, അത് നടക്കാൻ ഒരു മാസം കാത്തിരിക്കണം എന്ന് പറഞ്ഞാൽ എനിക്ക് ഒരു വേദനയല്ല അനുവേട്ട, ഒരു മാസം അല്ല ഒരു യുഗം കാണാതിരുന്നാലും എനിക്ക് സ്നേഹത്തിൽ ഒരു തരിമ്പുപോലും കുറവുണ്ടാവില്ല… അവളുടെ ആത്മാർത്ഥമായ വാക്കുകൾ അവന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്ന അഗ്നിയെ തണുപ്പിക്കാൻ കഴിവുള്ളവയ്യായിരുന്നു… ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, ” പക്ഷേ ഒരു മാസം പോയിട്ട് ഒരു നിമിഷം പോലും എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ല… ” അങ്ങനെ വിചാരിക്കാതെ നമ്മുടെ സ്വപ്നത്തിനു വേണ്ടി, നമുക്ക് വേണ്ടിയാണ് ഈ ഒരു മാസം… അങ്ങനെ കരുതിയാൽ മതി, കാണാതിരിക്കുന്നതിലുള്ള വിഷമം ഒക്കെ എനിക്ക് ഉണ്ട്,
പക്ഷേ എന്നെ മാത്രം കണ്ടുകൊണ്ടിരുന്നാൽ അനന്ദുവേട്ടന്റെ സ്വപ്നങ്ങൾ ഒന്നും നടക്കില്ല, ” ഇനി ഞാനൊരു കാര്യം ചോദിക്കട്ടെ… അല്പം ഗൗരവമായി അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു… ” എന്താ…? ” ഇപ്പോൾ നീ പറഞ്ഞില്ലേ വീട്ടിലുള്ള എല്ലാവരുടെയും സമ്മതത്തോടെ എന്നെ വിവാഹം കഴിക്കണമെന്നാണ് നിന്റെ ആഗ്രഹമെന്ന്… ” അതെ അങ്ങനെ ആയിരിക്കില്ലേ എല്ലാരുടെയും ആഗ്രഹം, ” ആയിരിക്കും… പക്ഷേ നിന്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കിലോ..? ഞാൻ വന്ന് നിന്നെ തരുമോ എന്നു ചോദിക്കുമ്പോൾ അങ്ങനെയല്ലാത്ത ഒരു മറുപടിയാണ് നിന്റെ അച്ഛൻ തരുന്നതെങ്കിലോ..?അങ്ങനെയാണെങ്കിൽ നിന്റെ തീരുമാനം എന്തായിരിക്കും..? അക്ഷമയോടെ അവളുടെ മുഖത്തേക്ക് നോക്കി അവനിരുന്നു അവളുടെ മറുപടിക്ക് വേണ്ടി…….
കാത്തിരിക്കൂ
















