സിനിമാസ്വാദകർ സ്ക്രീനിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും സച്ചി- സേതു എന്ന പേര്. ഇവരും ഒന്നിച്ചിരുന്ന് സിനിമകളെല്ലാം അന്നത്തെ കാലത്ത് ഹിറ്റായിരുന്നു. പിന്നീട് ഇവർ രണ്ടായി എഴുതാൻ തീരുമാനിച്ചു. സേതു രണ്ടു സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ നിരവധി സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയോട് കഥ പറയാൻ പോയ അനുഭവം തുറന്നു പറയുകയാണ് സേതു.
“മമ്മൂക്കയെ വിളിച്ച് അദ്ദേഹത്തെ കാണാൻ പോയത് കഥ പറയാനാണ്. ‘കോഴിത്തങ്കച്ചൻ’ എന്നായിരുന്നു കഥ, അത് എഴുതാൻ മാത്രമായിരുന്നു മനസിൽ ഉണ്ടായിരുന്നത്. ഇത് ഒരു സംവിധായകരോട് ചോദിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യാൻ തയ്യാറായതാണ്. അദ്ദേഹം ചെയ്യുമെന്ന് ഉറപ്പ് തന്നു. അദ്ദേഹത്തിനു വേണ്ടിയാണ് ഞാൻ ആ സ്ക്രിപ്റ്റ് മുഴുവനായി എഴുതി തീർത്തത്. എന്നാൽ ജീത്തുവിന് ഉടനെ സിനിമ ചെയ്യാൻ പറ്റുന്ന സാഹചര്യം അപ്പോൾ ഇല്ലായിരുന്നു.”
“അങ്ങനെ ജീത്തുവിൽ നിന്ന് മാറി ദിലീഷ് പോത്തനിലേക്ക് എത്തി. അന്ന് ബിജു മേനോൻ ആയിരുന്നു നായകനായി മനസിൽ ഉണ്ടായിരുന്നത്. അങ്ങനെ ഒരുപാട് പേരോടായി സംസാരിച്ചപ്പോഴാണ് ചിന്തിച്ചത് എന്റെ സ്ക്രിപ്റ്റ് എന്തുകൊണ്ട് എനിക്ക് ചെയ്തുകൂട എന്ന്. അവസാനം മമ്മൂക്കയെ കഥ കേൾപ്പിക്കാം എന്ന് തീരുമാനിച്ച് പോകുന്നു. നല്ല ടെൻഷനുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ കാണാൻ കോട്ടയത്തേക്ക് പോയി. അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. മമ്മൂക്കയെ കണ്ടു, കഥ പറയാൻ വന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റു പോയി.”
അങ്ങനെ മമ്മൂട്ടി ബാക്കി സീൻ ഷൂട്ട് ചെയ്യാനായി പോയി. എന്നാൽ സേതുവിന് അത് വല്ലാത്ത വിഷമം ഉണ്ടാക്കി. മമ്മൂട്ടി ഷോട്ട് കഴിഞ്ഞ് നേരെ കാരവാനിലേക്ക് പോവുകയും ചെയ്തു. പക്ഷേ വിഷമം കാരണം താൻ രാവിലെ ഇരുന്ന അതേ ഇരിപ്പ് ഇരുന്നു പോയെന്ന് സേതു പറഞ്ഞു. അന്ന് മറ്റൊരു ഫങ്ഷൻ ഉണ്ടായിരുന്നു, അതിൽ മമ്മൂട്ടിക്ക് പങ്കെടുക്കാൻ ഉണ്ടായിരുന്നു. അതിനാൽ കഥ പറയാൻ സാധിക്കില്ലെന്ന വിഷമത്തിൽ ഇരുന്നപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തെ കാരവാനിലേക്ക് വിളിച്ചു.
“ഞാൻ ചെന്നപ്പോൾ മമ്മൂക്ക ചോദിച്ചു എന്താണ് കഥ എന്ന്. മടിച്ച് മടിച്ച് ഇരുന്നു. കാരണം അത്രയും തിരക്കായിരുന്നു താഴെ. അങ്ങനെ മമ്മൂക്ക പറഞ്ഞു വൺ ലൈൻ പറയൂ, ബാക്കി പിന്നെ മതിയെന്ന്. എല്ലാ പുരുഷൻമാരും കോഴിയല്ല, തങ്കച്ചനും എന്നായിരുന്നു കഥയുടെ ഒരു ലോഗ്. അത് കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി, ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ ഉടനെ പറ്റില്ലെന്നും പറഞ്ഞു. അത്രേം സമയം മതി മമ്മൂക്കക്ക് ഒരു സിനിമയുടെ കഥ കേൾക്കാൻ.” സേതു പറഞ്ഞു.
അവസാനം ആ സിനിമ നടന്നില്ല. ഒരു നാട്ടിലെ പക്കാ കോഴിയായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രം. പലതരം വിവാദങ്ങൾ കാരണമായേക്കാവുന്ന ഒരു സാഹചര്യം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ആ സിനിമ വേണ്ടെന്ന് തീരുമാനിച്ചതെന്ന് സംവിധായകൻ സേതു പറഞ്ഞു. ഏകദേശം ഒരു വർഷത്തോളമെടുത്ത് എഴുതിയ കഥയായിരുന്നു അത്.
അത് മാറ്റി വെച്ചിട്ട് മൂന്ന് മാസം കൊണ്ട് എഴുതിയ കഥയാണ് കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം. അതിനാൽ പലതരം പോരായ്മയും ആ ചിത്രത്തിനുണ്ട് എന്നും സേതു പറഞ്ഞു. മമ്മൂട്ടിയോട് പറഞ്ഞ ഈ കഥയിൽ ഒരുപാട് മാറ്റങൾ വരുത്തി ജയസൂര്യയെ നായകനാക്കി ഷാഫി ഈ കഥ സിനിമയാക്കുന്നുണ്ട്.
content highlight: director-sethu-revealed-that-he-approached-mammooty