പല വിദേശ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സും ഇന്ത്യന്‍ അറ്റയറില്‍ വന്ന് ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഒരു യുവതിയാണ് ഇന്ത്യന്‍ പരമ്പരാഗത രീതിയില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ പരമ്പരാഗത രീതി എന്ന് പറഞ്ഞാല്‍ തമിഴ്നാടന്‍ സ്റ്റൈലിലാണ് യുവതി ഒരുങ്ങിയിരിക്കുന്നത്. ലാഹോറില്‍ നിന്നുള്ള റോമാ ആരിഫ് എന്ന യുവതിയാണ് ഇത്തരത്തില്‍ ഒരു റീല്‍സ് പങ്കുവെച്ചിരിക്കുന്നത്. പരമ്പരാഗത സാരിയും ബ്ലൗസും ധരിച്ച് മുടിയില്‍ മുല്ലപ്പൂവും, ജിമുക്കി കമ്മലും ബിന്തിയും ധരിച്ചാണ് റീലില്‍ യുവതി പ്രത്യക്ഷപ്പെട്ടത്.
View this post on Instagram
ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ 1.26 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് യുവതിക്കുള്ളത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ക്ലിപ്പുകള്‍ യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേര് റീല്‍സിന് ലൈക്കും ഷെയറും കമന്റുമായി രംഗത്തുവന്നിട്ടുണ്ട്. കമന്റുകള്‍ എല്ലാം വളരെ രസകരമായിട്ടുള്ളതാണ്. ‘അവള് തീര്‍ച്ചയായും ഒരു തമിഴ് പെണ്‍കുട്ടിയാണ്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘തമിഴ് സംസ്കാരത്തില്‍ നില്ക്കുന്ന യുവതി’ എന്നാണ് മറ്റൊരു കമന്റ്. ‘പാക്കിസ്ഥാനില്‍ ഇപ്പോള്‍ ദക്ഷിണേന്ത്യക്കാരാണ്’ എന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു.