Celebrities

‘ലാലേട്ടൻ പഴംപൊരി ഉണ്ടാക്കി തന്നു; ഞാനൊരു മമ്മൂട്ടി ഫാൻ’; തുറന്ന് പറഞ്ഞ് അമല പോൾ | amala-paul-open-up-about-her-memories-with-mohanlal-and-mammootty

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പറഞ്ഞ് അമല പോൾ. താൻ ഒരു മമ്മൂട്ടി ഫാനാണെന്ന് പറഞ്ഞ അമല ഇരുവരുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും സംസാരിച്ചു.

ലാലേട്ടന്‍ മേക്ക്‌സ് യു ഫീല്‍ ലൈക്ക് ഹോം. അത്രയും കംഫര്‍ട്ട്… ഹമ്പിള്‍നെസ്. നമ്മള്‍ ഇങ്ങനെ നെര്‍വസായി ഇരിക്കുമ്പോള്‍ ലാലേട്ടനെ കാണുമ്പോള്‍ നമുക്ക് വരുന്ന ഒരു എനര്‍ജിയുണ്ട്. അദ്ദേഹം ഒരു ലിവിങ് ഇന്‍സ്പിരേഷനാണ്. ഇപ്പോഴും എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ആ ഒരു എനര്‍ജി… ലാലേട്ടന്റെ പാഷന്‍, ഹമ്പിള്‍നെസ് ഇതൊക്കെ എനിക്ക് ഇഷ്ടമാണ്.

ലാലേട്ടന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും ആ സ്‌നേഹമുണ്ടാകും. അദ്ദേഹത്തിനൊപ്പമുള്ള ഒരു മെമ്മറിയെന്ന് പറയുന്നത്… അദ്ദേഹം എനിക്ക് വേണ്ടി പഴംപൊരി ഉണ്ടാക്കിത്തന്നതാണ്. ഒരു ദിവസം അദ്ദേഹം എന്നോട് എന്റെ ഫേവറെറ്റ് ഫുഡ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അതുണ്ടാക്കി തന്നു. എനിക്ക് അതൊരു പഴംപൊരിയായിരുന്നില്ല. അതൊരു ഓസ്‌കാറായിരുന്നു.

അതുപോലെ ഞാന്‍ അന്നും ഇന്നും മമ്മൂക്കയുടെ ഒരു ഫാന്‍ ഗേളാണ്. ഒരു സീനില്‍ അദ്ദേഹത്തില്‍ നിന്നൊരു കോംപ്ലിമെന്റും എനിക്ക് ലഭിച്ചിരുന്നു. നന്നായിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതെനിക്ക് ഭയങ്കര അച്ചീവ്‌മെന്റായിരുന്നുവെന്നാണ് സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള അനുഭവം പങ്കിട്ട് സംസാരിക്കവെ അമല പറഞ്ഞത്.

ഇവരുടെയൊക്കെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയങ്കര ക്യൂരിയോസിറ്റിയായിരുന്നു. എന്റെയൊരു പ്രശ്‌നം ഞാന്‍ ഇവരോട് ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചുകൊണ്ടിരിക്കും. സെറ്റിലെത്തിയാല്‍ ഞാന്‍ മമ്മൂക്ക വരാന്‍ കാത്തിരിക്കും. സമയമൊക്കെ നോക്കി ഞാന്‍ അടുത്തുപോയിരുന്ന് മമ്മൂക്ക… ഹായ് ഹൗ ആര്‍ യു, ലുക്കിങ് ഗ്രേറ്റ് മമ്മൂക്ക എന്നൊക്കെ പറഞ്ഞ് എനിക്ക് രണ്ട് ക്വസ്റ്റ്വനുണ്ടെന്ന് പറയും.

അപ്പോള്‍ മമ്മൂക്ക രണ്ടാമത്തെ ചോദ്യം ആദ്യം ചോദിച്ചോയെന്ന് പറയും. മമ്മൂക്ക അടിപൊളിയാണ്. ഞാന്‍ ചെറുപ്പം തൊട്ട് ഭയങ്കര മമ്മൂക്ക ഫാനാണ്. ക്രിസ്റ്റഫറിലാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത്. ഭയങ്കര എക്‌സൈറ്റഡായിരുന്നു. ഹാപ്പിയായിരുന്നു. മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഞാന്‍ വായും പൊളിച്ച് ഇരിക്കും.

അദ്ദേഹം ഡയലോഗ് പറയുമ്പോള്‍ പല പല ഫിലിംസിലെ കഥാപാത്രത്തെയാണ് കാണുന്നത്. ഗൂസ്ബംബ്‌സ് വരും… കണ്ണു നിറയും ഇങ്ങനെയൊക്കെയായിരുന്നു. പിന്നെ മമ്മൂക്കയോടൊപ്പം ഞാന്‍ പറയേണ്ട എന്റെ ഡയലോഗ് കുത്തിയിരുന്ന് പഠിക്കും. ഇത്രയും ഞാന്‍ എന്റെ ജീവിതത്തില്‍ പഠിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കലക്ടറെങ്ങാനും ആയേനെ. മമ്മൂക്ക ഒരു ചില്‍ പേഴ്‌സണാണ്.

content highlight: amala-paul-open-up-about-her-memories-with-mohanlal-and-mammootty