ബോളിവുഡില്‍ തന്റെതായ സ്ഥാനം നിലനിര്‍ത്തി പോകുന്ന നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ താരം ഇപ്പോഴും തന്റെ വിജയകരമായ യാത്ര ബോളിവുഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം വളരെയധികം ആക്ടീവ് ആണ്. മകള്‍ക്കും പങ്കാളിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സജീവമാണ് താരം. ഇപ്പോള്‍ ഇതാ പ്രിയങ്ക ചോപ്രയുടെ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്. രണ്ടായിരത്തില്‍ താന്‍ എങ്ങനെയായിരുന്നു എന്നും അന്ന് നടത്തിയ തന്റെ ചില ഡാന്‍സ് പെര്‍ഫോമന്‍സുകളും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.
നിമിഷനേരം കൊണ്ട് തന്നെ വൈറല്‍ ആവുകയായിരുന്നു ഇവയെല്ലാം. നിരവധി കമന്റ്‌സും നിരവധി ലൈറ്റുകളും ഷെയറുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നിരവധി ആള്‍ക്കാരാണ് നടിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടി പങ്കുവെച്ച പോസ്റ്റുകളില്‍ ഒന്നിലധികം ഗാനങ്ങള്‍ക്ക് താരം നൃത്തം ചെയ്യുന്നതായി കാണാം. ‘രണ്ടായിരത്തിന്റെ തുടക്കത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം’ എന്നാണ് നടി പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍. ‘2001ലും 2002ലും ഞാന്‍ ഇങ്ങനെയായിരുന്നു. ഒരുപക്ഷേ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സമയത്ത് എനിക്ക് അറിയില്ലായിരുന്നു എനിക്ക് എത്രത്തോളം നൃത്തത്തിനോട് പാഷന്‍ ഉണ്ടെന്ന്. സ്‌കൂളുകളില്‍ ഒക്കെ തന്നെയും ഞാന്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു’, നടി കുറച്ചു.
സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ക്കായി ഒന്നിലധികം റിഹേഴ്‌സലുകള്‍ ഒരേ ദിവസം തന്നെ നടത്തിയ സംഭവങ്ങളും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു. അതിനെല്ലാം തന്നെ സഹായിച്ചത് നൃത്തത്തിന്റെ കൊറിയോഗ്രാഫറും സംവിധായകരും ആണെന്ന് പറയുകയാണ് താരം. ഈ യാത്രയ്‌ക്കൊപ്പം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു എന്നും ഇത് തന്നെ കൂടുതല്‍ ആത്മവിശ്വാസമുള്ള ഒരാള്‍ ആക്കി മാറ്റിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
’20 വയസ്സില്‍ ഞാന്‍ ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്നിലെ സ്ത്രീയെ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ എന്നിലെ സ്ത്രീയെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. എന്റെ അര്‍പ്പണബോധത്തിനും തിരക്കേറിയ ജീവിതത്തിനും നന്ദി പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ചെറുപ്പകാലത്തെ ഓര്‍ത്ത് അഭിമാനിക്കുക. ഇന്നലത്തെ നിങ്ങളുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് ഇന്ന് നിങ്ങള്‍ നിങ്ങളായിരിക്കുന്നത്’, നടി കുറിച്ചു