Celebrities

“ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കുമ്പോൾ ഇൻസൾട്ട് ചെയ്യുന്നതായി ആണ് തോന്നുന്നത്”;മഞ്ജു വാര്യർ |Manju Warrier talkes about Lady Superstar position

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മഞ്ജു വാര്യർ 14 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയപ്പോൾ അത് പ്രേക്ഷകർക്ക് എല്ലാം വളരെ സന്തോഷമേകിയ ഒരു വാർത്തയായിരുന്നു. രണ്ടാമത്തെ തിരിച്ചുവരവിൽ താരത്തിന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാനും സാധിച്ചു. തിരിച്ചുവരവിൽ താരം കൂടുതലായും തിരഞ്ഞെടുത്തത്വ്യത്യസ്തമായ കഥകൾ ആയിരുന്നു. താൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത പ്രമേയം നോക്കി ഒരുപാട് മനോഹരമായ കഥാപാത്രങ്ങളെ താരം അവിസ്മരണീയമാക്കി.

രണ്ടാമത്തെ തിരിച്ചു വരവിൽ തമിഴിലും ഒരു കൈ നോക്കാൻ താരം തീരുമാനിച്ചിരുന്നു. തമിഴ് സിനിമയിൽ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ധനുഷിനും അജിത്തിനും ഒക്കെ ഒപ്പം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ഇപ്പോൾ ഇതാ വിജയ് സേതുപതിക്കൊപ്പം പുതിയൊരു ചിത്രത്തിന്റെ തിരക്കിലാണ് താരം. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഫുട്ടേജും വളരെയധികം ശ്രദ്ധ നേടുന്നുണ്ട് . ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങളിലും താരം എത്തിയിരുന്നു.

അത്തരത്തിൽ എത്തിയ ഒരു അഭിമുഖത്തിൽ അവതാരിക താരത്തോട് ഒരു കാര്യം ചോദിക്കുന്നതും അതിന് താരം നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. തിരിച്ചു വരവിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവി ലഭിച്ചതിനെ കുറിച്ച് എന്താണ് തോന്നുന്നത് എന്ന് ചോദിച്ചപ്പോഴാണ് താരം അതിന് മറുപടി പറയുന്നത്. അത് കേൾക്കുമ്പോൾ എനിക്കൊരു ഇൻസൾട്ടയാണ് തോന്നുന്നത്.. “അങ്ങനെ ഒരു പദവിയും എനിക്ക് വേണ്ട പ്രത്യേകം ലേബലുകൾ ഒന്നുമില്ലാതെ എന്നെ സ്നേഹിച്ചാൽ മാത്രം മതി കളങ്കമില്ലാത്ത ആളുകളുടെ മനസ്സിലെ സ്നേഹമാണ് എനിക്ക് ആവശ്യം”.

ആരാധകരുടെ സ്നേഹം മാത്രമാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് മഞ്ജു വാര്യർ പറയുന്നത്. പ്രത്യേകിച്ച് പദവികളോ ലേബലുകളോ തനിക്ക് ആവശ്യമില്ല എന്നും താരം വ്യക്തമാക്കുന്നു. പുതിയകാലത്തെ കുട്ടികൾക്കൊപ്പം  അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന അനുഭവത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.. അവരിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിരുന്നു എന്നും അവർക്കൊപ്പം പിടിച്ചു നിൽക്കാനായി താൻ കുറച്ചുകൂടി ശ്രദ്ധയോടെ അഭിനയിച്ചു എന്നുമൊക്കെ ഏറെ രസകരമായിയാണ് മഞ്ജു പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് മഞ്ജു വാര്യർ