ഓരോ മലയാളികളുടെയും അഭിമാനമാണ് ഗാന കോകിലമായ കെഎസ് ചിത്ര. വ്യത്യസ്തമായ ശബ്ദം കൊണ്ട് എന്നും ആരാധകരെ സ്വന്തമാക്കിയ ചിത്ര, എപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.. അതിമനോഹരമായ നിരവധി സിനിമകളിലൂടെ മനോഹരമായ ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ വിജയത്തിന് പിറകിലുള്ള പുരുഷ സാന്നിധ്യത്തെ കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചിത്ര. തന്റെ അച്ഛനും ഭർത്താവ് വിജയൻ ചേട്ടനും ആണ് തന്റെ ജീവിതവിജയത്തിന് പിന്നിലുള്ള ആ രണ്ട് പുരുഷ സാന്നിധ്യം.
“എന്റെ അച്ഛനെ കണ്ടാൽ ഗൗരവക്കാരനാണെന്ന് തോന്നും, എന്നാൽ ശാന്ത സ്വഭാവമായിരുന്നു.. സ്റ്റുഡിയോകളിലേക്കുള്ള യാത്രകളിൽ ഒക്കെ എനിക്കൊപ്പം കൂട്ടു വന്നിട്ടുള്ളത് അച്ഛനാണ്.. പെട്ടെന്നായിരുന്നു ഒരിക്കൽ അച്ഛനിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പെട്ടെന്ന് തന്നെ രോഗം വഷളാവുകയും ചെയ്തു.. അച്ഛന്റെ സ്വപ്നമായിരുന്നു എന്റെ വിവാഹം. അച്ഛൻ തന്നെ കൈപിടിച്ചു നൽകണം എന്നത് എന്റെ ആഗ്രഹം കൂടിയായിരുന്നു. അങ്ങനെയാണ് വിവാഹാലോചനകൾ തുടങ്ങിയത്. എന്റെ കൂട്ടുകാരിയുടെ ഏട്ടൻ വിജയ് ശങ്കറിന്റെ ആലോചന എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. അലൻഡ് എന്ന സ്ഥാപനത്തിൽ അദ്ദേഹം എൻജിനീയറും ആയിരുന്നു.
അങ്ങനെ വളരെ കേമമായി എന്റെ വിവാഹം നടത്താനായി തീരുമാനിച്ചു. നിശ്ചയം ആണ് ഏറ്റവും കേമമായി നടന്നത്. എന്നാൽ നിശ്ചയം കഴിഞ്ഞ് അഞ്ചാം ദിവസം അച്ഛൻ മരിച്ചു. ആറുമാസം കഴിഞ്ഞാണ് വിവാഹം പറഞ്ഞുവെച്ചത്. പഠനവും ജോലിയും ഒക്കെ ഒതുങ്ങിക്കൂടി ഒരു വ്യക്തിയായിരുന്നു ഭർത്താവ് വിജയൻ. എന്റെ കരിയറിന്റെ സൗകര്യം നോക്കിയാണ് അദ്ദേഹം സ്വന്തം ജോലി പോലും രാജി വെച്ച് ചെന്നൈയിലേക്ക് എനിക്കൊപ്പം വരുന്നത്.
ഞാൻ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിൽ ആണ്. എന്നാൽ വിജയൻ ചേട്ടൻ അങ്ങനെയല്ല ഒരാളെ കാണുമ്പോൾ തന്നെ അദ്ദേഹത്തിന് അറിയാം അയാൾ ഏത് തരക്കാരൻ ആണെന്ന്. അദ്ദേഹത്തിന്റെ വിലയിരുത്തുകളെ ആദ്യകാലങ്ങളിൽ ഞാൻ തള്ളിക്കളയുമായിരുന്നു. എന്നാൽ പിന്നീട് ജീവിതാനുഭവങ്ങൾ അതൊക്കെ സത്യമാണെന്ന് എന്നെ പഠിപ്പിച്ചു. പക്വതയോടെ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒക്കെ എന്നെ ചേർത്തുനിർത്തുന്ന ഒരു സ്വഭാവമാണ് അദ്ദേഹത്തിന്റെ. എം എസ് സുബ്ബലക്ഷ്മിയെ പോലെ അനുഗ്രഹീതയായ ഗായിക മറ്റാരുമില്ല അവരോളം വലുതല്ല ഞാൻ.
പക്ഷേ എം എസിന്റെ സദാശിവത്തെ പോലെ സ്നേഹസമ്പന്നനായ ഭർത്താവാണ് എന്റെ വിജയൻ ചേട്ടൻ അക്കാര്യത്തിൽ ഞാൻ അനുഗ്രഹീതയാണ്”. മലയാള സിനിമയിൽ പതിറ്റാണ്ടുകളായി തന്നെ ശബ്ദം കൊണ്ട് ഒരു മാന്ത്രികത തീർക്കുന്ന വ്യക്തിയാണ് ചിത്ര വലിയൊരു ആരാധക വൃന്ദത്തെ തന്നെയാണ് ചിത്ര ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത്.. കെ എസ് ചിത്രയുടെ ഗാനങ്ങൾ ഇഷ്ടപ്പെടാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല എന്ന് പറയുന്നതാണ് സത്യം..