സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ ഒരു മാന്ത്രിക നിമിഷത്തിന്റെ ലഹരിയിലാണ് ദുബായ്. ദുബായ് അക്വേറിയത്തിലെ സന്ദർശകർക്ക് സന്തോഷം ഒരുക്കിയിരിക്കുകയാണ് ഒരു കുഞ്ഞു സ്രാവിന്റെ ജനനം. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയങ്ങളിൽ ഒന്നായ ഇമ്രാന്റെ ദുബായ് അക്വേറിയത്തിൽ ആണ് ഇങ്ങനെയൊരു കൗതുകം ഉണർത്തുന്ന കാഴ്ച എത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ദുബായ് അക്വേറിയം ഈ ഒരു സന്തോഷം അറിയിക്കുകയും ചെയ്തിട്ടുണ്ട്..ഇന്ന് രാവിലെ ഞങ്ങളുടെ അക്വേറിയത്തിൽ ഒരു കുഞ്ഞു സ്രാവ് ജീവൻ പ്രാപിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് എത്തുന്നത്.
ഒരു കുഞ്ഞു സ്രാവ് അതിന്റെ അമ്മയിൽ നിന്നും വിട്ടു വരുന്നതും പിന്നീട് ജലത്തിന്റെ ഉപരിതലത്തിൽ സ്വതന്ത്രമായി മാറുന്നതും ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കും. ജനിച്ച ഉടനെ തന്നെ ഈ സ്രാവ് ജലത്തിന്റെ ഉപരിതലത്തിലേക്ക് കുതിച്ചു പോവുകയാണ്. തന്റെ പുതിയ ലോകവുമായി അത് വളരെ പെട്ടെന്ന് ഇണങ്ങി എന്ന് മനസ്സിലാക്കാൻ സാധിക്കും. എത്ര മനോഹരമായാണ് ഈശ്വരൻ അതിനെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് പോലും തോന്നിപ്പോകുന്ന അത്രയും മനോഹരമായ ഒരു കാഴ്ച.
കാണുന്ന കാഴ്ചക്കാരിൽ എല്ലാം കൗതുകമുണർത്താൻ ഈയൊരു വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വ്യൂവേഴ്സിനെയാണ് ഈ ഒരു വീഡിയോ സ്വന്തമാക്കിയത്.. കഴിഞ്ഞ ദിവസം അവിടെ ചെന്നപ്പോഴും താനാ സ്രാവിനെ കണ്ടതായിരുന്നുവെന്നും അത് ഡൈവിങ് ചെയ്യുകയായിരുന്നു എന്നുമാണ് ഒരാൾ കുറിക്കുന്നത്. പെട്ടെന്ന് ഒരു സ്രാവ് കുഞ്ഞ് ജനിച്ചു എന്ന് അറിഞ്ഞത് അത്ഭുതമുണർത്തുന്നു എന്നും ഇദ്ദേഹം കമന്റ് ചെയ്യുന്നു. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കാൻ പഠിക്കുന്നത് വരെ അവനെ മറ്റൊരു കുളത്തിലേക്ക് മാറ്റണമെന്നും അണ്ടർ വാട്ടർ മൃഗശാല അറിയിക്കുന്നു.
View this post on Instagram
ദുബായിലുള്ള ഈ അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും 140ലധികം ഇനം ജലജീവികൾ ഉൾപ്പെടുന്ന ഒരു ആവാസ കേന്ദ്രമാണ്. 400 ൽ അധികം സ്രാവുകൾ ഇതിൽ ഉണ്ടാവാറുണ്ട് 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ഒരു വലിയ ടാങ്കാണ് ഇവയുടെ ആവാസ കേന്ദ്രം. ഇത് ദുബായ് മാളിനെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കി കൂടി മാറ്റുന്നുണ്ട്. നിലവിൽ അക്വേറിയം പങ്കുവെച്ച് ഈ ഒരു പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. പൊതുവേ വിനോദസഞ്ചാരികൾക്ക് വളരെയധികം കൗതുകം നടത്തുന്ന കാഴ്ചകളാണ് സ്രാവുകൾ. അതോടൊപ്പം ഒരു സ്രാവ് കുഞ്ഞിന്റെ ജനനം കൂടിയാകുമ്പോൾ അത് ഒരു പ്രത്യേക കൗതുകം തന്നെയാണ് ഓരോ വിനോദസഞ്ചാരിക്കും നൽകുന്നത്.