ഭക്ഷണം പായ്ക്ക് ചെയ്യുന്ന ധാരാളം വീഡിയോകള്‍ നാം കാണാറുണ്ട്. പലരുടെയും വീടുകളില്‍ ഭക്ഷണം പാക്ക് ചെയ്തു കൊടുത്തു വിടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്, ഒരു പ്രത്യേകതരത്തില്‍ ഭക്ഷണം പാക്ക് ചെയ്യുന്ന വീഡിയോയാണ്. പുസ്തകത്തിന്റെ രൂപണേയുളള ഒരു ബൈന്‍ഡറില്‍ ഭക്ഷണം പായ്ക്ക് ചെയ്തു കൊടുത്തു വിട്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. നിരവധി പേര്‍ ഈ സംഭവത്തെ വിമര്‍ശിച്ചുകൊണ്ടും അതേ സമയം നിരവധി പേര്‍ ഇത്തരം രീതികളെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തി.
View this post on Instagram
ബ്രെഡ് കഷ്ണങ്ങള്‍, തക്കാളി കഷ്ണങ്ങള്‍, ചീസ്, ഇലകള്‍,ആപ്പിള്‍, മിഠായികള്‍, പരിപ്പ് മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ബൈന്‍ഡറില്‍ വളരെ ഭംഗിയായി പായ്ക്ക് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കുള്ളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. തന്റെ ബോയ്ഫ്രണ്ടിന് വേണ്ടി ലഞ്ച് പായ്ക്ക് ചെയ്തിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഈ റീല്‍ ഇതുവരെ 10 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.
ഭക്ഷണം പാസ്റ്റിക് കവറുകളില്‍ ആയതിനാല്‍ നിരവധി പേര്‍ വീഡിയോയ്ക്ക് വിമര്‍ശനവുമായി രംഗത്തെത്തി. ചിലര്‍ ഈ വീഡിയോയ്ക്ക് ‘ഉച്ചഭക്ഷണം അസംബ്ലിംഗ്’ എന്ന് കമന്റ് ചെയ്തിരിക്കുന്നു. ‘ബോയ്ഫ്രണ്ടിനെ ചുറ്റുമുള്ളവര്‍ എന്ത് പറയും’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് ഭക്ഷണങ്ങള്‍ താഴെ വീഴാന്‍ തുടങ്ങിയതായി പലരും ചൂണ്ടിക്കാട്ടി.
















