കീയാര അധ്വാനിയെ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവില്ല. നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. താരം ഇപ്പോൾ തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്റെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ഈ ഒരു ദിവസത്തിൽ താരത്തിന് ആശംസകളും ആയി എത്തിയിരിക്കുന്നത് ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്ര തന്നെയാണ്. തന്റെ പ്രിയപ്പെട്ടവൾക്ക് ആശംസകൾ നൽകിക്കൊണ്ട് സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ എത്തുകയായിരുന്നു ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ഭാര്യയുടെ ഒരു മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം എത്തിയത്.
അതീവ സന്തോഷവതിയായി താരം ബലൂണുകൾക്ക് നടുവിൽ നിൽക്കുന്നതാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എന്റെ പ്രണയത്തിന് പിറന്നാൾ ആശംസകൾ എന്നും ചിത്രത്തിൽ താരം പറയുന്നുണ്ട്.. തനിക്കറിയാവുന്ന ഏറ്റവും ദയയുള്ള ഒരു വ്യക്തിയാണ് അവൾ, ഒരുപാട് ഓർമ്മകൾ ഇനിയും നമുക്ക് ഒരുമിച്ച് പങ്കുവയ്ക്കാൻ ഉണ്ട് ഇങ്ങനെയാണ് പ്രിയപ്പെട്ടവൾക്ക് താരം ആശംസകൾ നൽകിയത്. കഴിഞ്ഞവർഷമായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ജയിസാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തിൽ വച്ച് വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. വളരെ ആഘോഷകരമായ ഒരു വിവാഹം തന്നെയായിരുന്നു ഇവരുടേത്.
സിദ്ധാർത്ഥിന് പുറമേ കിയാരെ അഭിനയിക്കുന്ന ഗെയിംസ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരത്തിന്റെ ജന്മദിനത്തിന് ആശംസകൾ ആയി വന്നിരുന്നു.. രാംചരണ് അഭിനയിക്കുന്ന ചിത്രത്തിലെ ഒരു ഔദ്യോഗിക പോസ്റ്റർ പങ്കിട്ടു കൊണ്ടായിരുന്നു കിയാരയുടെ ജന്മദിനത്തിന് താരത്തിന്റെ സിനിമ അണിയറ പ്രവർത്തകർ ആശംസകൾ നൽകിയത്.. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ഒഫീഷ്യൽ ഹാൻഡിൽ പോസ്റ്റർ ഷെയർ ചെയ്യുകയാണ് ചെയ്തത് ഇതിന് മനോഹരമായ ഒരു അടിക്കുറിപ്പും ഇവർ നൽകി.
ടീം ഗെയിം ചേഞ്ചർ ഞങ്ങളുടെ ജാബിലമ്മ അക്ക കിയാര അധ്വാനിക്ക് ജന്മദിനാശംസകൾ നേരുന്നു. അവളുടെ ഊർജ്ജസ്വലമായ ഊർജ്ജം ഞങ്ങളുടെ ഹൃദയത്തെ വല്ലാതെ ആകർഷിക്കുന്നു. ഇങ്ങനെയാണ് അണിയറ പ്രവർത്തകർ താരത്തിന് ആശംസകൾ അറിയിച്ചത്. സിദ്ധാർത്ഥ് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ നിമിഷങ്ങളെ കുറിച്ച് കിയാര സംസാരിക്കുന്നത് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയിലൂടെയാണ്.. റോമിൽ വച്ചാണ് പ്രണയാഭ്യർത്ഥന നടക്കുന്നത് എന്നും പറയുന്നു.നിരവധി ആരാധകരുള്ള ഒരു നടിയാണ് കിയാര. അതുകൊണ്ടു തന്നെ താരത്തിന്റെ ആരാധകരും താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. മനോഹരമായ ഒരു പിറന്നാൾ ഉണ്ടാവട്ടെ എന്നും ഈ പിറന്നാൾ ദിവസം ഒരുപാട് നല്ല ഓർമ്മകൾ നിങ്ങൾക്ക് ലഭിക്കട്ടെ എന്നുമൊക്കെയാണ് കൂടുതൽ ആളുകളും ആശംസകൾ ആയി അറിയിച്ചത്.