ചെന്നൈ: ഇളയദളപതി വിജയ് യുടെ ആഢംബര കാര്‍ വില്‍പ്പനയ്ക്കെന്ന് റിപ്പാര്‍ട്ടുകള്‍. റോള്‍സ് റോയ്സ് ഗോസ്റ്റ് കാറാണ് വിജയ് വില്ക്കാന് തീരുമാനിച്ചിരിക്കുന്നത്. ആഢംബര കാറുകളുടെ ഡീല്‍ നടത്തുന്ന സ്ഥാപനം എംപയര്‍ ഓട്ടോസിന്റെ കീഴിലാണ് വിജയിയുടെ കാര്‍ വില്‍പ്പനയ്ക്ക് വന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2012 ല്‍ ആണ് നടന് ഈ കാര്‍ വാങ്ങിയത്. വിജയ് കോടതിയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത് ഈ കാറിന്റെ ടാക്സിന്റെ പേരിലായിരുന്നു. അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തിയിരുന്നു. ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സഹതാരങ്ങളെ ഈ കാറില്‍ വിജയ് റൈഡിന് കൊണ്ടുപോയ വീഡിയോ വളരെ വൈറലായിരുന്നു. സംവിധായകന് നെല്‍സണ്‍, ഡാന്‍സ് മാസ്റ്റര്‍ സതീഷ്, നായിക പൂജ ഹെഗ്ഡെ, അപര്‍ണ ദാസ് എന്നിവരെ ഈ കാറില്‍ റൈഡ് കൊണ്ടുപോയ വീഡിയോയായിരുന്നു വൈറല്‍.
മിനി കൂപ്പര്‍, ഇന്നോവ, ബിഎംഡബ്ല്യു ഉള്‍പ്പെടെ നിരവധി ആഢംബര കാറുകള്‍ സ്വന്തമായുളള നടനാണ് വിജയ്. 2.6 കോടി രൂപയാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കമ്പനി റോള്‍സ് റോയ്സ് ഗോസ്റ്റിനായി ആവശ്യപ്പെടുന്ന തുക. എന്നാല്‍ വിജയിയുടെ കാര്‍ തേടി ആവശ്യക്കാര്‍ എത്തിയോ എന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.