Viral

‘ഇനി ഇതൊക്കെ തുറന്ന് നോക്കീട്ട് കഴിക്കേണ്ടി വരുമോ’!? ഹോട്ടലില്‍ വിളമ്പിയത് പൂപ്പലുളള പഫ്‌സ്- Fungus In Patties At Varanasi Restaurant

വൃത്തിഹീനവും കേടുവന്നതുമായ ഭക്ഷണങ്ങളുടെ വീഡിയോകള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആകാറുണ്ട്. ഇന്നത്തെ കാലത്ത് മിക്കവരും ഫുഡ്, ഹോട്ടലില്‍ പോയി കഴിക്കുന്നവരോ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു കഴിക്കുന്നവരോ ആണ്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള വീഡിയോസിന് വലിയ പ്രചാരം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇങ്ങനെ പുറത്തിറങ്ങുന്ന വീഡിയോയില്‍ കാണുന്ന ഹോട്ടലുകള്‍ക്കും ഉടമസ്ഥര്‍ക്കും എതിരെ കര്‍ശന നടപടികളും ഉണ്ടാവാറുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്നുളള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രകോപിതനായ ഒരാള്‍, അയാള്‍ വാങ്ങിയ ബര്‍ഗറുകളും പഫ്‌സിന് സമ്മാനമായ പാറ്റികളും ഹോട്ടലില്‍ തിരികെ നല്‍കുന്നത് കാണാം. ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹം ഭക്ഷണങ്ങള്‍ എല്ലാം തിരികെ നല്‍കുകയും ഓരോ പഫ്‌സും ജീവനക്കാര്‍ക്ക് തുറന്നു കാണിച്ചു കൊടുക്കുകയും ചെയ്തു. പഫ്‌സിനകത്തെ ഫില്ലിങ്ങില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇത് കണ്ട ഹോട്ടലിലെ സ്റ്റാഫുകള്‍ പഫ്‌സ് മാറ്റി നല്‍കാമെന്ന് പറയുന്നു. എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ല, പകരം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെ ബേക്കറിയിലേക്ക് വിളിച്ചുവരുത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

തനിക്ക് ഭാഗ്യം ഉള്ളതിനാലാണ് ആ പഫ്‌സ് തുറന്നു നോക്കാന്‍ തോന്നിയതെന്നും അല്ലെങ്കില്‍ ആ മലിനമായ ആഹാരം കഴിക്കേണ്ടി വന്നേനെ എന്നും അദ്ദേഹം പറയുന്നു. അന്നപൂര്‍ണ്ണ സ്വീറ്റ് ഹൗസ് ആന്‍ഡ് ബേക്കേഴ്‌സ് എന്നാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്ന ബേക്കറി. ഇതിനോടകം തന്നെ മൂന്ന് ലക്ഷം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. റസ്റ്റോറന്റിനെതിരെ കര്‍ശന നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവെയുള്ള ആവശ്യം.

 

Latest News