തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ (ഐഎവി) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഓഫീസർ – ഇലക്ട്രിക്കൽ (1), ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1), ലബോറട്ടറി ടെക്നീഷ്യൻ (2), ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (1) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്ക് : www.iav.kerala.gov.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12
മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 31 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽഓഫീസർ അറിയിച്ചു.
മെഡിക്കൽ ഓഫീസർ തസ്തികയിൽ കൗമാരഭൃത്യം(എം.ഡി ആയുർവേദ) അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കൗമാരഭൃത്യം ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.ഡി കായിക ചികിത്സ എം.ഡി മാനസികം, പി.ജി ഡിപ്ലോമ ഇൻ മാനസികം ഉള്ളവരെയും പരിഗണിക്കും. ടി.സി.എം.സി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
ബി.എ.എസ്.എൽ.പി ആണ് സ്പീച്ച് തെറാപിസ്റ്റ് തസ്തികയിലെ യോഗ്യത. മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡി.റ്റി.വൈ.എച്ച്.ഐ, ഡി.ഇ.എസ്.സി.ഇ യോഗ്യതയുള്ളവരേയും പരിഗണിക്കും.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കി വരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 31 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 0471 – 2320988.
content highlight: department-of-virology-many-opportunities-are-available