ഹൃദയരാഗം
part 32
” ഞാൻ പറഞ്ഞത് എന്റെ ആഗ്രഹം മാത്രമാണ്… അല്ലാതെ ഒരിക്കലും അത് തന്നെ നടക്കണം എന്ന് വാശിപിടിക്കുന്നതല്ല, അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ജീവിതം തുടങ്ങണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, അത് നടക്കുമെന്ന് എനിക്ക് അറിയില്ല.. അത് നടന്നില്ലെങ്കിലും ഈ ലോകത്തിൽ ഒന്നിനുവേണ്ടിയും അനുവേട്ടനെ വേണ്ടെന്നുവയ്ക്കാൻ തയ്യാറാകില്ല, പരമാവധി ഞാൻ അച്ഛനെയും അമ്മയെയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും, എന്നിട്ട് അവർക്ക് മനസ്സിലായില്ലെങ്കിൽ എനിക്ക് പിന്നെ അവരെ ധിക്കരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല, അത് ഒരിക്കലും ശരിയല്ല,
ഇത്രയും വർഷം വളർത്തിവരോട് ചെയ്യുന്നത് തെറ്റാണ് .. പക്ഷേ അങ്ങനെ ഒന്നും വേണ്ടി വരില്ലന്ന് ആണ് എന്റെ വിശ്വാസം, അതിനെല്ലാം മുൻപ് വിവേകേട്ടൻ ചെയ്ത കാര്യങ്ങൾ ഒക്കെ എനിക്ക് അച്ഛനോട് ഒന്നു പറയണം, ഇപ്പോഴല്ല അയാളും കൂടി നാട്ടിൽ വന്നിട്ട്, അതിന് എനിക്ക് അനു ചേട്ടന്റെ ഫോണിലെ ഡീറ്റെയിൽസ് മറ്റും വേണം, അത് പറയുമ്പോൾ തന്നെ അച്ഛൻ മനസ്സിലാവും, പക്ഷേ അത് പറഞ്ഞതുകൊണ്ട് മാത്രം നമ്മുടെ കാര്യം ശരിയാവുന്നില്ല, അച്ഛൻ എന്നെ മനസ്സിലാകും അമ്മയുടെ കാര്യമേ ഉള്ളൂ എനിക്ക് സംശയം, സമ്മതിച്ചില്ലങ്കിൽ എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല,
പിന്നെ അനു ചേട്ടൻ പറഞ്ഞതുപോലെ സമ്മതിച്ചില്ലെങ്കിൽ അതിനെപ്പറ്റി ചിന്തിക്കണം, അങ്ങനെ സംഭവിച്ചാൽ ഞാൻ അച്ഛനോട് മാപ്പ് പറഞ്ഞു ഇറങ്ങി പോരുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും എന്റെ മുൻപിൽ ഇല്ല, പക്ഷെ ഒരു ജീവിതം ഉണ്ടെങ്കിൽ അത് അനുവേട്ടന്റെ ഒപ്പം ആയിരിക്കും, എല്ലാവരും പറയുന്നതുപോലെ വിവാഹം കഴിക്കാതെ ജീവിതം നശിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും ഒക്കെ ഒരുമിച്ച് ജീവിക്കാൻ വേണ്ടി തന്നെയാണ്, ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി, അതുകൊണ്ട് വീട്ടിൽ നിന്ന് എതിർത്താലും ഈ ഇഷ്ടം ഞാൻ കളയില്ല, എന്താണെങ്കിലും ഒരിക്കൽ അവർ എന്നോട് ക്ഷമിക്കും…
അനുസരണകേട് ചെയ്യുമ്പോൾ അച്ഛനമ്മമാർ ക്ഷമിക്കും. എനിക്ക് അവരുടെ മുൻപിൽ അനുവേട്ടനെ കുറിച്ച് അഭിമാനത്തോടെ തന്നെ പറയണം… ” എനിക്ക് വേണ്ടി അച്ഛനെയും അമ്മയെയും ഉപേക്ഷിക്കണമെന്നും ഞാൻ ഒരിക്കലും പറയില്ല, പക്ഷേ എന്നെ നീ ഉപേക്ഷിച്ചാൽ പിന്നെ എനിക്കൊരു ജീവിതമില്ല… ഇത്ര കാലം നോക്കി വളർത്തിയവരെ നീ ഉപേക്ഷിച്ചു ഇറങ്ങി വരണമെന്നല്ല, “എനിക്ക് അറിയാം അനുവേട്ട,ഇപ്പോൾ നമ്മൾ അതിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല, ഇനിയും കുറച്ചു നാൾ കൂടി നമുക്ക് മുൻപിൽ ഉണ്ട്,
അതിനു മുൻപ് ഞാൻ പരമാവധി എന്റെ വീട്ടിൽ പറഞ്ഞു മനസ്സിലാക്കാൻ തന്നെയാ ശ്രമിക്കുന്നത്, അതൊക്കെ വിട്ടു ഇപ്പോൾ സമാധാനത്തോടെ പോയിട്ട് വാ, “നാളെ ഒറ്റദിവസത്തെ ഇടയുള്ളൂ എന്തൊക്കെ കൊണ്ടുപോകണമെന്ന് ഒന്നും എനിക്കറിയില്ല, എല്ലാ കാര്യങ്ങളും ആദ്യം മുതൽ വാങ്ങണം.. നല്ലൊരു ബാഗ് വേണം,അത് കിരണിന്റെ കൈയ്യിൽ ഉണ്ടാകും.ഞാൻ അങ്ങോട്ട് ആണ് പോകുന്നത് ..
ഞാൻ നിന്നെ കൊണ്ടുവിടട്ടെ… അനന്ദു ചോദിച്ചു.. “വേണ്ട അനുവേട്ട… ആരെങ്കിലും കണ്ടാൽ പിന്നെ അതിനിടക്ക് ഒരു പ്രശ്നവും, അതിന്റെ ആവശ്യമില്ല… അനൂവേട്ടന്റെ കൈയിലെ പൈസയൊക്കെ ഉണ്ടോ..? ” എന്റെ കൈയ്യിൽ എവിടുന്നാടി, നിനക്കറിയാലോ… ഞാൻ പ്രതീക്ഷിക്കാതെയിരിക്കുന്ന സമയത്ത് ആണ് ഈ ഓർഡർ… ഇനിയിപ്പോൾ ഒരു കാര്യം ചെയ്യണം ആരോടെങ്കിലും വാങ്ങണം,കിരണിന്റെ കയ്യ്യിൽ കാണും,അവനോട് കുറച്ച് മറിക്കാൻ ചോദിക്കാൻ വേണ്ടി കൂടെയാണ് പോകുന്നത്… കുറച്ച് കാശെങ്കിലും കൈയിൽ ഉണ്ടാവണം…. അവിടെ ചെന്നിട്ട് എന്തെങ്കിലും ജോലി ചെയ്താണെങ്കിലും ജീവിക്കാം പക്ഷേ അവിടെ ചെന്ന് പരിചയപ്പെടുന്നത് വരെ കുറച്ചു കാശ് നമ്മുടെ കൈയ്യിൽ വേണ്ടേ, ഒരാഴ്ചത്തേക്ക് എങ്കിലുമുള്ളത്, ” നാളെ രാവിലെ റെയിൽവേ സ്റ്റേഷനിൽ ഞാനും കൂടി വരട്ടെ.
പ്രതീക്ഷയോടെ അവൾ ചോദിച്ചു.. “അത് വേണ്ടടി… ആരെങ്കിലും കണ്ടാൽ നിനക്ക് പ്രശ്നമാവില്ലേ, ” ആരും കാണില്ല ഞാൻ നീതുവിനെയും കൂട്ടി വരാം, എപ്പോഴാ ട്രെയിൻ..? “ഞാൻ സന്ധ്യയ്ക്ക് പോണം എന്ന് കരുതുന്നത്,പക്ഷേ നിനക്ക് ആ സമയത്ത് വരാൻ ബുദ്ധിമുട്ട് അല്ലേ , ഒരു കാര്യം ചെയ്യാം ഞാൻ ഒരു മൂന്ന് മണിയുടെ ട്രെയിൻ ആയിരിക്കും പോവാ, ആ സമയത്ത് നീ റെയിൽവേ സ്റ്റേഷനിൽ വന്നാൽ മതി…. ” ശരി എങ്കിൽ വാ, ഞാൻ ബസ് സ്റ്റോപ്പിൽ ആക്കാം… ഞാനത് മറന്നു നീ കോളേജ് കഴിഞ്ഞു വന്നല്ലേ ഇപ്പോൾ സമയം ഒരുപാടായി, ഒന്നും കഴിച്ചില്ലല്ലോ, ചായ കുടിച്ചിട്ട് പോകാം…
” വേണ്ട ഞാൻ വീട്ടിൽ ചെന്നിട്ട് കുടിച്ചോളാം അനുവേട്ട,ഒരുപാട് സമയം ഒന്നും ഇല്ലല്ലോ… അവൾ മടിച്ചു… ” അതെന്താടി…എന്റെ കൈയ്യിൽ കാശില്ലന്ന് വിചാരിച്ചിട്ടാണോ..? നിനക്കൊരു ചായയും കടിയും മേടിച്ചു തരാനുള്ള കാശൊക്കെ എന്റെ കയ്യിലുണ്ട്… അത്രയ്ക്കൊന്നുമില്ലാത്തവനാ ക്കാതെ, ഒക്കെ ഉണ്ടാവും.. അനുവേട്ടൻ വിഷമിക്കാതെ, ഏതൊരു കാര്യത്തിനും ഒരിറക്കം ഉണ്ടാവും, ഈ കാലം മാറും, നല്ലൊരു കാലം നമ്മളെ കാത്തിരിപ്പുണ്ട്, ഒക്കെ മാറും… അപ്പോൾ ഞാൻ ചോദിക്കുന്നത് ഒക്കെ ഒരു മടി ഇല്ലാതെ എനിക്ക് വാങ്ങി തന്നാൽ മതി, ” നിനക്ക് അല്ലാതെ ആർക്കാ ഞാൻ വാങ്ങി കൊടുക്ക,
നീ എന്റെ ജീവൻ ചോദിച്ചാലും ഞാൻ തരും.. ” ജീവനൊന്നും ഞാൻ ചോദിക്കില്ല, ആ ജീവിതം എനിക്ക് തന്നാൽ മതി…. ചിരിയോടെ അവൾ പറഞ്ഞപ്പോൾ ആ കൈകൾ തന്റെ നെഞ്ചിലേക്ക് ചേർത്ത് ഇരു കണ്ണുകൾ ചിമ്മി കാണിച്ചിരുന്നു അവൻ… തിരികെ വീട്ടിലെത്തിയിട്ടും അവർക്കൊരു സമാധാനം ഉണ്ടായിരുന്നില്ല…. പെട്ടെന്നാണ് അലമാരി തുറന്ന് കുറെനാളുകളായി കൂട്ടി വച്ചിരിക്കുന്ന കുടുക്ക എടുത്തത്… അപ്പോൾ തന്നെ പൊട്ടിക്കുകയും ചെയ്തു, എല്ലാം കൂടി എണ്ണി നോക്കിയപ്പോൾ അവൾ ഒരു അല്പം ആശ്വാസം തോന്നിയിരുന്നു, പിറ്റേന്ന് ക്ലാസ് ഇല്ലാത്തത് കൊണ്ട് നീതുവിന്റെ വീട്ടിൽ പോവാണ് എന്ന് പറഞ്ഞാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങിയത്…
നീതുവിനെ വിളിക്കുകയും ചെയ്തിരുന്നു…. പോകുന്ന വഴി ബേക്കറിയിൽ കയറി കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങുകയും ചെയ്തു, ഓട്ടോയിൽ വന്നിറങ്ങുന്നവളെ കണ്ടപ്പോൾ അവന്റെ മുഖം ഒന്ന് തെളിഞ്ഞിരുന്നു… അവനൊപ്പം കിരണും ഉണ്ടായിരുന്നു… ” ദെ… നിന്റെ കോൺട്രാക്ട് കാമുകി… ചെറു ചിരിയോടെ അവൻ പറഞ്ഞു, ” കോൺട്രാക്ടോ…? അനന്ദു ചോദിച്ചു… ” അങ്ങനെ ആയിരുന്നല്ലോ… ” അതൊക്കെ പണ്ട്….ഇപ്പോൾ കോൺട്രാക്ട് എടുത്തേക്കുന്നത് ജീവിതകാലം മുഴുവൻ ആണ്…വേണ്ടിയുള്ളതല്ല ”
ഇങ്ങനെയൊന്നുമായിരുന്നില്ല ആദ്യം പറഞ്ഞത്… ” അതൊക്കെ എപ്പോഴേ മറന്നു … ” അല്ലെങ്കിലും ഇതിലും നല്ലൊരു പെൺകൊച്ചിനെ നിനക്ക് കിട്ടാനും പോകുന്നില്ല… ” കിട്ടിയാലും എനിക്ക് വേണ്ട… അല്പം ദേഷ്യത്തോടെ തന്നെയാണ് അവൻ പറഞ്ഞത്, അപ്പോഴേക്കും അവൾ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു… ” നീ സംസാരിക്ക്… നീതു അവൾക്കരികിൽ നിന്നും ഒരു അല്പം അകലം ഇട്ട് മാറി…അത് കണ്ടു കൊണ്ട് കിരണും ഫോൺ ചെവിയിൽ വച്ചു കൊണ്ട് അപ്പുറത്തേക്ക് മാറി നിന്നിരുന്നു, അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു തുടങ്ങി… ” എന്തു പറഞ്ഞാലും എനിക്ക് സങ്കടം ഉണ്ട്….
അവൾ പറഞ്ഞു… ” നീ വിഷമിക്കേണ്ട… ഞാൻ പെട്ടെന്ന് വരാം….ഇതെന്താ വലിയ കവറോക്കെ… ” കുറച്ച് സാധനങ്ങൾ ആണ്… പെട്ടെന്ന് ആയതുകൊണ്ട് കുറച്ചു സാധനം വാങ്ങി… കുറച്ച് ചമ്മന്തിയും അച്ചാറും അങ്ങനെയുള്ള സാധനങ്ങൾ… ” എന്തിനാടി ഇതൊക്കെ… ” ഇരിക്കട്ടെ, ചെല്ലുന്നിടത്തെ ഭക്ഷണം എന്താണെന്ന് അറിയില്ലല്ലോ, അവന്റെ കൈകളിലേക്ക് കവർ വച്ചുകൊടുത്തു… ഒരു നിമിഷം അവന്റെ കണ്ണുകൾ നിറയുകയായിരുന്നു… പിന്നെ ബാഗിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്ത് ആരും കാണാതെ അവന്റെ കൈകളിലേക്ക് വെച്ചു… ഒരു നിമിഷം അത്ഭുതത്തോടെ അവളെ നോക്കി,
” ഒരുപാട് ഒന്നുമില്ല…. ഒരു 7500 രൂപ ഉണ്ട്, കുറെ കാലങ്ങളായിട്ടുള്ള എന്റെ സമ്പാദ്യം… ഞാൻ നേരത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു… പിന്നെ കുറച്ചു പൈസ ഒരു കുടുക്കിയിലിട്ട് വച്ചിരുന്നത് ആണ്… കുറച്ച് സാധനങ്ങൾ വാങ്ങി തീർന്നു, ഇതുകൊണ്ടൊന്നും ആവില്ല എന്നറിയാം… എങ്കിലും കുറച്ച് ചെലവുകൾക്ക് വേണ്ടിയെങ്കിലും ഇത് ഇരിക്കട്ടെ… ” വേണ്ട മോളെ … ഞാൻ കിരണിന്റെ കൈയ്യിൽ നിന്ന് കാശു വാങ്ങിയിട്ടുണ്ട്…. ഇത് നിന്റെ കയ്യിൽ ഇരിക്കട്ടെ…. ” സാരമില്ല കയ്യിലിരിക്കട്ടെ… ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല, അവളെ ഒന്ന് ചേർത്തുപിടിച്ചു പുണരാൻ ആണ് അവന് തോന്നിയത്…
അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു അവൻ… അതിലെല്ലാം ഉണ്ടായിരുന്നു, അവന്റെ മനസ്സ് തുറന്നു പറയുന്നതു പോലെയുള്ള ഒരു സ്പർശനം, അപ്പോഴേക്കും ചൂളം വിളിച്ചു ട്രെയിൻ എത്തിക്കഴിഞ്ഞു, രണ്ടുപേരും ആ പിരിയൽ ഇഷ്ടപ്പെട്ടിരുന്നില്ല… രണ്ടുപേരും മിഴികൾ കൊണ്ട് കുറേ സമയം സംസാരിച്ചു… പ്രണയവും വിരഹവും നിറഞ്ഞു നിൽക്കുന്ന രണ്ടു ജോഡി കണ്ണുകൾ, ട്രെയിൻ അകലും വരെ അവന് കൈകൾ വീശി കാണിച്ചു…. തന്നെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ അറിയാതെ അവൾ വീട്ടിലേക്ക് നടന്നു………
കാത്തിരിക്കൂ.