മുണ്ടക്കൈ ദുരന്തത്തിൽ വയനാടിനെ ചേർത്തുപിടിച്ച് പ്രവാസി സംഘടനകൾ. കുവൈത്തിലെ വിവിധ മലയാളി സംഘടനകൾ അടിയന്തര സഹായം പ്രഖ്യാപിച്ചു. കെ.ഐ.ജി കുവൈത്ത് -10 ലക്ഷം, കുവൈത്ത് കെ.എം.സി.സി – 10 ലക്ഷം, കല കുവൈത്ത് – 10 ലക്ഷം, ഒ.ഐ.സി.സി കുവൈത്ത് – അഞ്ച് ലക്ഷം, പ്രവാസി വെൽഫെയർ കുവൈത്ത് – രണ്ട് ലക്ഷം, ഐ.എം.സി.സി കുവൈത്ത് – ഒരു ലക്ഷം എന്നിങ്ങനെയാണ് സഹായം നൽകുക.