തെലുങ്ക് സിനിമ ലോകത്ത് തന്റേതായി സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ താരം സ്വന്തമാക്കി. മലയാളികൾക്കിടയിലും വലിയൊരു ഫാൻ ബേസ് തന്നെയാണ് താരത്തിന് ഉണ്ടായത്. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തിലൂടെ താരം തന്നെ കരിയറിൽ വലിയൊരു ഉയർച്ച തന്നെ സ്വന്തമാക്കി എന്ന് പറയുന്നതാണ് സത്യം. അടുത്ത സമയത്ത് കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് താരം എത്തിയിരുന്നു.
നിരവധി ആളുകൾ ആയിരുന്നു താരത്തെ കാണാൻ വേണ്ടി എത്തിയിരുന്നത്. ഉദ്ഘാടനത്തിനു ശേഷം താരം പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്നേഹത്തിൽ അമ്പരന്നുപോയി എന്നാണ് രശ്മിക പറയുന്നത്. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് തനിക്കറിയില്ല. കേരളത്തിലെ ആളുകൾ തനിക്ക് പ്രിയപ്പെട്ടവരാണ്. കരുനാഗപ്പള്ളിയിലെ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞത്. അവിടെ എത്തിയപ്പോൾ തനിക്ക് ലഭിച്ച ഈ സ്നേഹത്തിൽ വളരെ ആശ്ചര്യപ്പെട്ടുപോയി എന്നും ഈ സ്നേഹം ലഭിക്കാൻ താനെ എന്താണ് ചെയ്തത് എന്ന് അറിയില്ല, ശരിക്കും താൻ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.
ഇങ്ങനെയായിരുന്നു സോഷ്യൽ മീഡിയയിൽ തുടർന്ന് താരം ഒരു പോസ്റ്റ് പങ്കുവച്ചത്. ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തു. നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത് മലയാളികൾ അങ്ങനെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ രശ്മിക വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ കയറുകയായിരുന്നു ചെയ്തത്.
നടനായ വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ വിജയം താരത്തിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ചെയ്തത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു. പുഷ്പ സീതാരാമം ആനിമൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം താരം വളരെയധികം പ്രതിഫലമുള്ള ഒരു നടിയായി മാറുകയായിരുന്നു ചെയ്തത്. ബാംഗ്ലൂരിൽ നിന്നും ജേണലിസം ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് രശ്മിക.
കേരളത്തിലേക്ക് ആദ്യമായി ആണ് ഒരു ഉദ്ഘാടനത്തിനായി രശ്മിക എത്തിയത്. കേരളീയരുടെ സ്നേഹം തന്നെ അത്ഭുതപ്പെടുത്തി എന്നും, അതിനു വേണ്ടി താൻ എന്താണ് അവർക്ക് ചെയ്തത് എന്ന് അറിയില്ല എന്നുമൊക്കെയാണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഉദ്ഘാടന ശേഷം താരം കേരളീയരുടെ സ്നേഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറുപ്പ് മലയാളികളെയെല്ലാം ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം..താരത്തിന്റെ ഈ വാർത്തകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യും.