ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലാണ് വിമലാ രാമന്‍ ജനിച്ചതും വളര്‍ന്നതും. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ചേറെ കാലമായി തമിഴിലും തെലുങ്കിലുമാണ് വിമല സജീവം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൽലാലിന്റെ ഒപ്പം എന്ന ചിത്രത്തിലൂടെ വിമല രാമൻ മലയാളത്തിലേക്ക് മടങ്ങി വരുകയും ചെയ്തു. ഇപ്പോഴിതാ പ്രണയകാലം എന്ന ചിത്രത്തെ കുറിച്ച് നസ്രാണിയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് വിമല രാമൻ.
ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ‘പ്രണയകാലം’ നായകനായുള്ള അജ്മൽ അമീറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു. 2007ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഔസേപ്പച്ചനാണ് സംഗീതം നൽകിയത്.
വിമല രാമന്റെ വാക്കുകൾ
“മരിയ എന്ന കഥാപാത്രത്തോട് എനിക്ക് കണക്ഷൻ തോന്നിയിട്ടുണ്ട്. പ്രണയകാലം അങ്ങനെയാണ് ആരംഭിക്കുന്നത്. ആ സിനിമയിലെ ഗാനം ഇത്രയും വലിയ ഹിറ്റ് ആകുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പലരും ആ പാട്ടുപാടി എന്നിട്ട് ടാഗ് ചെയ്യാറുണ്ട്. ആഗാനം റീ ക്രിയേറ്റ് ചെയ്ത് ഒരുപാടുപേർ എനിക്ക് അയക്കാറുണ്ട്. പ്രണയിക്കാൻ പലർക്കും ആകാനും പ്രചോദനമാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേൾക്കുന്നത് വളരെ സന്തോഷമാണ്. ഒരുപാട് പേരെ ആ സിനിമയും ആ പാട്ടും സ്വാധീനിച്ചിട്ടുണ്ട്.
മമ്മൂട്ടിയോടൊപ്പം നസ്രാണി സിനിമ അഭിനയിച്ചത് ഞാൻ എന്നും ഓർക്കുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിനെയും ചിത്രങ്ങൾ കണ്ടാണ് നാം കുട്ടിക്കാലത്ത് വളർന്നത്. ആദ്യ ഷോട്ടിനു മുൻപ് ഞാൻ മമ്മൂക്കയോട് പറഞ്ഞത് ഞാൻ അദ്ദേഹത്തിൻറെ ഫാൻ ആണെന്നാണ്. വളരെ സ്മാർട്ട് ആയിട്ടുള്ള ആക്ടർ ആണ് അദ്ദേഹം.
സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ ഉണ്ടായിരുന്നു. ഞാനും മമ്മൂക്കയും ഒരുമിച്ചുള്ള ഹെലികോപ്റ്റർ സീനൊക്കെ ഞാൻ ഒരുപാട് എൻജോയ് ചെയ്തു. ആ ചിത്രത്തിൽ ഞങ്ങൾക്ക് നന്നായി കെമിസ്ട്രി സെറ്റായി. അതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. ചിത്രത്തിൻറെ കഥ വളരെ നല്ലതാണ്” – വിമല രാമൻ പറഞ്ഞു.
content highlight: Vimala Raman said openly