മലയാള സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റെ.. അമ്മയുടെയും അച്ഛന്റെയും പാത പിന്തുടർന്ന മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയിട്ടുണ്ട്.. മരുമക്കളായ പൂർണിമയും സുപ്രിയയും സിനിമയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. സുപ്രിയ നിർമ്മാണ രംഗത്തും പൂർണിമ അഭിനയരംഗത്തുമായി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. മക്കളെ പോലെ തന്നെ എപ്പോഴും മരുമക്കളെ കുറിച്ചും വാചാലയാവുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ..
ഇപ്പോൾ അടുത്ത കാലത്ത് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മരുമക്കളെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക. താലി ധരിച്ച് നടക്കാത്ത ആളുകളാണ് സുപ്രിയയും പൂർണിമയും എന്നാണ് മല്ലിക പറയുന്നത്. തന്നെ കാണുമ്പോഴാണ് താലി ധരിക്കാറുള്ളത്. രണ്ടുപേരും തന്നെ കാണുമ്പോൾ താലി ധരിക്കുന്നത് കണ്ടിട്ടുണ്ട്. ഇതിന്റെ പേരിൽ ഇന്ദ്രജിത്തും പ്രഥിരാജും ഇവരെ കളിയാക്കുകയും ചെയ്യും..”ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല താല്പര്യമില്ല. കൃത്യമായി താലിമാലയിടുന്ന എത്ര ആളുകളാണ് ഉള്ളത്.. ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിട്ടും, അമ്മ വരുന്നത് അറിഞ്ഞു കൊണ്ടാണ് ഇവർ കഴുത്തിൽ ഇത് എടുത്തിട്ടത് എന്ന് ഇന്ദ്രനും രാജുവും അവരെ കളിയാക്കി പറയും.
ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാല ധരിച്ചാണ് നടക്കുന്നത്. ഇപ്പോൾ അങ്ങനെയല്ല. ചുവപ്പ് സാരി ഉടുത്താൽ ചുവപ്പ് കമ്മൽ,ചുവപ്പ് മാല, ചുവപ്പ് വാച്ച് എന്നൊക്കെയായി.. ഇതിനിപ്പോൾ ആരെയാണ് കുറ്റം പറയേണ്ടത് ആരെയും കുറ്റം പറയാൻ കഴിയില്ല”. ഇങ്ങനെയാണ് മരുമകളുടെ ഈ രീതിയെ കുറിച്ച് മല്ലിക പറയുന്നത്.. മക്കളെയും മരുമക്കളെയും കാൾ തിരക്കുള്ള ആളാണ് മല്ലിക.
സിനിമയിൽ മാത്രമല്ല സീരിയലിലും വലിയ തോതിലുള്ള അവസരങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്. മികച്ച വേഷങ്ങളിൽ തന്നെയാണ് താരം എത്തുന്നതും.താരത്തിന്റെ ഓരോ കഥാപാത്രങ്ങളും അത്രമേൽ ഇഷ്ടത്തോടെയാണ് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നത്.. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന സീരിയലിലാണ് നിലവിൽ ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.. ഈയൊരു സീരിയലിന് വലിയൊരു ആരാധകനിര തന്നെയാണ് ഉള്ളത്..