ഡല്‍ഹിയില്‍ മഴ ഇടവേളകളില്ലാതെ പെയ്യുകയാണ്. മഴയും വെള്ളക്കെട്ടുകളും കാരണം ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എല്ലാം അടുത്തിടയായി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ വൈറലാണ്, പക്ഷെ വെള്ളക്കെട്ടുമായി ഒന്നും ബന്ധമില്ലെന്ന് തോന്നുന്നു…. അതായത് പാര്‍ലമെന്റ് മന്ദിരത്തില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു കുരങ്ങന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന് അകത്തേക്ക് നുഴഞ്ഞുകയറുന്ന വീഡിയോയാണ് വൈറല്‍ ആകുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ എംപി ലോബിയിലേക്കാണ് കുരങ്ങന്‍ അതിസാഹസികമായി കയറിയിരിക്കുന്നത്. ‘ഒരു കുരങ്ങ് ഇന്ത്യന്‍ പാര്‍ലമെന്റ് വളപ്പിലേക്ക് നുഴഞ്ഞുകയറി’ എന്ന തലക്കെട്ട് നല്‍കി, എബിപി ന്യൂസിന്റെ എക്‌സില്‍ നിന്നുള്ള മനോഗ്യ ലോയിവാള്‍ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായ വീഡിയോയ്ക്ക് നിരവധി പരിഹാസരൂപണമുള്ള കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ വീഡിയോ 4000 അധികം ആളുകളാണ് ഇതുവരെ കണ്ട് കഴിഞ്ഞത്.