നടൻ സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായി മാറിയിട്ടുള്ള വ്യക്തിയാണ് ബേസിൽ ജോസഫ്. നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തകാലത്തായി ഹിറ്റ് ചിത്രങ്ങളുടെ എല്ലാം ഭാഗമായി മാറിയ താരം നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും ഭാഗമായി മാറാറുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തിനുശേഷം കരിയറിൽ വലിയൊരു മാറ്റം കൊണ്ടു വന്ന വ്യക്തി കൂടിയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ സിനിമയിലൂടെ അദ്ദേഹം മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു ചെയ്തത്.
അടുത്തകാലത്ത് പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ വലിയ വിജയമായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങളും സിനിമയുടെ പുതിയ അപ്ഡേറ്റുകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ താരം അറിയിക്കാറുള്ളത്..ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഒരു വലിയ സന്ദേശവുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരിതത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ബെസിൽ എത്തിയിരിക്കുന്നത്.
വയനാട്ടിൽ നടന്ന ദുരന്തം ഏതൊരു വ്യക്തിയുടെയും ഉള്ളുലയ്‌ക്കുന്ന കാഴ്ച തന്നെയാണ്. ഈയൊരു സാഹചര്യത്തിൽ ആർക്കും സന്തോഷത്തോടെ സംസാരിക്കാൻ പോലും സാധിക്കില്ല. ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടുപോയവർക്ക് ആശ്വാസമേകാൻ ഇനി നമുക്ക് മാത്രമേ സാധിക്കുകയുള്ളൂ ഈ സാഹചര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുക എന്നത് മാത്രമാണ് ചെയ്യാൻ സാധിക്കുന്ന കാര്യം. അത്തരത്തിലൊരു സന്ദേശം പറഞ്ഞു കൊണ്ടാണ് ബേസിൽ തന്റെ സോഷ്യൽ മീഡിയ പേജിൽ എത്തിയിരിക്കുന്നത്. സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്
അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക എല്ലാവരും എന്ന് പറഞ്ഞു കൊണ്ടാണ് അക്കൗണ്ട് നമ്പർ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് ബേസിൽ എത്തിയത്.. വളരെ പെട്ടെന്ന് തന്നെ ഈയൊരു പോസ്റ്റ് എല്ലാവരും ഏറ്റെടുത്തിരുന്നു.. അതേസമയം ഇതിന് താഴെ നിരവധി ആളുകളാണ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് എത്തുന്നത് . എല്ലാവരും ഒറ്റക്കെട്ടായി പറയുന്നു നേരിട്ട് കൊടുത്തുകൊള്ളാം എന്ന് നമ്മുടെ മുഖ്യമന്ത്രി ജനങ്ങൾക്ക് വിശ്വാസമില്ല. സഹായം ഏത് രീതിയിലാണെങ്കിലും ചെയ്തിരിക്കും അത് ഓരോ മലയാളിയുടെയും വാക്കാണ് പക്ഷേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരിക്കലും ചെയ്യില്ല ആ തുക അർഹതപ്പെട്ടവരുടെ കൈകളിൽ ലഭിക്കണമെങ്കിൽ മലയാളിക്ക് നിർബന്ധമാണ്.
നേരിട്ട് അവരുടെ കൈകളിൽ എത്തുന്ന രീതിയിൽ മാത്രമേ ചെയ്യുകയുള്ളൂ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ താല്പര്യമില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്താൽ അത് അവരുടെ കൈകളിൽ എത്തില്ല ഇങ്ങനെ തുടങ്ങി നിരവധി ആളുകളാണ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത്. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകില്ല എന്നാണ് പലരും പറയുന്നത്