പ്രണയമഴ

പ്രണയമഴ ഭാഗം 32/PRANAYAMAZHA PART 32

പ്രണയമഴ

ഭാഗം 32

നാളെ ഉച്ചയോടെ ഹരിയും ഗൗരിയും കൂടെ ചെല്ലാം എന്ന് സമ്മതിച്ചു….

അച്ഛൻ വന്നു പോയതും ഗൗരി യുടെ മുഖത്ത് ഒരു തെളിച്ചം വന്നു എന്ന് ഹരി ഓർത്തു..

അമ്മയോടും മുത്തശ്ശിയോടും ഒക്കെ അവൾ വാചലയായി..

അവൾക്ക് ആകെ ഇവിടെ ഉള്ള ശത്രു താൻ ആണ്… താൻ മാത്രം….

ആഹ് എന്തായാലും എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന് അവൻ തീരുമാനിച്ചു.

വൈകുന്നേരം ഒരു അഞ്ച് മണി ആയപ്പോൾ അവൻ പുറത്തേക്ക് പോകാനായി റെഡി ആയി ഇറങ്ങി വന്നു..

നച്ചുവാവയേം കൊണ്ട് മുറ്റത്തൂടെ നടക്കുക ആയിരുന്നു ഗൗരി..

അമ്മയും മുത്തശ്ശിയും ഒക്കെ സോപനത്തിൽ ഇരിക്കുന്നുണ്ട്..

“മോൻ എവിടെ പോകുവാ…”

“ഞാൻ ഓഫീസിൽ വരെ ഒന്ന് പോയിട്ട് പെട്ടന്ന് വരാം…”

“എങ്കിൽ പിന്നെ നിനക്ക് ഗൗരി മോളെ കൂടെ കൂട്ടരുതോ…”ദേവി.

“ഞാൻ പെട്ടന്ന് വരും അമ്മേ.. അച്ഛൻ ഇപ്പോൾ വിളിച്ചു.. അതുകൊണ്ട് ആണ്..”

അവൻ നച്ചു വാവയ്ക്ക് ഒരു ഉമ്മ കൊടുത്തിട്ട് ഗൗരിയോട് യാത്ര പറഞ്ഞു പോയി..

********

കോളേജ് കഴിഞ്ഞു ഹോസ്റ്റലിലേക്ക് നടന്നു വരിക ആണ് അമ്മാളു… കൂടെ അവളുടെ ഒന്ന് രണ്ടു ഫ്രണ്ട്സും ഉണ്ട്…

ഒരു ബ്ലാക്ക് കളർ ബി എം ഡബ്ലിയു വന്നു അടുത്ത് നിന്നതും അമ്മാളുവും കൂട്ടുകാരും നോക്കി.

ഡ്രൈവിങ് സീറ്റിൽ ഡോൺ  ആണ്..ഡോൺ അലൻ കുരിശുങ്കൽ… എം ടെക് അവസാന വർഷം ആണ് അവൻ.

അവനെ കണ്ടതും അമ്മാളുവിന്റെ മുഖം ഇരുണ്ടു.

അവൻ കാറിൽ നിന്നു ഇറങ്ങി.

മാളവിക…. താൻ എന്റെ ഒപ്പം ഒന്ന് വരണം.. എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..

എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ താല്പര്യമില്ല… പോകാൻ നോക്ക്… അവൾ മുഖം തിരിച്ചു..

 

മാളു…. ഒരുപാട് സമയം ഒന്നും ഇല്ല… ഒരു അഞ്ച് മിനിറ്റ്.. അതു കഴിഞ്ഞാൽ ഞാൻ തന്നെ കൊണ്ട് വിടാം…. പ്ലീസ്…

സീ ഡോൺ …. ഞാൻ പറഞ്ഞത് തനിക്ക് മനസിലായില്ല എന്നുണ്ടോ.. എനിക്ക് തന്നോട് സംസാരിക്കാനും താൻ പറയുന്നത് കേൾക്കാനും സമയം ഇല്ല….

മുന്നോട്ട് നടക്കാൻ തുനീഞ്ഞ അമ്മാളുവിന്റെ കൈയിൽ അവൻ പെട്ടന്ന് കയറി പിടിച്ചു.

അവൾ ഒന്ന് പകച്ചു…

കൈ എടുക്ക് ഡോൺ ….. എടൊ കൈ എടുക്കാൻ അല്ലെ പറഞ്ഞത്…. അവൾ അലറി..

ഒരു വണ്ടി വരുന്നത് കണ്ടതും അവൻ വേഗം അവളുടെ കൈയിൽ നിന്നു പിടിത്തം അയച്ചു..

മാളു.. നീ ഒന്നോർത്തോ.. ഈ ഡോൺ അലൻ കുരിശുങ്കൽ ഒരുപെണ്ണിനെ സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ അവളെ സ്വന്തം ആക്കാനും എനിക്ക് സാധിക്കും.. അതിന് മുൻപിൽ ആര് തടസം ആയി വന്നാലും എനിക്ക് പുല്ലാണ്.. നീ ഡോണിന്റെ പെണ്ണാടി…. അതിന് ഒരു മാറ്റവും ഇല്ല..

അതും പറഞ്ഞു കൊണ്ട് അവൻ കാറിലേക്ക് കയറി.. ഒരു മൂളാലോടെ കാർ അകന്നു പോയി..

അമ്മാളുവിന്റെ കൂട്ടുകാരികൾ ചേർന്ന് വേഗം ഹോസ്റ്റലിലേക്ക് അവളെ കൂട്ടി കൊണ്ട് പോയി..

ഹോസ്റ്റലിൽ എത്തിയ പാടെ അവൾ ബെഡിലേക്ക് വീണു..

ടി… നീ വിഷമിക്കാതെ… കോളേജ് ആകുമ്പോൾ ആരെങ്കിലും ഒക്കെ ഇഷ്ടം ആണ് എന്നും പറഞ്ഞു പിറകെ വരും. നമ്മൾ അത് കണ്ടില്ല കേട്ടില്ല എന്ന് വെച്ചാൽ മതി.. അവളുടെ കൂട്ടുകാരി നിഹ ആയിരുന്നു അത്.അമ്മാളുവിന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് നിഹ..

ഇത് അങ്ങനെ അല്ല നിഹാ… അവനോട് ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് ഇത് താല്പര്യം ഇല്ല എന്ന്… എന്നിട്ടും അവൻ ഇങ്ങനെ തുടങ്ങിയാൽ ഞാൻ പിന്നെ എന്ത് ചെയ്യും….

എന്തായാലും ഇനി ഈ വർഷം കൂടെ അല്ലെ ഒള്ളൂ.. അവൻ പൊയ്ക്കോളും… അതു വരെ നീ ഒന്ന് പിടിച്ചു നില്ക്കു…

എനിക്ക് സത്യം പറഞ്ഞാൽ പേടി ആകുവാ.. അവൻ ഇനി എന്തൊക്കെ പ്രശ്നം ഉണ്ടാക്കുമോ..

അവനു പറയാൻ ഉള്ളത് നീ ഒന്ന് കേൾക്കൂ മാളു… എന്നിട്ട് നീ അവനോട് സംസാരിക്കൂ….

എടി…എനിക്ക് പേടിയാടി

അതിനെന്താ… നീ അവനോട് ഐ ലവ് യു പറയാൻ ഒന്നും പോകുവല്ലലോ… ഒന്നെങ്കിൽ നീ ഈ കാര്യം നിന്റെ ചേട്ടന്മാരോട് പറയുക.. അല്ലെങ്കിൽ അവനോട് നേരിട്ട് സംസാരിച്ചിട്ട് ഒരു തീരുമാനം എടുക്കുക..

നിഹാ… എനിക്ക് പേടിയാടി….വീണ്ടും അവൾ അതു തന്നെ ആവർത്തിച്ചു.

എന്തിന്….

അറിയില്ല..

ഒന്ന് പോ പെണ്ണെ… അവളുടെ ഒരു പേടി..

എടി

ഏട്ടന്മാർ എങ്ങാനും അറിഞ്ഞാൽ അതോടെ തീർന്നു… അവനെ പഞ്ഞിക്കിടും അവർ..

അതാണ് ഞാൻ പറഞ്ഞത് അവരോട് പറയാൻ..

എടി പിന്നെ ആ കാഞ്ഞിരപ്പള്ളി യിൽ നിന്നു അച്ചായന്മാർ എല്ലാവരും കൂടെ ഇങ്ങോട്ട് പാഞ്ഞു വരും.. എന്റെ പഠിപ്പും മുടങ്ങും…

ഒരു കാര്യം ചെയാം നാളെ ആകട്ടെ.. ഞാൻ പറയാം ഡോണിനോട്.. എന്നിട്ട് നിങ്ങൾ ആ ബീച്ച് റോഡിന്റെ അടുത്ത് ഉള്ള ആ പ്ലാസ പാർക്കിൽ പോയി കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കു….

നീ എന്തൊക്കെയാ ഈ പറയുന്നത്. അവിടെ ഒക്കെ പോകാൻ എനിക്ക് പേടിയാ..

എന്നാൽ നീ എന്തെങ്കിലും ചെയ്യു.. അല്ല പിന്നെ… ഞാൻ പോകുവാ. എനിക്ക് വിശക്കുന്നു…

നിഹ വെളിയിലേക്ക് ഇറങ്ങി പോയി.

അമ്മാളുവിന്റെ ഫോൺ ശബ്ധിച്ചു..

ദേവ് കാളിങ്.. (അമ്മാളുവിന്റെയും നിഹായുടെയും കൂടെ ആണ് അവനും പഠിക്കുന്നത് )

ഹെലോ…. ദേവ്….

ടി മാളു… നീ free ആണോ ഇപ്പോൾ.

മ്മ്.. എന്താടാ…

ടി ഒരു മിനിറ്റ്.. ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാം..

അവൻ ആർക്കോ ഫോൺ കൈമാറി..

ഹെലോ മാളു….. ഡോൺ ആണ്..

തനിക് എന്താണ് വേണ്ടത്.. താൻ എന്നേം കൊണ്ടേ പോകുവോള്ളൂ…

അവൾ അല്പം ഉറക്കെ ആണ് ചോദിച്ചത്.

ആഹ്
. അത് നീ പറഞ്ഞത് കറക്റ്റ് ആണ് മാളു… ഞാൻ നിന്നേം കൊണ്ടേ പോകൂ….

ഡോൺ അതിന് നീ വേറെ ആളെ നോക്കെടോ..

എടി എടി എടി… പെണ്ണെ… നീ എന്നതാടി എന്നേ വിളിച്ചത് നീയെന്നോ….. ഇച്ചായ എന്ന് വിളിക്കെടി പുല്ലേ…

ഒന്ന് പോടാ കോപ്പേ… ഒരു ഇച്ചായൻ വന്നേക്കുന്നു..

അതേടി.. നിന്റെ ഇച്ചായൻ തന്നെ ആണ് ഞാൻ.. അതിന് ഒരു മാറ്റവും ഇല്ല….

ഡോൺ
.. ഞാൻ പറഞ്ഞില്ലേ എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല… ഫോൺ വെച്ചിട്ട് പോകാൻ നോക്ക്….

ഓക്കേ.. ഞാൻ വെയ്ക്കുവാ… പക്ഷെ ഞാൻ ഇപ്പോൾ എന്റെ ഫോണിൽ നിന്നു വിളിക്കും.. അപ്പോൾ നീ എടുത്തോണം…

അവൻ അതും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു..

ദേവ്.. നിന്റെ അന്ത്യം എന്റെ കൈ കൊണ്ട് ആണ്… അവൾ പിറുപിറുത്തു.

ഫോൺ സൈലന്റ് മോഡിൽ ഇട്ടിട്ട് അവളും ചായ കുടിക്കാനായി ഇറങ്ങി പോയി.

വാഡൻ ആന്റിയോട് കുറച്ചു സമയം സംസാരിച്ചിട്ട് അവൾ നിഹായ്ക്ക് ഒപ്പം റൂമിലേക്ക് വന്നു..

ഏഴു മണി ആകുമ്പോൾ എല്ലാവരും ഫോണ് തിരിച്ചു ഏൽപ്പിച്ചിട്ട് പഠിക്കാൻ പോകും… അതിന് മുൻപ് അമ്മാളു അമ്മയെ വിളിക്കാനായി ഫോൺ എടുത്തു.

ഹെലോ അമ്മ…. എല്ലാവരും എന്ത്യേ…

ആഹ്.. മോളെ… അച്ഛനും ഏട്ടനും ബാംഗ്ലൂർ പോയി…

ങേ… ഹരിയേട്ടനോ…

അല്ല കണ്ണൻ… ഹരി ഇപ്പോൾ ഓഫീസിൽ പോയത് ആണ്.

മ്മ്… ഗൗരി ഏടത്തി എവിടെ..

ഗൗരി എന്റെ അടുത്ത് ഉണ്ട്.. കൊടുക്കാം..

ആഹ്.. ഓക്കേ..

ഹെലോ… അമ്മാളു…

ഏടത്തി… എന്തെടുക്കുവാ..

ഞാൻ വെറുതെ ഇരിക്കുവാ.. മോൾക്ക് ഇന്ന് class ഉണ്ടായിരുന്നോ..

മ്മ്.. ഉണ്ടായിരുന്നു ഏടത്തി..

സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഡോണിന്റെ നമ്പറിൽ നിന്നു ആകണം അവൾക്ക് കാൾ വന്നു കൊണ്ടേ ഇരിന്നു..

ഗൗരിയോട് സംസാരിച്ചിട്ട് അമ്മാളു വേഗം ഫോൺ കട്ട്‌ ചെയ്തു..

അപ്പോളും ഡോണിന്റെ കാൾ വന്നു കൊണ്ടേ ഇരിക്കുക ആണ്..

ആരാടി.. കുറച്ചു സമയം ആയല്ലോ… നിഹ ചോദിച്ചു.

അമ്മാളു അപ്പോൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.

ആഹ്ഹ് ഓക്കേ ഓക്കേ…. നീ അത് ഇങ്ങു താ.. ഞാൻ പറയാം..

നിഹ ഫോൺ എടുത്തു കാതോടു ചേർത്തു.

ഹെലോ.. മാളു…ഐ ലവ് യു..

അയ്യോ… ഞാൻ മാളു അല്ല… അവളുടെ ഫ്രണ്ട് ആണ്…

ഓക്കേ… ഞാൻ പറഞ്ഞത് തിരിച്ചു എടുത്തിരിക്കുന്നു… എടൊ.. താൻ ആ ഫോൺ അവൾക്ക് ഒന്ന് കൊടുക്കൂ..

അതേയ്
.. അവൾക്ക് ഒന്നും സംസാരിക്കാൻ ഇല്ല…

ഓക്കേ.. പക്ഷെ എനിക്ക് സംസാരിക്കണം… അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഹോസ്റ്റലിലേക്ക് വരും…

ങേ… അത് വേണ്ട… ഞാൻ അവൾക്ക് കൊടുക്കാം…

നിഹ ആണെങ്കിൽ ഇത് ഒരു നടയ്ക്ക് പോകില്ല എന്ന് പറഞ്ഞു അവൾക്ക് ഫോൺ കൊടുത്തു.

ഹെലോ…. മാളു..

എന്താണ്…

എനിക്ക് നാളെ തന്നെ ഒന്നു കാണണം..

നാളെ എനിക്ക് ക്ലാസ്സ്‌ ഉണ്ട്..

എനിക്കും ഉണ്ടെടോ…. ഒരു കാര്യം ചെയാം… ലഞ്ച് ബ്രേക്ക്‌ ടൈമിൽ
താൻ ലൂർദ് മാതാവിന്റെ ചർച്ചിൽ
ഒന്ന് വരണം… ഒരുപാട് സമയം ഒന്നും വേണ്ട.. പെട്ടന്ന് വിടാം..

അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്ത്..

ആഹ്ഹ.. അടിപൊളി… അവിടെ ആകുമ്പോൾ നീ പേടിക്കണ്ട… അവൻ ആക്രമിക്കതൊന്നു ഇല്ല.. മാതാവിനെ സാക്ഷി നിറുത്തി നീ അവനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു തിരിച്ചു പോരെ..

അവനോട് എല്ലാം തുറന്നു പറയാം എന്ന് അവളും തീരുമാനിച്ചു..

എടി… എന്നാൽ നീ എന്റെ ഒപ്പം വരാമോ… എനിക്ക് ഒറ്റയ്ക്ക് ഒരു പേടി..

അതിനെന്താ… ഞാനും വരാടി.. നോ പ്രോബ്ലം..

നിഹ അവളോട് പറഞ്ഞു.

അമ്മാളുവിന്‌ അപ്പോൾ ആശ്വാസം ആയി..
******

പെട്ടന്ന് വരാം എന്ന് പറഞ്ഞു പോയ ഹരി വന്നപ്പോൾ 9മണി ആയി..

ഏതൊക്കെയോ ക്ലയന്റ്സ് നെ ഒക്കെ കാണണം ആയിരുന്നു അവനു..

എല്ലാവരും ടി വി യുടെ മുൻപിൽ ആണ്…

ഹരിയെ കണ്ടതും ഗൗരി വേഗം എഴുനേറ്റു..

എടൊ.. കുറച്ചു തണുത്ത വെള്ളം എടുത്തോണ്ട് വാ… ആകെ മടുത്തു..

അവൻ സെറ്റിയിലേക്ക് ഇരുന്നു..

തലവേദന കുറഞ്ഞോ മോനെ… ദേവിയും അവന്റെ അടുത്തേക്ക് വന്നു..

മ്മ്.. കുറവുണ്ട് അമ്മേ…

ഗൗരി അവനു വെള്ളം കൊണ്ട് വന്നു കൊടുത്തു.

നാളെ പോയിട്ട് വൈകുന്നേരം ആണോ അമ്മേ അവിടെ നിന്നു തിരിച്ചു ഇറങ്ങുന്നത്….

ഹേയ്… നാളെ വരാൻ പറ്റില്ല മോനെ.. രണ്ടു ദിവസം എങ്കിലും അവിടെ നിൽക്കണം…

അത് പറ്റില്ല അമ്മേ… ഞാൻ ഓഫീസിൽ പോകാതെ ഇരുന്നാൽ ശരി ആകില്ല… അച്ഛനും ഏട്ടനും ആരും ഇല്ലാലോ ഇവിടെ…

അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് മോനെ

വിവാഹം കഴിഞ്ഞു ആദ്യം ആയിട്ട് പോകുന്നത് അല്ലെ അവിടെ..

മുത്തശ്ശി യും ദേവിയുടെ ഒപ്പം ചേർന്ന്.

അമ്മേ.. നാളെ വൈകിട്ട് ഞങ്ങൾ മടങ്ങി വന്നോളാം.. ഹരിക്ക് സമയം ഇല്ലെങ്കിൽ സാരമില്ല…

അതല്ല മോളെ… എല്ലാത്തിനും ഓരോ നാട്ടു നടപ്പ് ഉണ്ട്…(ദേവി )

ഞാൻ ഒരു സൊല്യൂഷൻ കണ്ടു പിടിച്ചു അമ്മേ…. ഇവരുടെ സംസാരം കേട്ട് നീലിമ പറഞ്ഞു.

എന്താണ് എന്ന മട്ടിൽ എല്ലാവരും അവളെ നോക്കി.

അത് അമ്മേ… നാളെ ഗൗരിയെ കൊണ്ട് പോയി വിട്ടിട്ട് ഹരി പോകട്ടെ ഓഫീസിലേക്ക്… എന്നിട്ട് രാത്രിയിൽ അങ്ങോട്ട് ചെന്നാൽ പോരെ..അപ്പോൾ കുഴപ്പമില്ലല്ലോ…

എന്നാൽ അങ്ങനെ ചെയാം എന്ന് ദേവിയും പറഞ്ഞു.

ആഹ്… ഞാൻ നോക്കട്ടെ…അമ്മേ നല്ല വിശപ്പ്… ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു അവൻ എഴുനേറ്റ് പോയി..

അത്താഴം ഒക്കെ കഴിഞ്ഞു എല്ലാവരും കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നു….. നച്ചു വാവ ഒരു ഉറക്കം ഒക്കെ കഴിഞ്ഞു എഴുനേറ്റു വന്നു അപ്പോൾ..

പിന്നെ കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ട് ഇരുന്നു ഹരി…

ഗൗരി യുടെ ഫോണിലേക്ക് ആരോ വിളിച്ചു.

അവൾ ഫോണും ആയി എഴുനേറ്റു..

ഹെലോ.. നന്ദു…..

അവൾ വിളിക്കുന്നത് ഹരി കേട്ടു..

മ്മ്.. നാളെ വരും…. ഉച്ച ആകുമ്പോൾ എത്തും… നിന്റെ അടുത്തു വരാം…. ഇല്ല കിടന്നില്ല.. ഇവിടെ ഉണ്ട്… ഓക്കേ.. ഗുഡ്‌നൈറ്…

അവൾ ഫോൺ കട്ട്‌ ആക്കി..

എന്റെ ഫ്രണ്ട് ആണ് നന്ദു…. നാളെ എപ്പോൾ വരും എന്ന് അറിയാൻ വിളിച്ചത് ആണ്… നീലിമയോടായി അവൾ പറഞ്ഞു..

എന്നാൽ നിങ്ങൾ പോയി കിടക്കു… നാളെ പോകേണ്ടത് അല്ലെ…. മുത്തശ്ശി ഒരു കോട്ടുവാ ഇട്ടകൊണ്ട് എഴുന്നേറ്റു.

മ്മ്…. മനസിലായി.മമ്മിക്ക് . ഉറക്കം വരാൻ തുടങ്ങി അല്ലെ….

ഹരി അവരെ കളിയാക്കി..

വയ്യ മക്കളെ… കാലിനു ഒക്കെ വേദന ആണ്… ആഹ് ഇനി എത്ര നാളും കൂടെ കാണുമോ ആവോ.. അതിനുമുൻപ് എന്റെ ഹരികുട്ടന്റെ കുഞ്ഞിനെ കൂടെ ഒന്ന് കാണണം… അതു കൂടി ഉണ്ട് ഈ മുത്തശ്ശിയുടെ ആഗ്രഹം…. അവർ ഗൗരിയെ നോക്കി ആണ് അതു പറഞ്ഞത്..

അവൾ മുഖം കുനിച്ചു നിന്നു.

ഓഹ്.. അപ്പോളേക്കും ഗൗരിക്ക് നാണം വന്നു നോക്കിക്കേ മുത്തശ്ശി… നീലിമ അവളെ കളിയാക്കി..

ഓക്കേ.. മുത്തശ്ശി… ഗുഡ് നൈറ്റ്‌… മുത്തശ്ശിക്കു ഉമ്മയും കൊടുത്തിട്ട് അവൻ മുകളിലേക്ക് കയറി..

ചെല്ല് ഗൗരി.. മുത്തശ്ശി പറഞ്ഞ കാര്യം മറക്കണ്ട കെട്ടോ…

നീലിമ പതുക്കെ അവളുടെ കാതിൽ പറഞ്ഞു.

മ്മ്.. മുത്തശ്ശിയുടെ ആഗ്രഹം നടക്കണമെങ്കിൽ ഞാൻ വേറെ പെണ്ണിനെ ഉടനെ കെട്ടേണ്ടി വരും…

ഗൗരി റൂമിലേക്ക് വന്നപ്പോൾ ഹരി പറയുന്നത് അവൾ കേട്ടു..

താൻ വേഗം അന്വേഷണം നടത്തു… വെറുതെ ആ പാവത്തിനെ വിഷമിപ്പിക്കണ്ട…

അവൾ തിരിച്ചു പറഞ്ഞു.

ടി.. വെറുതെ വാശി പിടിപ്പിക്കണ്ട… കേറി കിടന്നു ഉറങ്ങാൻ നോക്ക്.. എന്നിട്ട് നിന്നെ തൊട്ടേന്നും പിടിച്ചെന്ന് പറഞ്ഞു എന്റെ നേരെ കലി കയറി വന്നേക്കരുത്..

നിങ്ങൾ നിങ്ങടെ കാര്യം നോക്കി നിന്നാൽ മതി… ഞാൻ ഒരു പ്രശനവും ഉണ്ടാക്കില്ല..

എങ്കിൽ നിനക്ക് നല്ലത്..

അവൻ ലൈറ്റ് ഓഫ് ചെയ്തു…

രണ്ടാളും ആ വലിയ കട്ടിലിന്റെ ഇരു വശങ്ങളിലും ആയി കിടന്നു..

ഒരിക്കലും അടുക്കുകേല എന്ന് അറിഞ്ഞു കൊണ്ട് തന്നെ..

(ഹായ് dears… കഥ ഇഷ്ടം ആകുന്നുണ്ടോ… )