നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയനടനായി മാറുകയായിരുന്നു ബിജു മേനോൻ. മലയാള സിനിമയിൽ 30 വർഷങ്ങൾ അദ്ദേഹം ഈ അടുത്താണ് പൂർത്തിയാക്കിയത്. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ‘നടന്ന സംഭവം’ ആണ് താരത്തിന്റേതായി അവസാനമായി റിലീസിന് എത്തിയ ചിത്രം.
1991ൽ ഈഗിൾ എന്ന ചിത്രത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയാണ് ബിജു മേനോന്റെ നടൻ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി എത്തി. പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓർഡിനറി, അയ്യപ്പനും കോശിയും തുടങ്ങി ബിജു മേനോൻ എന്ന നടനെ മലയാളിയുടെ മനസിൽ പതിപ്പിച്ച എത്രയെത്ര സിനിമകൾ.
ഇപ്പോഴിതാ തൃശൂരുമായുള്ള ബന്ധത്തെ കുറിച്ചും അവിടെ എന്തൊക്കെ മിസ് ചെയ്യുന്നുണ്ട് എന്നും പറയുകയാണ് നടൻ. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
“പണ്ട് തൃശ്ശൂരിലെ ഭാരത് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമായിരുന്നു. ഇപ്പോൾ പോകാൻ സാധിക്കാറില്ല. ഭയങ്കര തിരക്കാണ്. സ്വിഗിയും കാര്യങ്ങളും ഉണ്ടല്ലോ. തൃശൂർ പൂരത്തിന് പോകാൻ സാധിക്കാറില്ല. പൂരം മിസ്സ് ചെയ്യാറുണ്ട്. അത്രയും തിരക്കും ബഹളവും അല്ലേ. ഇപ്പോൾ എല്ലാം ടിവിയിലാണ് കാണുന്നത്”- ബിജു മേനോൻ പറഞ്ഞു.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ബിജു മേനോന് നല്ല പ്രതികരണങ്ങൾ നൽകിയ ചിത്രമായിരുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമ്മിച്ച ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രമാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഇത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം ദീപക് ദേവ്, ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
content highlight: biju menon about thrissur