‘പൊയ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ സിനിമാ രംഗത്ത് അരങ്ങേറുന്നത്. അതിനു ശേഷം നേരെ മലയാളത്തിലേക്ക് വന്നെത്തി. ‘ടൈം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായിക ആയാണ് മലയാളത്തിലേക്ക് ചേക്കേറിയത്. അതിനു ശേഷം പ്രണയ കാലം, സൂര്യൻ, നസ്രാണി, റോമിയോ, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങൾ. ചെയ്തതെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയിട്ടാണ്. ഇപ്പോഴിതാ മലയാള സിനിമയിലേക്കുള്ള എൻട്രി എങ്ങനെയാണെന്ന് പറയുകയാണ് വിമല രാമൻ.
വിമല രാമന്റെ വാക്കുകളിലേക്ക്
“ആ യാത്ര എനിക്ക് ആശ്ചര്യമായിരുന്നു. ഓസ്ട്രേലിയയിൽ നിന്ന് ഞാൻ ഇന്ത്യയിലേക്ക് വന്നതായിരുന്നു . എൻറെ ആദ്യ സിനിമ തമിഴിൽ ആയിരുന്നു. അത് പൂർത്തിയായി ഉടനെയാണെന്ന് മലയാളം ഇൻഡസ്ട്രിയിലേക്ക് ക്ഷണിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പുതിയ ഭാഷ, പുതിയ ഇൻഡസ്ട്രി. സത്യത്തിൽ എനിക്ക് ഒന്നും അറിയില്ലായിരുന്നു. വലിയ സംവിധായകനൊപ്പം വലിയ നായകനൊപ്പം അഭിനയിക്കുന്നതും എന്നെ സംബന്ധിച്ച് വളരെ വലിയ അവസരമായിരുന്നു.
ആ പ്രായത്തിൽ ഞാൻ മലയാളത്തിൽ കുറച്ച് സിനിമകൾ മാത്രമേ കണ്ടിട്ടുള്ളൂ. ഭാഷ അറിയില്ല. ഓസ്ട്രേലിയയിൽ മലയാളം ചിത്രങ്ങൾ കാണുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ എന്റെ ആദ്യം മലയാള സിനിമ ചെയ്യാൻ തയ്യാറായി. എന്നെ വളരെ മനോഹരമായാണ് മലയാളം ഇൻഡസ്ട്രീ സ്വാഗതം ചെയ്തത്. വളരെ പെട്ടെന്ന് തന്നെ മലയാളം ഇന്ടസ്ട്രിയോട് എനിക്ക് സ്നേഹം തോന്നി.
വളരെ വലിയ സംവിധായകനായ ഷാജി സാറും നടനായ സുരേഷ് ഗോപിയും എന്നോട് വളരെ നോർമലായാണ് സംസാരിച്ചത്. അവരുടെ മനുഷ്യത്വത്തോട് എനിക്ക് വളരെ കരുണ തോന്നി. ഇത്രയും വലിയ താരങ്ങൾ എന്നോട് താഴ്മയായി സംസാരിക്കുന്നത് എൻറെ ആദ്യത്തെ അനുഭവമായിരുന്നു.
സംഭാഷണങ്ങൾ മനസ്സിലാക്കുന്നതിന് എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു. മലയാളം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. മലയാളിയായിരുന്നു മലയാളം മനസ്സിലാകുന്നുണ്ടായിരുന്നു. ആദ്യ സമയത്ത് സംഭാഷണങ്ങൾ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ത്യൻ ഭാഷകളിൽ ഏറ്റവും ബുദ്ധിമുട്ട് മലയാളമാണ്. മലയാളം വളരെ മനോഹരവും സങ്കീർണവും ആണ്. ആ ചിത്രത്തിനുശേഷം മലയാളത്തിൽ എന്നെ തേടി ഇത്രയും സിനിമകൾ വരുമെന്ന് ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ല. ഇത്രയും ആരാധകർ ഉണ്ടാകുമെന്നും ഞാൻ കരുതിയിട്ടില്ല. ഇതെനിക്ക് വളരെ വലിയൊരു അത്ഭുതമായിരുന്നു.
എൻറെ ആദ്യ മലയാള സിനിമ ഞാൻ തിയേറ്ററിൽ പോയി കണ്ടു. പ്രേക്ഷകരുടെ റെസ്പോൺസ് കണ്ട് എനിക്ക് കരച്ചിൽ വന്നു. മലയാളി പ്രേക്ഷകരോട് എനിക്ക് എന്നും നന്ദിയുണ്ട്. മലയാള നടിയാണെന്ന് പറയാൻ ഞാൻ എന്നും അഭിമാനിക്കുന്നു. എല്ലാ ഇൻഡസ്ട്രിയിലും ഞാൻ മലയാളിയാണ് എന്നാണ് കരുതിയിരിക്കുന്നത്. എനിക്കതിൽ കുഴപ്പമില്ല”- വിമല രാമൻ പറഞ്ഞു.
content highlight: actress-vimala-raman-reveals-her-hit-character-