കാളിന്ദി
ഭാഗം 35
“ആഹ് പിന്നേ….. നി ഈ കാര്യം ശ്രീക്കുട്ടിയോട് ഒന്നും ചോദിക്കേണ്ട.അവൾക്ക് നേരത്തെ ഒരു പ്രാവശ്യം പേടിച്ചിട്ട് രണ്ട് ആഴ്ച പനി ആയിരുന്നു… അതിൽ പിന്നെ ഞങ്ങൾ ആരും അവളോട് ഇതേ പറ്റി ഒന്നും പറയില്ല..ഡോക്ടർ പ്രതേക പറഞ്ഞിട്ടുണ്ട് ”
കല്ലു ആണെങ്കിൽ അതെല്ലാം കേട്ട് വെറുതെ തല കുലുക്കി..
പക്ഷെ അവൾക്ക് ചെറിയ പേടി തോന്നാതെ ഇരുന്നുമില്ല.
*********
കണ്ണൻ ജോലി എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ 11മണി കഴിഞ്ഞു.
കുളി ഒക്കെ കഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ കല്ലു മുറിയെല്ലാം അടിച്ചു വാരുക ആണ്.
“അമ്മ എവിടെ “?
“പുല്ല് അരിയാൻ പോയി..”
. “ഹ്മ്മ്… ”
“ഏട്ടന് കാപ്പി എടുക്കട്ടേ..”
“ആഹ് ”
അവൾ പോയി കണ്ണനു കഴിക്കാനുള്ളത് എല്ലാം എടുത്തുകൊണ്ടുവന്നു.
അച്ഛന്റെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ , ആൾ ഉറങ്ങുന്നതാണ് കണ്ണൻ കണ്ടത്.
പിന്നീട് അവൻ അച്ഛനെ ശല്യപ്പെടുത്താതെ ഇറങ്ങിപ്പോന്നു..
“നി കഴിച്ചില്ലല്ലോ വാ നമുക്ക് ഒരുമിച്ച് കഴിക്കാം “കല്ലുവിനോട് അവൻ പറഞ്ഞു
. ” വേണ്ട ഏട്ടാ…..ഏട്ടൻ കഴിച്ചോളൂ, എനിക്ക് ഇത്തിരി ജോലി കൂടി തീർക്കാൻ ഉണ്ട് അത് കഴിഞ്ഞ് ഞാൻ ഇരുന്നോളാം ”
പിന്നീട് കണ്ണൻ അവളെ നിർബന്ധിച്ചില്ല..
ഏകദേശം ഒരു അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവൻ ഓട്ടം പോകാനായി റെഡി ആയി
” കല്ലൂ….. ”
കല്ലു മുറിയിലേക്ക് കയറി വന്നപ്പോൾ അവൻ ഫോൺ എടുത്തു പോക്കറ്റിൽ ഇടുകയാണ്
” എന്താ കണ്ണേട്ടാ”
” ഞാനൊരു മൂന്നു മണിയാകുമ്പോഴേക്കും വരും, അപ്പോഴേക്കും നീ റെഡിയായി നിൽക്കണം.. ബാപ്പുട്ടിയുടെ വീട്ടിൽ ഇന്ന് നമ്മളെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.”
അവൾ വെറുതെ തലയാട്ടി കാണിച്ചു കൊണ്ട് നിന്നു.
” നിനക്കെന്താ മുഖത്ത് ഒരു വിഷമം പോലെ, അമ്മ എന്തെങ്കിലും പറഞ്ഞോ നിന്നോട്”
. ” ഇല്ല ഏട്ടാ അമ്മയൊന്നും പറഞ്ഞില്ല”
“പിന്നെന്താ…”
” ഒന്നുമില്ല… ഏട്ടന് വെറുതെ തോന്നുന്നതാകും . ”
“ഹ്മ്മ്…”
അവൻ ഒന്ന് കനത്തിൽ മൂളി.
പെട്ടന്ന് കണ്ണൻ അവളെ തന്റെ ഇടം കൈ കൊണ്ട് തന്നിലേക്ക് വലിച്ചു അടുപ്പിച്ചു.
ഇടുപ്പിൽ അവന്റെ കൈ പതിഞ്ഞതും കല്ലു ഞെട്ടി അവനെ നോക്കി
കണ്ണന്റെ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു കുസൃതി തിളക്കം.
അവന്റ ശ്വാസം കവിളിൽ തട്ടിയതും കല്ലു അവന്റെ പിടിത്തം വിടുവിക്കുവാൻ ശ്രമിച്ചു.
“ദേ… അടങ്ങി നിന്നോണം…. ഞാൻ നിന്നെ പിടിച്ചു തിന്ന
ത്തൊന്നും ഇല്ല കേട്ടോ ”
അവന്റ ശബ്ദം അവളുടെ കാതിൽ ആർദ്രമായി കേട്ടു…
“വേദനിക്കുന്നു കണ്ണേട്ടാ…വിട് .”
കല്ലു പതിയെ പറഞ്ഞതും കണ്ണൻ അവളുടെ ഇടുപ്പിൽ നിന്നും കൈ വിടുവിച്ചു.
എന്നിട്ട് ഇരു കൈകൾ കൊണ്ടും അവളുടെ മുഖം അവന്റെ കൈ കുമ്പിളിൽ ആക്കി.
കല്ലുവിന്റെ മിഴികൾ താഴ്ന്നു പോയി..
അവളുടെ ശ്വാസഗതി വേഗത്തിൽ ആകുന്നതും, നെഞ്ചിടിപ്പ് ഏറുന്നതും,വിയർപ്പു കണങ്ങൾ അവളുടെ മേൽചുണ്ടിന് മേൽ സ്ഥാനം പിടിക്കുന്നതും അവൻ അറിഞ്ഞു.
“നിന്റ സമ്മതം ഇല്ലാതെ നിന്നെ ഒന്ന് തൊടാൻ പോലും ആഗ്രഹിക്കില്ല എന്ന് ആയിരുന്നു ഞാൻ ഓർത്തത്… പക്ഷെ…… പക്ഷെ പറ്റുന്നില്ല കല്ലു എനിക്ക്…
അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..
ഒന്നല്ല… രണ്ടല്ല……
അവൻ മാറി മാറി ഇരു കവിളിലും ഉമ്മ വെച്ചപ്പോൾ കല്ലു ആകെ തളർന്നു പോയിരുന്നു.
അവൾ ഒരു വേള കണ്ണനെയും പുണർന്നു…
കണ്ണൻ നോക്കിയപ്പോൾ കല്ലുവിന്റെ തരാളിതമായ മിഴികൾ നിറഞ്ഞു വരുന്നു.
“എന്താടാ…. എന്താ ”
. അവൻ ചോദിച്ചു.
അവൾ കണ്ണന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു..
എന്നിട്ട് അവന്റെ ഷർട്ട് ന്റെ ബട്ടണിൽ വിരലുകൾ കൊണ്ട് വലിച്ചു..
അവനിൽ ഒരു പുഞ്ചിരി വിടർന്നു..
“ഹ്മ്മ്… അപ്പോൾ താൻ വിചാരിക്കുന്ന അത്രയും കുഴപ്പക്കാരി അല്ല തന്റെ കാന്താരി … അവൻ പിറുപിറുത്തു
“അതേയ്… ഇപ്പൊ ഞാൻ പോകുവാ… നേരം വൈകി… ബാക്കി ഒക്കെ വൈകുന്നേരം….”അവളുടെ കാതിൽ മന്ത്രിച്ചിട്ട് അവൾക്ക് ഒരു ഉമ്മ യും കൂടി കൊടുത്തു കണ്ണൻ വാതിൽ തുറന്നു വെളിയിലേക്ക് പോയി.
കല്ലു അപ്പോളും സ്വപ്ന ലോകത്തു ആയിരുന്നു.
കണ്ണന്റെ ബൈക്ക് സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടതും അവൾ വേഗം മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു.
അവളിലെ ഗന്ധം ആവോളം അവന്റെ നാസികയിലേക്ക് വലിച്ചെടുത്തു കൊണ്ട് വണ്ടി ഓടിച്ചു പോകുക ആണ് കണ്ണൻ….
ആക്രാന്തം ഇത്തിരി കൂടിപ്പോയി എന്ന് തോന്നുന്നു..
ഹേയ് ഇല്ല… ഇതൊക്കെ എന്ത്…. ഒരു ഉമ്മ കൊടുത്തു… അതും കവിളിൽ…
അത് ഇത്രമാത്രം തെറ്റ് ആണോ…
അല്ല…
അവൻ പല വിചാരങ്ങളിൽ കൂടി വണ്ടി ഓടിച്ചു.
ഈ സമയ കല്ലുവും ഓർത്തത് അവനെ കുറിച്ച് ആയിരുന്നു.
പെട്ടന്ന് ഒന്ന് വന്നിരുന്നു എങ്കിൽ…
കാണാൻ വല്ലാത്ത ആഗ്രഹം…
ഇത് എന്താണോ എന്റെ കൃഷ്ണാ… ഇപ്പോളല്ലേ പോയത്…
എന്നാലും താൻ വെറുതെ…. ചെ… കെട്ടി പിടിക്കേണ്ടിയിരുന്നില്ല..എന്ത് വിചാരിച്ചു കാണും…
“കല്ലു…..”
അമ്മയുടെ വിളിയൊച്ച കേട്ടതു കല്ലു ഞെട്ടി തിരിഞ്ഞു നോക്കി.
“എന്താ അമ്മേ…”
“കണ്ണൻ വന്നില്ലേ…”
“ഉവ്വ്
.. വന്നിട്ട് ഓട്ടം പോയി ”
“ഹ്മ്മ്…”
“അമ്മയ്ക്ക് കുടിയ്ക്കാൻ സംഭരം എടുക്കട്ടേ ”
“വേണ്ട…..”
അവർ അടുക്കളയിലേക്ക് പോയി.
ജീരക വെള്ളം എടുത്തു കുടിച്ചിട്ട് അവർ അച്ഛന്റെ മുറിയിൽ ചെന്നു വാതിൽ ചാരി.
എന്തൊക്കെയോ അച്ഛനോട് അടക്കം പറയുന്നത് കേൾക്കാം.
കുറച്ചു ചക്കക്കുരു തൊലി കളഞ്ഞു അവൾ വെച്ചിട്ടുണ്ട്..
അത് എല്ലാം കഴുകി കീറി അവൾ ചട്ടിയിൽ അടുപ്പത്തു വെച്ച്.
ചക്കക്കുരു മാങ്ങാ കറി വെയ്ക്കാൻ ആണ്..
അച്ചിങ്ങ മെഴുക്കു പുരട്ടിയും ഉണക്ക നങ്ക് വറുത്തതും ആണ് അന്ന് കൂട്ടാൻ…
അവൾ തേങ്ങ എല്ലാം അരച്ച് വെച്ചിട്ട് വന്നു നോക്കിയപ്പോളും അമ്മ അച്ഛന്റെ മുറിയിൽ ആണ്.
കല്ലു ആ സമയത്തു മുറ്റത്തേക്ക് ഇറങ്ങി പോയി.
. തൊഴുത്തിൽ നിന്നും പൈക്കളെ ഒക്കെ അമ്മ മാറ്റി പാടത്തേക്ക് കൊണ്ട് പോയി കെട്ടിയിട്ടിട്ടുണ്ട്..
നല്ല പച്ച പുല്ല് സമൃദ്ധമായി കിളിർത്തു വരുന്നുണ്ട്.. അതുകൊണ്ട് അവയ്ക്ക് ഒക്കെ ഇഷ്ടം പോലെ തിന്നാം…
കല്ലു തൊഴുത്തിൽ നിന്നും ചാണകമൊക്കെ മാറ്റി.. കൂടു അടിച്ചു വാരി കഴുകി ഇട്ടു..
എന്നിട്ട് പൈപ്പ് ന്റെ ചുവട്ടിൽ പോയി കാലും കൈ യും കഴുകി…
. ഫോൺ ശബ്ധിക്കുന്നത് അപ്പോൾ ആണ് അവൾ കേട്ടത്.
അച്ഛമ്മ ആണ്.
അവൾ അച്ഛമ്മയോട് ഓരോരോ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.
അല്പം കഴിഞ്ഞു അവർ അമ്മയുടെ കൈയിൽ ഫോൺ കൊടുക്കാൻ കല്ലുവിനോട് ആവശ്യപ്പെട്ടു.
. അവൾക്ക് ചെറിയ ഭയം തോന്നി.
എന്നാലും അവൾ ഫോൺ കൊണ്ടുപോയി അമ്മയ്ക്ക് കൊടുത്തു.
ശോഭ വലിയ താല്പര്യം ഇല്ലെങ്കിലും അവരോട് സംസാരിച്ചു.
ഒരു ബൈക്ക് ന്റെ ശബ്ദം കേട്ടതും കല്ലുവിന്റെ ഹൃദയം തുടിച്ചു.
. അവൾ ഉമ്മറത്തേക്ക് എത്തി നോക്കി.
ഏട്ടൻ ഇത്രയും വേഗം തിരിച്ചു വന്നോ….
ശോഭ ഫോൺ തിരികെ കൊടുത്തിട്ട് വെളിയിലേക്ക് ഇറങ്ങി പോയി.
..
“എന്താടാ… നേരത്തെ കഴിഞ്ഞോ ”
“ആ യൂണിയൻകാര് തമ്മിൽ ചെറിയ അടിപിടി…..”
. “എന്നിട്ടോ…. ”
“അതുകൊണ്ട് ഇന്ന് കല്ല് പൊട്ടിച്ചില്ല… ഞാൻ പിന്നെ തിരിച്ചു പോന്നു..”
അവൻ കല്ലുവിന്റെ കൈലേക്ക് ഒരു കവർ കൊടുത്തു..
കുറച്ചു വരാൽ ആണ്…. തോമ ചേട്ടൻ വീശാൻ പോയിട്ട് വന്നപ്പോൾ തന്നതാ…
ശോഭ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു..
കല്ലു അത് കൊണ്ട് പോയി അടുക്കളയിൽ വെച്ചു.
“അമ്മേ…. കുറച്ചു ചോറ് എടുക്ക്…”
അവൻ ഷർട്ട് മാറാനായി മുറിയിലേക്ക് പോയി.
“കറി എന്താ അമ്മേ “?
“ചക്കക്കുരു മാങ്ങാ യും ഉണക്ക മീൻ വറുത്തതും….”
അവർ വിളിച്ചു പറഞ്ഞു
“ഇത്തിരി വറ്റൽ മുളക് കൂടി പൊട്ടിയ്ക്ക് അമ്മേ….”
അവർ അടുക്കളയിലേക്ക് പോയി.
ചക്കക്കുരു മാങ്ങാ ഉള്ളപ്പോൾ മുളക് ചുട്ടു ഞെരടിയത് അവനു നിർബന്ധം ആണ്.
അത് അവർക്ക് അറിയാം.
അടുപ്പത്തു കിടന്ന തീയിടെ കനലിലിലേക്ക് അവർ അഞ്ചാറ് മുളക് എടുത്തു ഇട്ടു.
അതെല്ലാം ചുട്ടു എടുത്തു വെച്ചിട്ടവർ ഉള്ളി പൊളിച്ചു.
അടച്ചോറ്റിയിൽ മുളകും ഉള്ളിയും എടുത്തു വെച്ച് അല്പം ഉപ്പു നീരും വാളൻ പുളിയും കൂട്ടി ശോഭ നന്നായി ഞെരടി എടുക്കുക ആണ്….
കല്ലുവിന് ആണെങ്കിൽ വായിൽ വെള്ളം ഊറി…
കണ്ണൻ കയറി വന്നപ്പോൾ അമ്മ അതെല്ലാം എടുത്തു വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക ആണ്..
അവനെ കണ്ടതും കല്ലു അല്പം മാറി നിന്നു.
ശോഭ മകനു ചോറും കറികളും എടുത്തു കൊടുത്തു..
“അമ്മ കഴിച്ചോ ”
“ഇല്ല്യ… ഞാൻ ആ തൊഴുത്തു ഒന്ന് കഴുകി ഇട്ടിട്ട് വരാം. ”
.. അവർ അടുക്കള പുറത്തു കിടന്ന ചെരുപ്പ് എടുത്തു ഇട്ടു കൊണ്ട് പറഞ്ഞു
“കല്ലു… വാ കഴിക്കാം….”
“ഏട്ടൻ കഴിച്ചോ… ഞാൻ അമ്മയുടെ ഒപ്പം ഇരുന്നോളാം ”
“എന്നേ ആരും കാക്കണ്ട… വയറു വിശന്നാൽ എടുത്തു ആഹാരം കഴിച്ചോണം….”ശോഭ ഉറക്കെ പറഞ്ഞു.
“എടുത്തോണ്ട് വാ പെണ്ണെ… നിന്നു താളം ചവിട്ടാതെ ”
അവൻ ദേഷ്യപ്പെട്ടു.
പിന്നീട് അവളും ഊണ് കഴിക്കാനായി അവന്റ ഒപ്പം പോയി ഇരുന്നു.
എടുത്തോണ്ട് വാ പെണ്ണെ… നിന്നു താളം ചവിട്ടാതെ ”
അവൻ ദേഷ്യപ്പെട്ടു.
പിന്നീട് അവളും ഊണ് കഴിക്കാനായി അവന്റ ഒപ്പം പോയി ഇരുന്നു.
കണ്ണൻ ഒരു ഉരുള ഉരുട്ടി അവൾക്ക് നേർക്ക് നീട്ടി..
അവൾ വേണ്ടന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
“വായ തുറക്കെടി കാന്താരി…”
അവൻ പതിയെ പറഞ്ഞു.
കല്ലു പെട്ടന്ന് നാല് പാടും നോക്കിട്ട് വായ തുറന്നു.
“കല്ലു ആണോ തൊഴുത്തു വൃത്തിയാക്കിയത്…..”
ശോഭ അവരുടെ അടുത്തേക്ക് വന്നു..
“അതെ അമ്മേ….”
അവൾ മെല്ലെ പറഞ്ഞു.
“ഹ്മ്മ്… അതൊന്നും വേണ്ട…. അതൊക്കെ ഞാൻ ചെയ്തോളാം…”
ശോഭയ്ക്ക് മറുപടി ഒന്നും കൊടുക്കാതെ കല്ലു ഭക്ഷണത്തിലേക്ക് നോക്കി ഇരുന്നു.
“ഇരുന്ന് കളം വരയ്ക്കാതെ എന്തെങ്കിലും എടുത്തു കഴിക്ക് പെണ്ണെ…”
. കണ്ണൻ പതിയെ പറഞ്ഞു.
******
കണ്ണൻ അൽപ സമയം അച്ഛന്റെ അടുത്ത് പോയി ഇരുന്നു സംസാരിച്ചു.
ഓരോ നാട്ടുവർത്തമാനം ആണ്..
അച്ഛൻ ഇത്രയും നാളും ജോലി ചെയ്തു നടന്നത് കൊണ്ട് ഇപ്പൊ അച്ഛന് ഈ മുറിയിൽ തന്നെ ഉള്ള കിടപ്പ് ബുദ്ധിമുട്ട് ആണെന്ന് അവനു നന്നായി അറിയാം.. അതുകൊണ്ട് അവൻ അച്ഛനോട് ഓരോ വർത്തമാനം പറഞ്ഞു കൊണ്ട് ഇരിക്കും…
.
കുറച്ചു കഴിഞ്ഞു ശോഭ യും മുറിയിലേക്ക് വന്നു.
ഹോ.. മടുത്തു.. ഇത്തിരി സമയം കിടക്കട്ടെ… അവർ വന്നു തറയിൽ ഒരു തോർത്ത് വിരിച്ചു കിടന്നു.
കണ്ണൻ എഴുന്നേറ്റു വെളിയിലേക്കും പോയി.
നേരം രണ്ട് മണി ആയി..
. വൈകുന്നേരം ആണ് ബാപ്പു ചെല്ലൻ വിളിച്ചത്.
ഒരു മൂന്നര ആകുമ്പോൾ ഇറങ്ങണം എന്നാണ് കണ്ണന്റെ കണക്ക് കൂട്ടൽ.
കല്ലുവിനെ കൂട്ടി ബീച്ചിൽ ഒന്ന് പോകണം..
കല്യാണം കഴിഞ്ഞു ഇത്രയും ആയിട്ട് പുറത്ത് ഒന്നും പോയിട്ടില്ല….
അതുകൊണ്ട് ആണ് കണ്ണൻ അങ്ങനെ ഒരു തീരുമാനം എടുത്തത്.
തുടരും.