Celebrities

‘അമ്മയ്ക്ക് എന്റെ മുടി വലിയ ഇഷ്ടമായിരുന്നു, ഒന്നിനുവേണ്ടിയും വെട്ടില്ല’: ജാന്‍വി കപൂര്‍-Janhvi Kapoor about her mother sreedevi

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി ജാന്‍വി കപൂര്‍. പല വേഷവിധാനങ്ങളിലൂടെയും വ്യത്യസ്തമായ മേക്കപ്പിലൂടെയും ഹെയര്‍ സ്‌റ്റൈലിലൂടെയും ഒക്കെ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് ജാന്‍വി. ഇപ്പോള്‍ ഇതാ ജാന്‍വി തന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുന്ന ഒരു ഇന്റര്‍വ്യൂനിടെ വളരെ കൗതുകപരമായ ഒരു വാര്‍ത്ത പങ്ക് വെച്ചിരിക്കുയാണ്.

ഏത് കഥാപാത്രത്തിന് വേണ്ടിയാണെങ്കിലും ഏത് സിനിമയ്ക്ക് വേണ്ടിയാണെങ്കിലും താന്‍ ഒരിക്കലും മുടി വെട്ടില്ല എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. അതിന്റെ കാരണവും നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അമ്മ ശ്രീദേവിക്ക് തന്റെ മുടി വളരെ ഇഷ്ടമായിരുന്നുവെന്നും അതിനാല്‍ മുടി വെട്ടേണ്ടി വരുന്ന ഒരു സിനിമയിലും താന്‍ അഭിനയിക്കില്ലെന്നും നടി പറഞ്ഞു. ‘മുടിയില്ലാതെ ഒരു സിനിമയില്‍ എന്നെ കാണണമെങ്കില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിഎഫ്എക്‌സിനേയോ വിഗ്ഗിനേയോ ആശ്രയിക്കുക. മുടി മുറിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല. അമ്മയ്ക്ക് എന്റെ മുടിയില്‍ വളരെ അഭിമാനം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരിക്കലും മുടിവെട്ടില്ല’, ജാന്‍വി പറഞ്ഞു.

ഒരു സിനിമയില്‍ താന്‍ അഭിനയിക്കുന്നതിന് വേണ്ടി മുടിമുറിക്കണമെന്ന തീരുമാനത്തിലെത്തിയപ്പോള്‍ തന്റെ അമ്മ തന്നോട് കയര്‍ത്തിരുന്നതായും നടി പറഞ്ഞു. ധടക് എന്ന സിനിമയ്ക്ക് വേണ്ടി മുടി മുറിക്കാന്‍ തയ്യാറായപ്പോള്‍ അമ്മ തന്നോട് വളരെയധികം ദേഷ്യപ്പെട്ടുവെന്നും, നിനക്ക് ഇത് എങ്ങനെ കഴിയും എന്ന് ചോദിച്ചു എന്നും ജാന്‍വി പറയുന്നു. ഒരു വേഷത്തിനും വേണ്ടി മുടി വെട്ടരുതെന്നും അമ്മ പറഞ്ഞതായി നടി പറഞ്ഞു. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ അമ്മ സ്ഥിരമായി തനിക്ക് മുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്തു തരുമായിരുന്നു എന്നും താരം ഓര്‍ത്തു.