വയനാട്ടിലെ ദുരന്തഭൂമിയിൽ നടൻ മോഹൻലാൽ സന്ദർശനത്തിന് എത്തിയത് വലിയ വാർത്തയായി മാറിയിരുന്നു.. പട്ടാള യൂണിഫോമിൽ ആയിരുന്നു ലെഫ്റ്റനന്റ്കേ ണൽ കൂടിയായ മോഹൻലാൽ ഇവിടേക്ക് എത്തിയത്. അദ്ദേഹത്തിന് ഒപ്പം മേജർ രവിയുടെ സാന്നിധ്യവും കാണാൻ സാധിച്ചിരുന്നു.. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം ദുരന്തത്തിൽ പെട്ടുപോയ ആളുകൾക്ക് വലിയൊരു സഹായ വാഗ്ദാനവും നൽകിയാണ് മോഹൻലാൽ മടങ്ങിയത്. ദുരന്തത്തിൽ പെട്ടുപോയ ആളുകൾക്ക് മൂന്ന് കോടി രൂപയുടെ വാഗ്ദാനമാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.
ഈ സാഹചര്യത്തിലും അദ്ദേഹത്തെ വിമർശിക്കുന്ന നിരവധി ആളുകളുണ്ട്മോഹൻലാൽ പട്ടാള യൂണിഫോമിൽ അവിടെ എത്തി എന്നും എന്തൊരു പ്രഹസനമാണ് ലാലേട്ട ഇത് എന്നും ആണ് ചിലർ കമന്റ് ചെയ്യുന്നത്.. അങ്ങനെയുള്ള ആളുകൾ മനസ്സിലാക്കേണ്ട ചില വസ്തുതകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്നെ മറ്റു ചിലർ പറയുന്നുണ്ട്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു ലെഫ്റ്റനന്റ് കേണൽ ആണ്.. ആ ഒരു പദവി അദ്ദേഹം അലങ്കരിക്കുന്നത് കൊണ്ടുതന്നെ ഇത്തരത്തിൽ മാത്രമേ അവിടേക്ക് എത്താൻ സാധിക്കു.. അതിലുപരി മദ്രാസ് റെജിമെന്റ് പട്ടാളക്കാരാണ് ഈ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്
ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകാൻ ഒരു പക്ഷേ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ് അവിടെ.. മോഹൻലാൽ അവിടെ യാതൊരു വിധത്തിലുള്ള ആൾക്കൂട്ടമോ രക്ഷാപ്രവർത്തനത്തിൽ തടസ്സമോ ഉണ്ടാക്കിയിട്ടില്ല. ഇത്രയും ഉയർന്ന നിലയിലുള്ള ഒരാൾ സ്വന്തം തീരുമാനത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ വന്നത് മറ്റുള്ളവർക്ക് നൽകുന്നത് വലിയ പ്രചോദനമാണ്.. ഇത്രയും വലിയ ദുരന്തം നടന്നിട്ടും വിഷം തുപ്പുന്ന ജന്തുക്കൾ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് നമ്മൾ കൂടി മനസ്സിലാക്കേണ്ട കാര്യമാണ്.
ടെറിട്ടോറിയൽ ആർമിയിലേക്ക് ആളുകളെ ആകർഷിക്കുക എന്നതാണ് സെലിബ്രിറ്റികളെ പദവികളിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം തന്നെ.. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ അവരൊക്കെ എത്തുന്നത് മാനസികമായി തകർന്നു നിൽക്കുന്ന ആളുകൾക്ക് അല്പം ആശ്വാസമാണ് പകരുന്നത്. അല്ലാതെ അവരൊക്കെ കുഴിയിലേക്ക് ഇറങ്ങി ജോലി ചെയ്യണമെന്ന് പറയുന്നത് ബാലിശമായ കാര്യമാണ്. അതിനാണ് ഡിസാസ്റ്റർ മാനേജ്മെന്റിൽ വിദഗ്ധരായവരെ അവിടെ നിയോഗിച്ചിരിക്കുന്നത്.. മോഹൻലാൽ അടക്കം ഉൾപ്പെട്ട ബെറ്റാലിയൻ ആണ് അവിടെയെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്.