പ്രണയമഴ

പ്രണയമഴ ഭാഗം 29/pranayamazha part 29

പ്രണയമഴ

ഭാഗം 29

വാതിലിൽ ആരോ മുട്ടുന്നത് കേട്ടതും അവൾ വേഗം വാഷിംറൂമിലേക്ക് ഓടി..

ഹരി ഡോർ തുറന്നപ്പോൾ അമ്മാളു ആണ്…

സോറി ഏട്ടാ…. അവൾ അത് പറഞ്ഞിട്ട് വീണ്ടും തിരിച്ചു ഓടി…

അവൻ ഡോർ ലോക്ക് ചെയ്തിട്ട് വാഷിംറൂമിലേക്ക് ചെന്നു.

നോക്കിയപ്പോൾ കണ്ടു ഇടനാഴിയിൽ ഭിത്തിയിൽ ചാരി ഇരുന്നു കരയുന്ന ഗൗരിയെ…

അവനു സങ്കടം തോന്നി…

താൻ അങ്ങനെ ചെയ്തതിൽ അവൾക്ക് വേദനിച്ചു എന്ന് അവനു തോന്നി..

. അവൻ ഗൗരി യുടെ അടുത്തേക്ക് ചെന്നതും അവൾ എഴുനേറ്റ്..

ഗൗരി… നിനക്ക് വേദനിച്ചോ… ആം സോറി…….

പെട്ടന്ന് ആയിരുന്നു അവളുടെ വലത് കരം വായുവിൽ ഉയർന്നു പൊങ്ങിയതു…

ഹരി ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നത് കൊണ്ട് അവൻ ഒന്ന് വേച്ചു പോയി..

ഒരുപാട് വേദനിച്ചില്ലെങ്കിൽ പോലും അവനു അവളെ നോക്കുവാൻ ബുദ്ധിമുട്ട് തോന്നി…

താൻ അറിയാൻ പോകുന്നതേ ഒള്ളു ഈ ഗൗരി ആരാണ് എന്ന്… ഈ താലിയ്ക്ക് ഞാൻ ഒരു വിലയും കൽപ്പിക്കുന്നില്ല…എനിക്ക് അറപ്പും വെറുപ്പും ആണ് തന്നോട്… എന്റെ ജീവിതത്തിന്റെ അവസാനം വരെ അത് അങ്ങനെ തന്നെ ആകും…അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് ഇത് പറിച്ചു എറിയും എന്ന്… അതിനായി ഒരുപാട് ഒന്നും ഞാൻ കാത്തിരിക്കേണ്ടതായി വരില്ലടോ…

അവളെ കിതച്ചു…

ഹരി ഒന്നും മിണ്ടാതെ നിന്നു പോയി… അവനു അറിയില്ലായിരുന്നു എന്ത് ചെയ്യണം എന്ന്.

ഏട്ടാ…. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവാ…. താഴെ നിന്നും അമ്മാളു വിളിച്ചു..

ഗൗരി അപ്പോൾ തന്നെ താഴേക്ക് ഇറങ്ങി പോയി…

ഹരി കണ്ണാടിയിൽ നോക്കി…

അവൾ അത്രക്ക് ശക്തിയായി ഒന്നും അല്ല അടിച്ചത്…. പക്ഷെ… എന്നാലും ഒരു പെണ്ണിന്റെ കൈയിൽ നിന്നും അടി കിട്ടുക… അതും താൻ താലി കെട്ടി ഇന്നലെ കൊണ്ട് വന്ന പെണ്ണ്…. അവളുട വാക്കുകൾക്ക് ചാറ്റുളിയേക്കാൾ മൂർച്ച ആയിരുന്നു..

മുഖം ഒന്ന് കഴുകി അമർത്തി തുടച്ചു കൊണ്ട് ഹരിയും സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വന്നു..

. അമ്മാളു ആണെങ്കിൽ ഗൗരിയോട് സോറി ഒക്കെ പറഞ്ഞു ഉമ്മ കൊടുക്കുന്നുണ്ട്..

ഉണ്ണിയും രേണുവും കൂടെ ഇറങ്ങി വന്നു ഉമ്മറത്ത് നിൽപ്പുണ്ട്…

എല്ലാവരോടും യാത്ര പറഞ്ഞു അവർ മൂവരും ഇറങ്ങി..

മക്കളെ നിങ്ങൾ പോയിട്ട് വാ കെട്ടോ… നേരം ഇത്രയും ആയില്ലേ…പദ്മിനി നോക്കി ഇരിക്കും…. ശ്രീദേവി പറഞ്ഞു..

മുത്തശ്ശി വരുന്നോ…. ഗൗരി ചോദിച്ചു.

ഇല്ല മോളെ…. എല്ലാവരെയും ഇന്നലെ കണ്ടത് അല്ലെ… നിങ്ങൾ രണ്ടാളും കൂടെ പോയിട്ട് വാ… ജാനകി അമ്മ പറഞ്ഞു.

ഹരിയും ഗൗരി യും റൂമിലേക്ക് പോയി റെഡി ആവാനായി..

അവൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നു… അപ്പോളേക്കും ഗൗരി ഒരുങ്ങിയിരുന്നു..

രണ്ടാളും പരസ്പരം നോക്കിയതേ ഇല്ല… ഒന്നും സംസാരിച്ചുമില്ല..

വൈകാതെ അവരും ഇറങ്ങി.

പോകും വഴിയിൽ ഹരി തന്റെ വണ്ടി ഒരു വിജനമായ സ്ഥലത്തു ഒതുക്കി..

ഗൗരി അവനെ ഒന്ന് നോക്കി…

എന്താ നിന്റെ തീരുമാനം…
അവൻ ചോദിച്ചു.

അവൾ ഒന്നും മറുപടി പറഞ്ഞില്ല..

ഗൗരി… നിന്നോട് ആണ് ഞാൻ ചോദിച്ചത്….

എല്ലാം നിങ്ങളോട് ഞാൻ പറഞ്ഞു കഴിഞ്ഞു..

അതിൽ ചെറിയ മാറ്റം വരുത്തണം…

എന്ത് മാറ്റം….

അല്ല നീ പറഞ്ഞത് ഒരു വർഷം നിൽക്കണം എന്ന് അല്ലെ… അതിൽ ഒരു മാറ്റം ഉണ്ട്…

അവൾക്ക് ഒന്നും മനസിലായില്ല..

ഒരു വർഷം പോയിട്ട് ഒരു നിമിഷം പോലും നീയ് ഇനി എന്റെ വീട്ടിൽ നിൽക്കില്ല….ഇറങ്ങിക്കോണം..

അവൾ ഒന്ന് ഞെട്ടി…

എന്താടി പുല്ലേ നിന്റെ നാവിറങ്ങിപ്പോയോ….

ഹരി….

അതേടി,, ഹരി തന്നെ ആണ് പറയുന്നത്… നിന്നെ ഇപ്പോൾ തന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് പോയി വിടുക ആണ്. അത് കഴിഞ്ഞു ഒള്ളു ബാക്കി എല്ലാം….

മ്മ്… ഇത് നല്ല കഥ ആയി പോയല്ലോ….. അങ്ങനെ താൻ പറയുന്നത് കേൾക്കുമ്പോൾ ഇറങ്ങാൻ നിൽക്കുവല്ല ഈ ഗൗരി…. എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.. അതു കഴിഞ്ഞു ഞാൻ പോകും….അതുവരെ എന്നെ മേലെടത്തു നിന്ന് ഇറക്കാം എന്ന് താൻ കരുതണ്ട….

എന്താടി നിനക്ക് ചെയ്ത് തീർക്കാൻ ഉള്ളത്…

അത് നിങ്ങൾ അറിയണ്ട….

അറിയണം…. നീ പറയുകയും ചെയ്യും…. അവൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചു..എന്നിട്ട് ബലമായി അവന്റെ കവിളിൽ അവൾ തല്ലിയ ഭാഗത്തു കൈകൊണ്ട് തലോടിച്ചു..

ഗൗരി ശക്തിയായി കൈ കുടഞ്ഞു എങ്കിലും അവന്റെ ബലം കൂടി വന്നു.

ഗൗരിക്ക് ശരിക്കും വേദന എടുത്തു..

വിട് ഹരി… അവളുടെ കണ്ണ് നിറഞ്ഞു വന്നു..

ഇതല്ലായിരുന്നല്ലലോ നിന്റെ ഉശിര്…. ഇപ്പോൾ എന്ത്പറ്റി….. അവൻ ചോദിച്ചു.

വിട് ഹരി…. എനിക്ക് വേദനിക്കുന്നു….  അതു പറഞ്ഞപ്പോൾ ഗൗരി കരഞ്ഞു പോയി…

അവൻ കൈ വിട്ടു…

നിന്നെ വേദനിപ്പിക്കണം എന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. പക്ഷെ ഇത് ചെയ്തത് എന്തിനാണ് എന്ന് അറിയാമോ എന്നെ നീ തല്ലിയില്ലേ.. അതിന്…

എടി…. അഗ്നിസാക്ഷിയായി ഇത് അണിഞ്ഞപ്പോൾ മുതൽ നീ എന്റെ പാതി ആണ്…. പക്ഷെ ഈ താലിയിടെ വില അറിയാത്തവൾ ആണ് നീയ്… നിനക്ക് വേണ്ടെങ്കിലിട്ടിട്ട് പോടീ പുല്ലേ… ആരും നിന്നെ തടയില്ല… നിന്റെ മറ്റവന്റെ അടുത്തേക്ക് ചെല്ല് നീയ്… അതിന് വേണ്ടി നീയ് ഇത് ഊരി ക്ലോസറ്റിൽ ഒന്നും കളയണ്ട കെട്ടോ…

അവൻ അത് പറയുകയും അവന്റെ ശബ്ദം ഇടറി..

ഗൗരി ഒന്നും മിണ്ടാതെ ഇരുന്നു..ഹരിയോട് . സോറി പറയണം എന്ന് അവളോട് അവളുടെ അന്തരത്മാവ് മന്ത്രിച്ചു..പക്ഷെ അവനോട് തോറ്റു കൊടുക്കാൻ ഉള്ള ഭാവം ഇല്ലായിരുന്നു അവൾക്ക്..

ഗൗരി…. മര്യാദ ആണെങ്കിൽ മര്യാദ…. അല്ല ഞാൻ പറയുന്നത് അനുസരിക്കാൻ നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഞാനും അടുത്ത വഴി നോക്കും… നിനക്ക് എന്നെ ശരിക്കും അറിയില്ല…..

നിങ്ങളെ ഞാൻ അറിഞ്ഞല്ലോ ഹരി…. നിങ്ങളുടെ സ്വഭാവം ഞാൻ മനസിലാക്കിയത് ആണ്.. ഇനി വീണ്ടും അതൊന്നും എന്നെ കൊണ്ട് പറയിപ്പിക്കണ്ട….

അവളും വിട്ടുകൊടുത്തില്ല..

ഹരിക്ക് അവളോട് ഒരുപാട് കാര്യങ്ങൾ പറയണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ മറ്റൊരുവനെ മനസ്സിൽ താലോലിച്ചു നടക്കുന്നവളെ ഇനി ഈ ഹരിക്ക് വേണ്ട എന്ന് അവനും തീരുമാനിച്ചിരുന്നു…

അര മണിക്കൂർ അവൻ വണ്ടിയിൽ വെറുതെ ഇരുന്നു… ഗൗരിയും അവൻ എന്തെങ്കിലും പറയുമെന്ന്  കരുതി….. പക്ഷെ ഒന്നും ഉണ്ടായില്ല…കുറച്ചു കഴിഞ്ഞു ആണ് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തത്…

ഇടയ്ക്ക് ഒരു ബേക്കറിയിൽ കയറി എന്തൊക്കെയോ അവൻ മേടിച്ചു കൂട്ടി…

അമ്മ പറഞ്ഞത് അനുസരിച്ചു ആയിരുന്നു അത്..

ഗൗരി ഇത് ഒന്നും തന്നെ ബാധിക്കുന്നത് അല്ല എന്ന മട്ടിൽ ഇരുന്നു..

കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവരുട കാർ പോയി നിന്നത് ഒരു നാലുകെട്ടു വീടിന്റെ മുൻപിൽ ആയിരുന്നു..

ഗൗരിയും ഹരിയും കാറിൽ നിന്ന് ഇറങ്ങി..

അവൾക്ക് ആ വീടും പരിസരവും ഒരുപാട് ഇഷ്ടം ആയി…

മുറ്റത്തിന്റെ ഒത്ത നടുക്കായി തുളസിത്തറ…. ആർത്തുല്ലസിച്ചു ആണ് തുളസി ചെടി നിൽക്കുന്നത് എന്ന് അവൾക്ക് തോന്നി..

ചെറിയ ചെറിയ മാവുകളും തെങ്ങും ജാതിയും ഒക്കെ മുറ്റത്തു നിൽപ്പുണ്ട്… നല്ലൊരു കൂളിംഗ് എഫക്ട് ആണ് അവിടെ മുഴുവൻ…

അവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് നിന്നപ്പോൾ പദ്മിനി ചിറ്റ ഇറങ്ങി വന്നു…

ആഹ്ഹ… കാത്തു കാത്തു ഇരുന്നിട്ട് ഞാൻ ഇത്തിരി മുൻപേ ആണ് അകത്തേക്ക് കയറി പോയതു…. അവർ ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു
അവൾ ഒന്ന് പുഞ്ചിരിച്ചു..

“ഹരി കുട്ടാ…..”അവർ വാത്സല്യത്തോടെ അവനെ ഒരു കൈയാൽ കെട്ടി പിടിച്ചു കൊണ്ട് അകത്തേക്ക് കയറി..

“ഗൗരി മോളെ…. ഇരിക്കു കെട്ടോ… ഞാൻ ചായ എടുക്കാം….”

ഗൗരി അവിടെ കിടന്ന ഒരു
കസേരയിൽ ഇരുന്നു..

എന്നിട്ട് ചുറ്റും നോക്കി…

മുഴുവനായും തടിയിൽ തീർത്ത ഒരു വിസിറ്റിംഗ് റൂം ആയിരുന്നു അത്..ചുവപ്പ് നിറം ഉള്ള പരവതാനി വിരിച്ചു ഇട്ടിരിക്കുക ആണ് ഹാളിൽ മുഴുവൻ..

തടി കൊണ്ട് ഉള്ള ചിത്രപണികളാൽ തീർത്ത ഒരു സെറ്റിയും അതിനോട് ചേർന്ന് കസേരകളും….

തടിയിൽ തീർത്ത ഷോ കേസ് നിറയെ കുറെ ട്രോഫികളും മറ്റും കാണാം… ഗണപതി യുടെ ഒരു ഓടിന്റെ വിഗ്രഹം ഇരിപ്പുണ്ട് ഒരു വശത്തു…

ആനക്കൊമ്പും ഗ്രാമഫോണും അങ്ങനെ അങ്ങനെ ഒരുപാട് കൗതുകവസ്തുക്കൾ കൊണ്ട് നിറഞ്ഞു ഇരിക്കുക ആണ് ആ ഹാൾ…

ഏതോ മ്യൂസിയത്തിൽ എത്തപെട്ടത് പോലെ തോന്നി ഗൗരിക്ക്..

മനസ്സിൽ വല്ലാത്ത ഒരു കുളിർമ….
ഹരി വെറുതെ ഫോണും നോക്കി ഇരിക്കുക ആണ്…

അപ്പോളേക്കും പദ്മിനി അവർക്ക് കുടിക്കുവാ നല്ല അസൽ കോഫി കൊണ്ട് വന്നു കൊടുത്തു.. ഒപ്പം ചെറു ചൂട് ഉള്ള ഉണ്ണിയപ്പവും ഏത്തക്ക ബോളിയും..

സ്നാക്ക്സ് കഴിക്കുവാനായി മാത്രം ഒരു പ്രേത്യേക കോർണർ ഉണ്ട്…

അവിടെ ഇരുന്നപ്പോൾ ഒരു പഴയ ഗസ്സൽ നാദം ഒഴുകി വരുന്നുണ്ട്…

“മോൾക്ക് ഇവിടെ ആകെ ഇഷ്ടം ആയോ… ”

“ഉവ്വ് ചിറ്റേ.. ഒരുപാട് ഇഷ്ടം ആയി….”

“ആണോ… ഈ വീടിന്റെ ശിൽപ്പി ആരാണ് എന്ന് അറിയാമോ…”

“ഇല്ല്യ….”അവൾ ആകാംഷയോടെ അവരെ നോക്കി..

“ദേ.. ഈ ഇരിക്കുന്ന മോളുടെ ഭർത്താവ്…. ”

ഗൗരി ഞെട്ടി നിൽക്കുക ആണ്..

“മ്മ്… അതെ മോളെ… ഹരികുട്ടൻനിന്നോട് ഇത് ഒന്നും പറഞ്ഞിട്ടില്ലേ.. ”

“മ്ച്ചും….”അവൾ ചുമൽ കൂപ്പി..

“ആണോടാ കള്ള…. പിന്നെ ഈ സ്നേഹിച്ച സമയത്തു ഒക്കെ നീ എന്ത് പറയുക ആയിരുന്നു..”

“ഞങ്ങൾ ഭാവി ജീവിതം കെട്ടിപ്പടുക്കുക ആയിരുന്നു ചിറ്റെ… അതിന്റെ ഇടയ്ക്ക് എപ്പോളാ സമയം…”

“എന്നാലും എന്റെ ഹരി…”

“ഒരേന്നാലും ഇല്ല… നിങ്ങൾ സംസാരിക്കു… എനിക്ക് ഒന്ന് രണ്ടു ആളുകളെ കാൾ ചെയ്യാൻ ൻ ഉണ്ട്….”അവൻ ഫോൺ എടുത്തു കൊണ്ട് കോഫിയും കൈയിൽ എടുത്തു ഇറങ്ങി പോയി.

“ഹരികുട്ടന്റെ ഐഡിയ ആണ് മോളെ ഇതെല്ലാം… അവൻ ആണ് ഈ വർക്ക്‌ എല്ലാം ഡിസൈൻ ചെയ്തത്… ”

“മ്മ്…”അവൾ ഒന്ന് മൂളി..

എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി ഈ വീടും പരിസരവും…
എല്ലാത്തിന്റെയും മാസ്റ്റർ പ്ലാൻ ഹരികുട്ടൻ ആണ്… അവർ വാചാല ആയി..

“ഇവിടെ വേറെ ആരൊക്ക ഉണ്ട്…”

“ഞാനും അങ്കിളും മാത്രമേ ഒള്ളൂ.. ഒരു മോൾ ഉള്ളത് കാനഡയിൽ ആണ്.. അവൾ ഡോക്ടർ ആണ്.. അവളുടെ ഹസ്ബൻഡുംമോനും… അവന്റെ പേരെന്റ്സും അവിടെ സെറ്റിൽഡ് ആണ്..”

പദ്മിനി ചിറ്റയും ആയി സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞതെ ഇല്ല…

ചിറ്റ അവർക്കായി ഡിന്നർ ഒരുക്കിയിരുന്നു…

കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും ചെമ്മീൻ റോസ്റ്റും കക്ക ഉലർത്തിയതും പരൽ മീൻ ഫ്രൈ യും എന്ന് വേണ്ട ഒരുപാട് ഐറ്റംസ് ഉണ്ടായിരുന്നു…

“ഇത് എന്തൊക്കെ ആണ് ചിറ്റെ…. ഇതിന്റ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ….”

“പിന്നില്ലേ….. കല്യാണം കഴിഞ്ഞു ആദ്യമായി ഗൗരി മോളും ആയിട്ട് വരുന്നത് അല്ലെ മോനെ നീയ്….. ഇനി ഞാൻ വിരുന്നു ആയിട്ട് വിളിക്കാൻ പോകുന്നതേ ഒള്ളൂ….”

“യ്യോ… ഇനി വിരുന്നോ… അപ്പോൾ പിന്നെ ഇത് എന്താ ചിറ്റെ…”

“ഇത് സാമ്പിൾ…….”ചിറ്റ ചിരിച്ചു..

ഗൗരി ആണെങ്കിൽ എല്ലാം ആസ്വദിച്ചു ഇരുന്നു കഴിക്കുക ആണ്… അവൾക്ക് എല്ലാ ഐറ്റവും ഒരുപാട് ഇഷ്ടപ്പെട്ടു…..

രാത്രി 9മണി ആയി രണ്ടാളും അവിടെ നിന്നു തിരിച്ചപ്പോൾ…

ചിറ്റയുടെ ഭർത്താവ് ദേവൻ അങ്കിൾ വരുവാൻ ഇത്തിരി താമസിച്ചിരുന്നു…. അയാളും ഡോക്ടർ ആണ്…

അങ്ങനെ അവരോട് യാത്ര പറഞ്ഞു അവർ ഇറങ്ങി..

ഇറങ്ങുമ്പോൾ ഗൗരിയെ കെട്ടിപിടിച്ചു പദ്മിനി ഉമ്മ കൊടുത്തു..

ഹരി ഇത് കണ്ടു പുച്ഛഭാവത്തിൽ ഗൗരിയെ നോക്കി…

അവർ തിരികെ വീട്ടിൽ എത്തിയപ്പോൾ 10.30കഴിഞ്ഞു..

മുത്തശ്ശി കിടന്നിരുന്നു.. കണ്ണനും ഗോപിനാഥനും എന്തൊക്കെയോ ചർച്ചയിൽ ആണ്… നീലിമ കുഞ്ഞിനെ ഉറക്കുന്നു…ദേവിയും കിടന്നിരുന്നു… തലദിവസത്തെ ക്ഷീണം…

ഗൗരിക്കും നന്നായി ഉറക്കം വന്നിരുന്നു…

അച്ഛനോടും കണ്ണനോടും ഒന്ന് രണ്ടു വാക്കുകൾ സംസാരിച്ച ശേഷം ഗൗരി റൂമിലേക്ക് കയറി പോയി…

ചെന്നപാടെ ദേഹം കഴുകി അവൾ വന്നു കിടന്നു…

ഹരി വന്നപ്പോൾ ഫോൺ എടുത്തു ആരെയോ വിളിക്കുന്നുണ്ട്..

ചേച്ചിയെ ആണ് എന്ന് അവനു മനസിലായി..

അവനും ഫ്രഷ് ആയി വന്ന ശേഷം ലാപ്ടോപ് ഓൺ ചെയ്ത് മെയിൽ ഒക്കെ ചെക്ക് ചെയ്തു ഇരിക്കുക ആണ്…
കുറച്ചു മെയിൽസ് നു റിപ്ലൈ കൊടുത്ത ശേഷം അവനും കിടക്കാനായി വന്നു…

ഗൗരിയുടെ അരികത്തായി ഹരി വന്നു കിടന്നു..

പെട്ടന്ന് ഗൗരി ഫോൺ സംഭാഷണം അവസാനിപ്പിച്ചു…

 

എന്താ നിനക്ക് പേടി ഉണ്ടോ….അവൻ അവളെ നോക്കി…

ഗൗരി ഒന്നും മിണ്ടിയില്ല…

എന്താടി… നിനക്ക് പേടി ഉണ്ടോന്നു…. എന്റെ കൂടെ കിടക്കുവാൻ പേടി ഉണ്ടോ….ഹേയ് അങ്ങനെ വരാൻ വഴിയില്ല.. നീ അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ.. അതല്ലേ ഒരു പരിചയവും ഇല്ലാത്ത എന്റെ വണ്ടിയിൽ ചാടി കേറിയത്‌…കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ കാണുമ്പോൾ വണ്ടിയിൽ കേറാൻ നിൽക്കുന്ന നിനക്ക് പേടിയോ……
.
ഗൗരി യെ വിയർക്കാൻ തുടങ്ങി….

ടി….. അവന്റെ ശബ്ദം മുഴങ്ങി…

ഗൗരി പെട്ടന്ന് എഴുനേറ്റു…

അവൻ ഒരു കൈ കൊണ്ട് അവളെ പിടിച്ചു വലിച്ചതും ഗൗരി അവന്റെ നെഞ്ചിലേക്ക് ആണ് വീണത്….

പേടിയോടെ അവൾ അവനെ നോക്കി….

എന്നിട്ട് എഴുനേൽക്കാൻ തുടങ്ങി…

പക്ഷെ ഹരി അവളെ വീണ്ടും അവനിലേക്ക് ചേർത്തു…

എന്താടി…. നീ ഒരു ബലം പിടിത്തം നടത്തുന്നത്…..നിനക്ക് എന്നെ അത്രക്ക് പേടി ആയോ….

അവന്റെ മിഴികളെ നേരിടാനാവാതെ ഗൗരി മുഖം താഴ്ത്തി…

തുടരും…