പ്രണയമഴ
ഭാഗം 34
എങ്കിൽ ഞാൻ വിശ്വസിച്ചോട്ടെ… താൻ ഈ ഡോണിന്റെ ആണ് എന്ന്……. ചെന്നു ചോദിച്ചോളാം ഞാൻ താന്റെ വിട്ടുകാരോട്
.. ഈ ഡോൺ പൊന്നുപോലെ നോക്കി കൊള്ളാം അവരുടെ ഈ അമ്മാളുവിനെ എന്ന്.. തന്നേക്കമോ ഈ ജന്മം എനിക്ക് എന്റെ പെണ്ണായി എന്ന്…
അമ്മാളു വിന്റെ കണ്ണുകൾ നിറഞ്ഞു..
എന്റെ മാതാവേ
. ഈ കൊച്ചു എന്തിനാ കരയുന്നത്… കണ്ണു തുടയ്ക്ക് മാളു..
അവൾ പെട്ടന്ന് മിഴികൾ തുടച്ചു..
എന്നിട്ട് അവനോട് ഒന്നും പറയാതെ പള്ളിയിലേക്ക് കയറി പോയി..
മാളു… എടൊ….
അവന്റെ വിളിയൊച്ച അവൾ കേൾക്കാത്ത മട്ടിൽ വേഗം ഓടി പോകുന്നത് കണ്ടു ഡോൺ നോക്കി നിന്നു..
മാളു… നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും.. അല്ലാതെ ഞാൻ ഇവിടെ നിന്നും പോകില്ല…
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
മാളു അകത്തേക്ക് ചെന്നതും നിഹ ഇരുന്നു പ്രാർത്ഥിക്കുന്ന കണ്ടു.
മാളുവും മാതാവിന്റെ മുന്നിൽ മുട്ട് കുത്തി നിന്നു..
കണ്ണുകൾ അടച്ചു…
ഡോൺ എന്തായാലും വെളിയിൽ കാണും.. എന്റെ മാതാവേ ഞാൻ എന്ത് പറയും… എനിക്ക് ആകെ പേടി തോന്നുന്നു..അവൻ രണ്ടും കല്പിച്ച മട്ടും..
നിഹ വന്നു അവളുടെ തോളിൽ തട്ടി..
ടി… വാ… Class തുടങ്ങാറായി..
അവൾ വേഗം എഴുനേറ്റു.
ഡോൺ വെളിയിൽ നിൽപ്പുണ്ടായിരുന്നു..
മാളവിക… താൻ ഒന്നും പറയാതെ പോകുവാണോ..
ഡോൺ പ്ലീസ്… എന്നേ ഇങ്ങനെ ശല്യപെടുത്തരുത്.. ഞാൻ പറഞ്ഞല്ലോ എന്റെ ഏട്ടന്മാരും അച്ഛനും ഒന്നും സമ്മതിക്കില്ല.. അത് എനിക്ക് ഉറപ്പ് ഉണ്ട്..അത്കൊണ്ട് താൻ ഇതിൽ നിന്നു പിന്മാറണം..
അവൾ അവന്റെ മുൻപിൽ കൈ കൂപ്പി..
എന്നിട്ട് നിഹയോട് ഒപ്പം നടന്നു പോയി.
എടി എന്താണ് അവൻ പറഞ്ഞത്… നിഹയ്ക്ക് ആകാംഷ അടക്കാനായില്ല..
അവൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും നിഹയോട് അവൾ പറഞ്ഞു കേൾപ്പിച്ചു.
ആഹ്ഹ… Best… അവന്റെ അപ്പൻ ഡോക്ടർ ആണ് അല്ലെ..
കൊള്ളാവുന്ന കുടുംബം ആണല്ലോടി..
ആഹ് എനിക്ക് അത് ഒന്നും അറിയില്ല..
ടി മാളു…..
മ്മ്… എന്താണ്…
അത് പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ..
എന്താടി..
എടി… നിനക്ക് എപ്പോളെങ്കിലും അവനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ..
മാളു അവളെ തറപ്പിച്ചു ഒന്ന് നോക്കി..
മിണ്ടാതെ വാടി… ഇല്ലെങ്കിൽ എന്റെ നാവിൽ നിന്നു വല്ലതും കേൾക്കും… മാളു അവളെ നോക്കി കണ്ണുരുട്ടി..
എന്തായാലും അവനോട് അത്രയും പറഞ്ഞ സ്ഥിതിക്ക് അവൾക്ക് മനസിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..
ഈ സമയം ഡോൺ മാതാവിന്റെ മുൻപിൽ മുട്ട് കുത്തി നിൽക്കുക ആണ്..
എത്ര വട്ടം ഞാൻ ചോദിച്ചു അവളെ എനിക്ക് തരാമോ എന്ന്.. അപ്പോളെല്ലാം എന്നേ നോക്കി ചിരിച്ചു കാണിച്ചു.. എന്നിട്ട് ഒടുക്കം ഈ ഞാൻ മണ്ടൻ ആയി…അവസാന നിമിഷം കൊണ്ട് പോയി കളഞ്ഞു അവൾ…
അവൻ മാതാവിനോട് പിറുപിറുക്കുക ആണ്..
എനിക്ക് എന്താണ് ഒരു കുഴപ്പം.. പണം ഇല്ലേ… സൗന്ദര്യ ഇല്ലേ… വിദ്യാഭ്യാസം ഇല്ലേ… പിന്നെ അവൾക്ക് എന്നേ ഇഷ്ട ആണെന്ന് പറഞ്ഞാൽ എന്താ…. അപ്പോൾ അവൾക്ക് ഒടുക്കത്തെ ജാഡ…
ആഹ് പോട്ടെ… പോയി തുലയട്ടെ… എനിക്ക് വേറെ പെണ്ണ് കിട്ടുമോ എന്ന് ഞാൻ ഒന്ന് അന്വേഷിക്കട്ടെ..
മനസിനെ പാകപ്പെടുത്തുമ്പോളും പിന്നിൽ നിന്നും ആരോ ശക്തമായി പറയുന്ന.. അവൾ നിനക്ക് വിധിച്ചത് ആണ് എന്ന്…
എന്റെ മാതാവേ… എന്നേ വെറുതെ വട്ട് പിടിപ്പിക്കരുത്.. എന്റെ പെണ്ണ് ആണെങ്കിൽ അവളെ എനിക്ക് തന്നെ തന്നേക്കണം കെട്ടോ.. ഞാൻ പോകുവാ…. ക്ലാസ്സ് ഇപ്പോൾ തുടങ്ങും..
അവൻ ഒന്നു കൂടെ പ്രാർത്ഥിച്ചിട്ട് പള്ളിയിൽ നിന്നു ഇറങ്ങി…
മാളുവിന്റെ ക്ലാസ്സിന്റെ വാതിൽക്കൽ എത്തിയതും അവന്റെ കണ്ണുകൾ അറിയാതെ അവിടേക്ക് പോയി..
ഡെസ്കിൽ മുഖം ചേർത്തു കിടക്കുക ആണ് അവൾ..
ആകെ വിഷമം ആയി പോയി..
ചെ… ഒന്നും വേണ്ടായിരുന്നു.. പാവം കൊച്ച്…ആഹ് എല്ലാം പോട്ടെ…
അവൻ തന്റെ ക്ലാസ്സിലേക്ക് നടന്നു പോയി..
***********
2മണി ആകാറായി… ഹരിയെ നോക്കി ഇരിക്കുക ആണ് ഗൗരി.
ഹരി വന്നിട്ട് ഊണ് കഴിഞ്ഞു ഇറങ്ങാൻ ആണ്…
അവൾക്ക് ആണെങ്കിൽ എങ്ങനെ എങ്കിലും വീട് എത്തിയാൽ മതി എന്ന് മാത്രം ഒള്ളൂ..
എല്ലാവരെയും കാണാൻ തിടുക്കം ആയി.
നന്ദു കുറച്ചു മുന്നേ കൂടെ വിളിച്ചു..
ഹരി വന്നാൽ ഉടനെ ഇറങ്ങും എന്ന് പറഞ്ഞു.
നീലിമ ആണെങ്കിൽ കണ്ണനെ വീഡിയോ കാൾ ചെയുക ആണ്.
കുഞ്ഞ് തൊട്ടിലിൽ കിടന്നു ഉറങ്ങുക ആണ്.
ഹരിയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടതും ഗൗരി വേഗം എഴുനേറ്റു..
കാറിൽ നിന്നു ഇറങ്ങിയ ഹരി ആകെ ക്ഷീണിതൻ ആയിരുന്നു.
ദേവി :Enth പറ്റി മോനെ… നി ആകെ വല്ലാണ്ട് ആയിരിക്കുന്നു.
ഹരി :ഹേയ്… ആ തലവേദന ഇതുവരെ പോയില്ല അമ്മേ… ഇനി പനിക്കാൻ ആണോ ആവോ..
അവൻ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.
ഗൗരിയുടെ മുഖം വാടി..
അത് ഹരി കാണുകയും ചെയ്ത്..
അമ്മേ.. ഇന്ന് പോണം അല്ലെ….
അവൻ സെറ്റിയിലേക്ക് അമർന്നു ഇരുന്നു.
പോകാതെ എങ്ങനെ ആണ് മോനെ… അവരും കാത്ത് ഇരിക്കുക അല്ലെ..
മ്മ്.. പോകാം… അമ്മ കഴിയ്ക്കാൻ എടുത്തു വെയ്ക്ക്.. അപ്പോളേക്കും ഞാൻ ഒന്ന് ഫ്രഷ് ആയി വരാം…
അവന്റെ പിന്നാലെ ഗൗരി യും പോയി.
ഹരി…
റൂമിൽ എത്തിയതും ഗൗരി വിളിച്ചു.
മ്മ്…
അത് പിന്നെ… ക്ഷീണം ആണെങ്കിൽ നാളെ പോകാം…
ഹേയ്… സാരമില്ല… പോയിട്ട് വരാം….
അതല്ല ഹരി…
പെട്ടന്ന് അവൻ കൈ എടുത്തു വിലക്കി..
ഇന്നലെ നിന്റെ അച്ഛൻ ഇവിടെ വന്നത് അല്ലെ… ചെന്നില്ലെങ്കിൽ അവർക്ക് വിഷമം ആകും..
അവൻ മേല് കഴുകാനായി വാഷ്റൂമിലേക്ക് പോയി.
അവൻ തിരിച്ചു വന്നപ്പോൾ ഗൗരി അവിടെ തന്നെ നിൽപ്പുണ്ട്..
മ്മ്.. എന്താണ്.
അത് പിന്നെ… എന്തെങ്കിലും ഡ്രസ്സ് എടുത്തു വെയ്ക്കണോ..
വേണ്ട… ഞാൻ വൈകിട്ട് തിരിച്ചു പോരും..
ഗൗരി അവന്റെ മുഖത്തേക്ക് നോക്കി..
തല്ക്കാലം ഇത് ഇപ്പോൾ ഇവിടെ ആരോടും പറയണ്ട…
അവൻ ഒരു ഷർട്ട് എടുത്തു ഇട്ടു കൊണ്ട് പറഞ്ഞു…
ഇന്നെന്താ വീട്ടിൽ പോകുന്നത് കൊണ്ട് ആണോ നിന്റെ വാശിയും വെറുപ്പും ഒക്കെ ആവിയായി പോയത്.. അല്ലെങ്കിൽ നിന്നു ചീറുന്നത് ആണല്ലോ.. കണ്ണാടിയിൽ നോക്കി മുടി ചീവുന്നതിനൊപ്പം ഹരി അവളെ നോക്കി..
ശരിക്കും അതായിരുന്നു കാരണം…
അവനോട് എന്തെങ്കിലും പറഞ്ഞു ദേഷ്യം ആയാൽ ഇനി വീട്ടിലേക്ക് പോകാൻ എന്തെങ്കിലും തടസം ആകുമോ എന്ന് അവൾ ഭയപ്പെട്ടു.
മ്മ്.. ശരി ശരി…. ഫുഡ് കഴിക്കാൻ വാ….. വെറുതെ ആലോചിച്ചു തല പുണ്ണാക്കേണ്ട…
അവൻ ഡോർ തുറന്നു ഇറങ്ങി.
അച്ഛനും ഏട്ടനും വൈകിട്ട് എത്തും അല്ലേ…ഗൗരി വിളമ്പിയ ചോറിലേക്ക് അവൻ അല്പം പുളിശ്ശേരി എടുത്തു ഒഴിച്ച് കൊണ്ട് പറഞ്ഞു..
മ്മ്.. വരും മോനെ
..8മണി ആകുമ്പോളേക്കും എത്തും എന്ന് പറഞ്ഞു.
ഹ്മ്മ്
. മുത്തശ്ശി കിടക്കുവാണോ അമ്മേ….?
അമ്മക്ക് ഇത്തിരി ക്ഷീണം കൂടുന്നുണ്ട്…. ഇനി ഒന്ന് ചെക്ക് അപ്പ് നു കൊണ്ട് പോകണം…
എങ്കിൽ അമ്മയ്ക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ…. നമ്മൾക്ക് പോകാമായിരുന്നു…
അതിന് മുത്തശ്ശി സമ്മതിക്കില്ല.. അതാണ്…ഞാൻ എത്ര വട്ടം പറഞ്ഞു എന്ന് അറിയാമോ.. അല്ലെ മോളെ…. ദേവി ഗൗരിയെ നോക്കി..
അതെ…അമ്മ പറഞ്ഞത് ആണ്..
ഗൗരി യും ദേവിയെ അനുകൂലിച്ചു പറഞ്ഞു.
പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു മതിയാക്കിയിട്ട് ഹരി മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്ന്.
.
മുത്തശ്ശി…. എന്താ ക്ഷീണം ആണോ..
അവരുടെ കട്ടിലിന്റെ ഒരു വശത്തായി അവൻ ഇരുന്നു.
അത്രയ്ക്ക് ഒന്നും ഇല്ല മോനെ…കാലിനു വേദന..ഈ വാതത്തിന്റെ ഒക്കെ ആവും.. കുഴപ്പമില്ല..
മുത്തശ്ശി എഴുന്നേൽക്കു… നമ്മൾക്കു ഹോസ്പിറ്റലിൽ പോകാം…
ഹേയ്.. അതിന് മാത്രം ഒന്നും ഇല്ല.. ഇത്തിരി പുളി ഇല ഇട്ടു വെള്ളം തിളപ്പിച്ച് ആവി പിടിക്കുമ്പോൾ മാറും…. മക്കള് പോയിട്ട് വാ… ഗൗരി മോൾ എത്ര നേരം ആയിന്നോ ഉമ്മറത്ത് ഇരുപ്പ് തുടങ്ങിയിട്ട്…
അവൻ എത്ര ഒക്കെ പറഞ്ഞിട്ടും മുത്തശ്ശി പോകാൻ കൂട്ടാക്കിയില്ല..
മോനെ ഹരി… ഇത്രയും സമയം ആയില്ലേ… നിങ്ങൾ പോയിട്ട് വരൂ… ദേവിയും കൂടെ നിർബന്ധിച്ചപ്പോൾ അവൻ എഴുനേറ്റു..
നീലിമയും കുഞ്ഞും കണ്ണനും മുത്തശ്ശനും വരുന്നത് കാത്ത് ഇരിക്കുക ആണ്…
അവൻ ഇത്തിരി സമയം കുഞ്ഞിനെ കൊഞ്ചിച്ചു ഇരുന്നു..
മനഃപൂർവം ഹരി തന്റെ വീട്ടിലേക്ക് പോകാൻ താമസിക്കുന്നത് ആണ് എന്ന് ഗൗരിക്ക് തോന്നി..
ഏകദേശം മൂന്ന് മണി ആയി കാണും..
ഗൗരിയും ഹരിയും കൂടെ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ..
അമ്മ പറഞ്ഞതിൻ പ്രകാരം അവൻ ഒരു ബേക്കറി യിൽ നിന്നും കുറെ പലഹാരങ്ങൾ ഒക്കെ മേടിച്ചു കൂട്ടിയിട്ടുണ്ട്..
ഗൗരി ആണെങ്കിൽ വീട് അടുക്കും തോറും ഒരു കൊച്ചു കുഞ്ഞായി മാറിയിരിക്കുക ആണ് എന്ന് അവനു തോന്നി.
അവളുടെ കണ്ണിലെ പിടച്ചിലും മുഖത്ത് വിരിയുന്ന ആകാംക്ഷയും..
നി എന്താ വർഷങ്ങൾ ആയിട്ട് പുറത്തു ആയിരുന്നോ…
.
അവന്റെ ശബ്ദം കേട്ടതും അവൾ തല ചെരിച്ചു നോക്കി..
അവൾക്ക് ഒന്നും മനസിലായില്ല..
അല്ലാ…. നിന്റെ മട്ടും ഭാവവും ഒക്കെ കണ്ടാൽ തോന്നും നി കുറെ കാലം ആയിട്ട് വീട്ടിൽ നിന്നു മാറി നിന്നിട്ട് വരുന്നത് ആണ് എന്ന്….കണ്ണും മിഴിച്ചു ഇരിക്കുന്നത് കണ്ടില്ലേ…
ഞാൻ എങ്ങനെ ആയാൽ തനിക്ക് എന്താ… താൻ തന്റെ കാര്യം നോക്കിയാൽ മാത്രം മതി.
ആഹ്ഹഹാ…. അപ്പോൾ വായിൽ നാവ് ഉണ്ടല്ലേ….
ഇല്ല… ഒരു കാക്ക കൊത്തി കൊണ്ട് പോയതാ.. എന്തെ..
അയ്യോ…നി ഇങ്ങനെ തമാശ ഒക്കെ പറയുമോ…..അവൻ അതിശയത്തോടെ ഗൗരിയെ നോക്കി.
വീട്ടിൽ എത്തിയപ്പോൾ അവരെ നോക്കി ഇരിക്കുക ആണ് അമ്മയും അച്ഛനും ചേച്ചിയും ഒക്കെ.
ഗൗരി കാറിൽ നിന്നു ഇറങ്ങി ഓടി ചെന്നു ലക്ഷ്മി യെ കെട്ടിപിടിച്ചു..
എന്നിട്ട് കുഞ്ഞിനെ എടുത്തു ഉമ്മ വെച്ച്..
ഹരി… കേറി വരൂ മോനെ… സൗകര്യം ഒക്കെ കുറവാണ്… കൈമൾ ഹരിയെ അകത്തേക്ക് ക്ഷണിച്ചു.
അവൻ ആദ്യം ആയിട്ട് ആണ് വീട്ടിൽ വരുന്നത്…
ചെരുപ്പ് ഊരി ഇട്ടിട്ട് അവൻ നീളൻ വരാന്തയുടെ ഒരു വശത്തായി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു.
നല്ല തണുപ്പ് ഉണ്ട് ഇവിടെ അല്ലെ… അവൻ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.
ഉവ്വ്… തടി കൊണ്ട് ഉള്ള മച്ചല്ലേ മോനെ അതാണ്..
ആഹ്….
സീത അവർക്ക് കുടിയ്ക്കാനായി ഇളനീർ എടുത്തു കൊണ്ട് വന്നു.
ഗൗരി ഒറ്റ വലിയ്ക്ക് അത് കുടിച്ചു തീർത്തു.
ഗൗരി.. ആ കവർ ഒക്കെ വണ്ടിയിൽ നിന്നു എടുക്കു….
അവൻ പറഞ്ഞു..
അവൾ വേഗം പോയി ഹരി മേടിച്ച പലഹാരപാക്കറ്റ് എല്ലാം എടുത്തു അരഭിതിയിൽ കൊണ്ട് വന്നു വെച്ച്.
ഇതെന്താ മോളെ.. ഇത്രയും സാധങ്ങൾ… ഇതിന്റ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ..
സീത അവളെ വഴക്ക് പറഞ്ഞു..
മോളെ ഹരിയെയും കൂട്ടി പോയി ഡ്രസ്സ് മാറ്..
അയ്യോ വേണ്ട അച്ഛാ… എനിക്ക് ഇന്ന് രാത്രിയിൽ തിരികെ പോകണം….
ങേ.. പോകയോ.. അത് ഒന്നും പറ്റില്ല.. ഇന്ന് ഇവിടെ നിൽക്കണം രണ്ടാളും… ഇപ്പോൾ തന്നെ 5മണി ആയി സമയം… ഇനി ഇന്ന് പോകണ്ട മോനെ….
അത് അച്ഛാ… എനിക്ക് ഒന്ന് രണ്ട് പാർട്ടിയെ കാണാൻ ഉണ്ട്… പിന്നെ അച്ഛനും ഏട്ടനും ബാംഗ്ലൂർ പോയിരിക്കുക ആണ്.. ഇന്നലെ ഞാൻ പറഞ്ഞില്ലേ… അവർ ഇന്ന് തിരിച്ചു വരും. അതൊക്കെ കൊണ്ട് ആണ്… ഞാൻ പിന്നെ ഒരിക്കൽ വരാം..
എല്ലാവർക്കും അത് കേട്ടതും വിഷമ ആയി..
അപ്പോൾ നീയും ഇന്ന് പോകുമോ ഗൗരി.. ലക്ഷ്മി ചോദിച്ചു…
ഇല്ല… ഞാൻ മറ്റന്നാൾ പോകുവൊള്ളൂ.. അവൾ പെട്ടന്ന് മറുപടി കൊടുത്തു.
ലക്ഷ്മി എന്നേ അറിയുമോ… ഹരി കുഞ്ഞിനെ എടുത്തു കൊണ്ട് ചോദിച്ചു.
മ്മ്… കോളേജിൽ വെച്ച് കണ്ടിട്ടുണ്ട്… ഹരി പാടില്ലേ… അന്ന് ഒക്കെ എല്ലാവർക്കും ഭയങ്കര ആരാധന ആയിരുന്നു.
ലക്ഷ്മി പെട്ടന്ന് വാചാല ആയി..
ഗൗരി ചിറി കോട്ടി നിന്നു..
ഹേയ്.. അത്രയ്ക്ക് ഒന്നും ഇല്ല… ചെറുതായ് മൂളും…
അവൻ ചെറുതായ് മന്ദഹാസിച്ചു കൊണ്ട് പറഞ്ഞു.
ദീപൻ ചേട്ടൻ വന്നിട്ട് പോകാം കെട്ടോ.. ഒരു 9മണി ആകുമ്പോൾ എത്തും..
ഒക്കെ… കണ്ടിട്ടേ പോകുവൊള്ളൂ…
പിന്നെ സ്ത്രീജനങ്ങൾ എല്ലാവരും കൂടെ അടുക്കളയിലേക്ക് പോയി.
കൈമളും ഹരിയും വെറുതെ നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നു.