നടന് ഷൈന്‍ ടോം ചാക്കോയുമായുള്ള പ്രണയം തകര്‍ന്നുവെന്ന് വെളിപ്പെടുത്തി മോഡല്‍ തനൂജ. രണ്ട് വര്‍ഷം സ്നേഹിച്ചിട്ടും ഇപ്പോള്‍ താനാണ് കുറ്റക്കാരിയെന്നും കുടുംബത്തെ വിട്ടു വന്ന തന്നെ ഇട്ടിട്ട് പോകുമെന്ന് കരുതിയില്ലെന്നും തനൂജ പറഞ്ഞു. പുരുഷനായാലും സ്ത്രീയായാലും ആരേയും വിശ്വസിക്കരുതെന്നും എല്ലാവരില്‍ നിന്ന് ഒരു അകലം പാലിക്കണമെന്നും തനൂജ പറയുന്നു. സോഷ്യല്‍ മീഡിയ ലൈവിലൂടെയായിരുന്നു തനൂജയുടെ പ്രതികരണം.
‘ഉമ്മ എന്നോട് പറഞ്ഞതാണ്. അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. ഞാന്‍ കേട്ടില്ല. അതുപോലെ സംഭവിച്ചു. ഇനി ആരും വേണ്ട. നമ്മള് മാത്രം മതി. അയാള്‍ എന്നെ ചതിച്ചിട്ടില്ല. ഞാനും അയാളെ ചതിച്ചിട്ടില്ല. മുന്നോട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം. അയാള്‍ അയാളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്.’ തനൂജ വ്യക്തമാക്കുന്നു. തങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയൊക്കെ എറിഞ്ഞുടച്ചെന്നും തനൂജ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൈനിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തനൂജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളഞ്ഞിട്ടുണ്ട്.
തനൂജയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് നേരത്തെ ഷൈന്‍ ടോം ചാക്കോയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ജീവിതത്തില്‍ ഒരു പെണ്ണെന്ന സങ്കല്പം എനിക്ക് സാധിക്കുന്ന കാര്യമല്ല, അത് വീണ്ടും തെളിഞ്ഞിരിക്കുകയാണ്’; എന്നാണ് ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞത്.