‘പൊയ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ സിനിമാ രംഗത്ത് അരങ്ങേറുന്നത്. അതിനു ശേഷം നേരെ മലയാളത്തിലേക്ക് വന്നെത്തി. ‘ടൈം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായിക ആയാണ് മലയാളത്തിലേക്ക് ചേക്കേറിയത്. അതിനു ശേഷം പ്രണയ കാലം, സൂര്യൻ, നസ്രാണി, റോമിയോ, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങൾ. ചെയ്തതെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയിട്ടാണ്. ഇപ്പോഴിതാ ലാലേട്ടനെ ആദ്യമായി കണ്ട അനുഭവവും പങ്കിടുകയാണ് വിമല രാമൻ.
വിമല രാമന്റെ വാക്കുകൾ :
“ലാലേട്ടൻ എനിക്ക് വലിയൊരു പാഠമായിരുന്നു. ആദ്യം കണ്ടപ്പോൾ എനിക്ക് ഭയമായിരുന്നു. അദ്ദേഹത്തോടൊപ്പം നിന്ന് പെർഫോം ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയായിരുന്നു. മനുഷ്യത്വമാണ് ഞാൻ അദ്ദേഹത്തിൽനിന്ന് പഠിച്ചത്. നമ്മൾ എത്ര വലിയ ആർട്ടിസ്റ്റ് ആയിരുന്നാലും റിയൽ ആയിരിക്കാനും ഹംപിൾ ആയിരിക്കാൻ അദ്ദേഹം പഠിപ്പിച്ചു. ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. ലാലേട്ടൻ ഒപ്പം വീണ്ടും സിനിമകൾ ആഗ്രഹമുണ്ട്. ഞാൻ തിരക്കഥകൾ കേൾക്കുന്നുണ്ട്. നല്ലൊരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു . അതെങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. രണ്ടു വർഷത്തിൽ വളരെ വേഗം അത് സംഭവിച്ചു. എല്ലാം വളരെ നല്ല സംവിധായകരും ആയിരുന്നു. 10 വർഷത്തെ അനുഭവങ്ങൾ എനിക്ക് മലയാളത്തിൽ വെറും രണ്ടുവർഷംകൊണ്ട് കിട്ടി. ഞാൻ അനുഗ്രഹീതയാണ്.
ഇൻഡസ്ട്രിയൽ ഞാൻ ബോധപൂർവ്വം എടുത്ത ഇടവേള അല്ല. അപ്രതീക്ഷിതമായിരുന്നു. മൂന്നു ഭാഷകളിൽ ഞാൻ വളരെ തിരക്കായിരുന്നു. മലയാളത്തിൽ തിരക്കായിരിക്കുമ്പോഴാണ് തമിഴിൽനിന്ന് വിളിവരുന്നത്. അവിടെനിന്നും നേരെ തെലുങ്കിലേക്ക്.
എൻറെ ഹൃദയത്തോട് ചേർന്നിരിക്കുന്നത് മലയാളം ഇൻഡസ്ട്രിയാണ്. ഒരു മലയാളം നടിയാണെന്ന് എനിക്ക് അഭിമാനമാണ്. മറ്റുള്ളവർക്ക് എല്ലാവർക്കും ഞാൻ മലയാളിയാണ്. അങ്ങനെയൊരു ടാഗ് ലൈൻ എനിക്കുണ്ട്. മലയാളത്തിൽ ഒരു ഹോംലി ഫീലിംഗ് ഉണ്ട്. വലിയൊരു ഗ്യാപ്പ് വന്നിരുന്നു. എങ്കിലും ഒരു ഹോംലി ഫീൽ ഉണ്ട്”- വിമല രാമൻ പറഞ്ഞു.
content highlight: vimala raman about mohanlal