ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന.. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയെങ്കിലും താരം കൂടുതൽ ശ്രദ്ധ നേടിയത് നടൻ വിജയ്ദേ വരകൊണ്ടൈയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങളിലായിരുന്നു. ഗീതാഗോവിന്ദം മുതൽ ഇങ്ങോട്ടുള്ള ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു ചെയ്തത്.. തുടർന്ന് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരുള്ള ഒരു സൗത്ത് ഇന്ത്യൻ നായികയായി മാറാൻ താരത്തിന് സാധിച്ചു..
ഇപ്പോൾ ഒരു കൾച്ചറൽ ഹെറിറ്റേജിന്റെ ഭാഗമായി നടൻ വിക്കി കൗശാലിനൊപ്പം നടി ഒരു ഫോട്ടോ ഷൂട്ട് നടത്തിയത് വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.. ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് വ്യത്യസ്തമായ കമന്റുകളുമായി എത്തുന്നത്.. ഇപ്പോൾ വിജയ് ഇത് കണ്ട് കരയുകയായിരിക്കും, ബ്രേക്കിംഗ് ന്യൂസ് വിക്കി വെഡ്സ് രശ്മിക, വിജയി തന്നെയാണ് രശ്മികയ്ക്ക് ഏറ്റവും മാച്ച്. രണ്ട് നാഷണൽ ക്രഷുകൾ ഒരു ഫ്രയിമിൽ ഇങ്ങനെ പോവുകയാണ് ഇതിന് താഴെയുള്ള കമന്റുകൾ.
കൂടുതൽ ആളുകളും ഇത്തരത്തിൽ കാണാൻ ആഗ്രഹിച്ചത് വിജയെയും രശ്മികയെയുമാണ് എന്ന്ക മന്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതേസമയം വിക്കിയും രശ്മിയും തമ്മിൽ നല്ല ചേർച്ചയുണ്ട് എന്നും ചില ആരാധകർ പറയുന്നുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ് ചെയ്തത്. വളരെയധികം കമന്റുകളാണ് വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഈ ഒരു ചിത്രത്തിന് ലഭിക്കുന്നത്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമാണ്. ഈ ഒരു ചിത്രത്തിന് താഴെ പലരും വിജയിയെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജയും രശ്മികയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള പല ഗോസിപ്പ് വാർത്തകളും ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇതിനെക്കുറിച്ച് വ്യക്തമായി രണ്ടുപേരും തുറന്നു പറഞ്ഞിട്ടുമില്ല..