പ്രണയമഴ
ഭാഗം 35
ലക്ഷ്മി എന്നേ അറിയുമോ… ഹരി കുഞ്ഞിനെ എടുത്തു കൊണ്ട് ചോദിച്ചു.
മ്മ്… കോളേജിൽ വെച്ച് കണ്ടിട്ടുണ്ട്… ഹരി പാടില്ലേ…എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയിരുന്നു ഹരിയുടെ പാട്ട് കേൾക്കാൻ…അന്ന് ഒക്കെ എല്ലാവർക്കും ഭയങ്കര ആരാധന ആയിരുന്നു.
ലക്ഷ്മി പെട്ടന്ന് വാചാല ആയി..
ഗൗരി ചിറി കോട്ടി നിന്നു..
ഹേയ്.. അത്രയ്ക്ക് ഒന്നും ഇല്ല… ചെറുതായ് മൂളും…
അവൻ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
ദീപൻ ചേട്ടൻ വന്നിട്ട് പോകാം കെട്ടോ.. ഒരു 9മണി ആകുമ്പോൾ എത്തും..ലക്ഷ്മി പറഞ്ഞു
ഒക്കെ… കണ്ടിട്ടേ പോകുവൊള്ളൂ…
പിന്നെ സ്ത്രീജനങ്ങൾ എല്ലാവരും കൂടെ അടുക്കളയിലേക്ക് പോയി.
കൈമളും ഹരിയും വെറുതെ നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നു.
മോളെ ഗൗരി… പാലപ്പവും താറാവ് മപ്പാസും ഉണ്ടാക്കിയിട്ടുണ്ട്.. അത് എടുക്കാം.. ഹരിക്ക് വന്നിട്ട് ഒന്നും കൊടുത്തില്ല… സീത പ്ലേറ്റുകൾ ഒക്കെ എടുത്തു മേശമേൽ നിരത്തി..
എടുത്തോ അമ്മേ… എനിക്കും വിശക്കുന്നുണ്ട്…ഗൗരി ആണെങ്കിൽ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു.
ഹരി… വാ മോനെ.. ഭക്ഷണം കഴിക്കാം…. സീത വിളിച്ചു.
ഹരി :ഹേയ്.. ഇപ്പോൾ വേണം എന്നില്ല… ഇളനീർ കുടിച്ചത് കൊണ്ട് വിശപ്പ് പോയി.
ഇയാൾക്ക് വിശപ്പ് ഇല്ലായിരിക്കും.. പക്ഷെ എനിക്ക് അങ്ങനെ അല്ല… നല്ല വിശപ്പ് ഉണ്ട് m.. ഞാൻ കഴിക്കാൻ പോകുവാ…. ഗൗരി പിറുപിറുത്തു..
അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല.. വരൂ ഹരി… കഴിച്ചിട്ട് ഇരിക്കാം…. കൈമൾ കൂടെ നിർബന്ധം പിടിച്ചപ്പോൾ അവൻ എഴുനേറ്റു കൈ കഴുകി വന്നു ഇരുന്നു.
ചെറിയ ഒരു ഊണ് മുറി ആണ്… അതിന്റ അപ്പുറത്ത് ആണ് അടുക്കള എന്ന് അവനു തോന്നി..
അവൻ ഒരു കസേരയിൽ വന്നു ഇരുന്നു.
അച്ഛനും കൂടെ ഇരിക്ക്…
ആഹ്.. നിങ്ങൾ കഴിക്ക് മോനെ.. ഗൗരി മോളെ… നീയും കൂടെ ഇരിക്ക്… എനിക്കു സിറ്റി വരെ ഒന്ന് പോകേണ്ട കാര്യം ഉണ്ട്…കൈമൾ ഒരു കസേര എടുത്തു അല്പം നീക്കി ഇട്ടിട്ട് ഗൗരിയോട് ഇരിക്കാൻ പറഞ്ഞു.
അച്ഛാ… എങ്കിൽ വാ.. നമ്മൾക്കു പോയിട്ട് വരാം….
വേണ്ട ഹരി… ഞാൻ പെട്ടന്ന് പോയിട്ട് എത്തും.. നിങ്ങൾ കഴിക്ക്…
ഹരി അപ്പവും താറാവും കൂടി എടുത്തു കഴിക്കാൻ തുടങ്ങി..
അമ്മേ… നന്നായിട്ടുണ്ട് കെട്ടോ ഭക്ഷണം… എനിക്ക് ഇഷ്ടം ആയി… അവൻ സീതയെ നോക്കി പറഞ്ഞു കൊണ്ട് ആസ്വദിച്ചു ഇരുന്നു കഴിച്ചു..
സീത അപ്പോളേക്കും കുറച്ചു കറി കൂടെ അവനു ഇട്ടു കൊടുത്തു.
മതി മതി… അമ്മേ.. വയർ പൊട്ടി പോകും…
ഗൗരി ആണെങ്കിൽ ഇത് ഒന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ ഇരുന്നു കഴിക്കുന്നുണ്ട്..
സീത :നന്ദുനെ കണ്ടു ഇന്ന് കാലത്തെ..
നി എപ്പോൾ വരും എന്ന് ചോദിച്ചു…
മ്മ്… അവളുടെ അടുത്ത് പോകണം… എന്നേ വിളിച്ചിരുന്നു.
സീത:ആ കുട്ടിയുടെ പേരമ്മേടെ മോനും വന്നിട്ടുണ്ട്.. ആ പയ്യന് ജോലി ഒന്നും ആയില്ലേ ആവോ..
പെട്ടന്ന് ഗൗരിയുടെ മുഖം വാടിയത് പോലെ തോന്നി ഹരിക്ക്..
ആർത്തിയോടെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്ന ഗൗരി മെല്ലെ കുത്തി പെറുക്കി ഇരിക്കുന്നത് ഹരി മാത്രം ശ്രെദ്ധിച്ചു..
കുറച്ചു കഴിഞ്ഞതും അവൾ എഴുനേറ്റു.
നീ എന്താ കഴിക്കുന്നില്ലേ മോളെ…
മതി അച്ഛാ… വയറു നിറഞ്ഞു..
ഹരി മുഴുവനും കഴിച്ചു തീർത്തിട്ട് ആണ് എഴുന്നേറ്റത്..
അമ്മ എന്തിനാ ഇപ്പോൾ ആ ചെക്കന്റെ കാര്യം അവളോട് പറഞ്ഞത്.. അവൾക്ക് വിഷമം ആയി കാണും…
ലക്ഷ്മിയുടെ അടക്കം പറച്ചിൽ വാഷ് ബേസിന്റെ അരികിൽ നിന്ന ഹരിയും കേട്ടു..
ഓഹ്.. ഒന്ന് കല്യാണം ആലോചിച്ചു എന്ന് അല്ലെ ഒള്ളൂ.. അതിനെന്താ…
സീത മക്കളോട് തിരിച്ചു പറഞ്ഞു.
അവന്റ മനസ്സിൽ കൂടി പല വിചാരങ്ങൾ കടന്നു പോയി…
ഗൗരി തന്റെ മുറിയിലേക്ക് ആണ് കയറി പോയത്..
നാലു ദിവസം ആയുള്ളൂ എങ്കിലും ഒരുപാട് കാലം കൂടി വന്നത് പോലെ ഉള്ള പ്രതീതി ആയിരുന്നു അവൾക്ക് തോന്നിയത്.
റൂമിലേക്ക് കടന്നു വന്ന അവൾ ജനാലയുടെ അരികത്തായി വന്നു നിന്നു.
അമ്മയോ ചേച്ചിയോ ആയിരിക്കും ജനാലകളും വാതിലികളും ഒക്കെ തുറന്നു ഇട്ടിരിക്കുന്നത്.
തന്റെ കണ്ണന്റെ മുന്നിൽ പോയി അവൾ മുട്ട് കുത്തി ഇരുന്നു…
സുഖം ആണോ കണ്ണാ… മ്മ്…എന്നേ കാണാതെ എന്റെ ഉണ്ണിക്കണ്ണൻ വിഷമിച്ചു അല്ലെ…. എന്റെ കൂടെ കൊണ്ട് പോകാം കെട്ടോ.. ഇനി ഒരു വർഷം നമ്മമൾക്ക് മേലെടത്തു വീട്ടിൽ കൂടാം..
അവൾ കണ്ണനോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ആ ഇരുപ്പ് തുടർന്ന്..
സീത ആണ് ഹരിയെ അവളുടെ മുറിയിലേക്ക് പറഞ്ഞു വിട്ടത്.
അവൻ കേറി വന്നപ്പോൾ കാണുന്നത് ഉണ്ണിക്കണ്ണന്റെ മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന ഗൗരിയെ ആണ്.
അവനെ കണ്ടതും അവൾ വേഗം എഴുനേറ്റ്..
അവൻ ആണെങ്കിൽ ആ മുറി ആകമാനം ഒന്ന് നിരീക്ഷിച്ചു.
ഒരു ഡബിൾ കോട്ട് കട്ടിലും തടി കൊണ്ട് ഉള്ള ഒരു മേശയും പ്ലാസ്റ്റിക് ന്റെ ഒരു കസേരയും ഒരു ചെറിയ അലമാരയും ആണ് ഉള്ളത്.. അവൻ പോയി ആ കസേരയിൽ ഇരുന്നു….
മ്മ്.. ഇതായിരുന്നു അല്ലെ എന്റെ ഗൗരി കുട്ടിയുടെ ലോകം…. നല്ല റൂം ആണ്.. അടുക്കും ചിട്ടയും ഒക്കെ ആവോളം ഉണ്ടല്ലോ .
ഗൗരി ഒന്നും മിണ്ടാതെ നിൽക്കുക ആണ്.
എടൊ… തന്റെ റിലേറ്റീവ്സ് ന്റെ ആരുടെ എങ്കിലും വീട് ഉണ്ടോ ഇവിടെ അടുത്ത്.. ഉണ്ടെങ്കിൽ ജസ്റ്റ് നമ്മൾക്ക് ഒന്ന് പോയിട്ട് വരാം.
” ഞാൻ അച്ഛനോട് ചോദിച്ചിട്ട് പറയാം… ”
അവൾ താഴേക്ക് ഇറങ്ങി പോയി.
ഹരി പിന്നെയും ആ റൂമിലൂടെ ഒരു നിരീക്ഷണം ഒക്കെ നടത്തുക ആണ്.
കൃഷ്ണ വിഗ്രഹം വെച്ചിരിക്കുന്ന മേശയുടെ അടിവശത്തായി കുറെ ഏറെ പുസ്തകങ്ങൾ ഇരിപ്പുണ്ട്.വളകൾ വെയ്ക്കുന്ന ഒരു സ്റ്റാൻഡ് നിറയെ കുപ്പിവളകൾ ആണ്.. പല പല വർണത്തിൽ ഉള്ളത്.. അവൻ അതിലൂടെ മെല്ലെ വിരൽ ഓടിച്ചു.
ഇവൾ ഇത് ഒക്കെ എന്തിനാണ് ഇവിടെ എടുത്തു വെച്ചിരിക്കുന്നത് ആ അലമാരയിൽ എങ്ങാനും കൊണ്ട് പോയി വെയ്ക്കത്തില്ലേ… അവൻ മനസ്സിൽ ഓർത്തു.
അതേയ്….
ഗൗരിയുടെ ശബ്ദം.
എന്താ ഗൗരി.
അത് പിന്നെ അച്ഛൻ പറഞ്ഞു ചെറിയച്ഛന്റെ വീട് ഇവിടെ അടുത്ത് ഉണ്ട്.നമ്മളോട് അവിടെ വരെ ഒന്ന് പോയിട്ട് വരാൻ…
ആഹ് എങ്കിൽ നമ്മൾക്കു അവിടെ പോയിട്ട് വരാം.. എന്നിട്ട് ഞാൻ തിരികെ പോയ്കോളാം…
മ്മ്…
ചെമ്പരത്തി ചെടി കൊണ്ട് വേലികൾ അതിരു തീർത്ത ആ വീടിന്റെ വശത്തു കൂടി ഹരി ഓരോന്ന് നോക്കി നടന്നു.
മഞ്ഞളും ഇഞ്ചിയും ഒക്കെ കണ്ടം വെട്ടി കൃഷി ചെയ്തിരിക്കുന്നു.
തൊടിയിൽ നിറയെ വാഴയും കപ്പയും മറ്റു വിളകളും ഉണ്ട്.
പച്ചക്കറി കൾ കൃഷി ചെയ്തിരിക്കുന്നത് കുറച്ചു മാറി ആണ് എന്ന് അച്ഛൻ അവനോട് പറഞ്ഞു.
കശുമാങ്ങ മരങ്ങൾ ഇടവിട്ട് ഇടവിട്ട് നിൽപ്പുണ്ട്..
സൂര്യൻ അസ്‌തമിക്കാറായി വരുന്നു…
അവനു ആ അന്തരീക്ഷം ഒക്കെ ഒരുപാട് അങ്ങ് ഇഷ്ടം ആയി.
എല്ലാം നോക്കി കണ്ടു നിന്നപ്പോൾ ഗൗരിയുടെ കുപ്പിവള കിലുങ്ങുന്ന പോലെ ഉള്ള ചിരി കേട്ടു.
ലക്ഷ്മിയും അമ്മയും ആയി അവൾ മുറ്റത്തേക്ക് ഇറങ്ങി വന്നു.
കൈയിൽ ഒരു കവർ ഉണ്ട്..
ഇത് എന്താണ് ഗൗരി…? അവൻ അവളുടെ കൈയിൽ ഇരുന്ന കവർ നോക്കി ചോദിച്ചു.
അത് മോനെ… കുറച്ചു പലഹാരം ഒക്കെ ആണ്… ഇവിടെ നിങ്ങൾ മേടിച്ചു കൊണ്ട് വന്നത്… ഒരുപാട്ഉണ്ട്… ഇനിയും വെറുതെ പൈസ കളയണ്ട..
സീത അവനോട് പറഞ്ഞു..
അവൻ ഗൗരിയോട് അത് അകത്തു വെച്ചിട്ട് വരാൻ പറഞ്ഞു.
അവൾ അമ്മയെയും ഹരിയെയും നോക്കി.
ഗൗരി… അത് കൊണ്ട് പോയി വെയ്ക്ക്… അവിടേക്ക് ഉള്ളത് പോകും വഴി മേടിക്കാം….
അവൻ പറഞ്ഞു..
ഗൗരി മനസില്ലമനസോടെ ആ പലഹാരപൊതിയും ആയിട്ട് അകത്തേക്ക് പോയി..
അമ്മേ….. അത് ഒക്കെ ഇവിടെ ഇരിക്കട്ടെ…. ഞാൻ ഇവിടേക്ക് കൊണ്ട് വന്നത് അല്ലെ…. അത് പങ്ക് വെയ്ക്കുവൊന്നും വേണ്ട കെട്ടോ..
അതല്ല മോനെ… ഒരുപാട് ഉണ്ടല്ലോ അത്….
അതിനിപ്പോ എന്താ… ഞങ്ങൾ ആദ്യം ആയിട്ട് വന്നത് അല്ലെ ഇവിടെ… ഇരിക്കട്ടെ അമ്മേ… ഹരി ചിരിച്ചു.
അച്ഛൻ എവിടെ..
അച്ഛൻ ആ സിറ്റി വരെ പോയി. ഇപ്പോൾ എത്തും..
കുഞ്ഞുവാവ ഉറങ്ങി അല്ലെ…
അവൻ ലക്ഷ്മിയോട് ചോദിച്ചു.
പൂച്ച ഉറക്കം ആണ്.. ഇപ്പോൾ തന്നെ ഉണരും..ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
എങ്കിൽ ഞങ്ങൾ ഇപ്പോൾ പോയിട്ട് വരാം…
ഗൗരി വരുന്നത് കണ്ടു അവൻ കാറിലേക്ക് കയറി..
അവൾ പറഞ്ഞു കൊടുത്ത വഴിയിലൂടെ അവൻ വണ്ടി മെല്ലെ ഓടിച്ചു കൊണ്ട് പോയി.
ഇടക്ക് ഒരു ബേക്കറി യിൽ നിന്നു അവിടേക്കും എന്തൊക്കെയോ വാങ്ങി കൂട്ടി.
ഈ ചെറിയച്ഛന് എന്താ ജോലി..
ഗൗരിയോട് അവൻ ചോദിച്ചു..
അല്ല.. ഇത്രയും ദിവസം ആയിട്ടും ആരെ കുറിച്ചും താൻ പറഞ്ഞിട്ടില്ല.. വർഷങ്ങൾ ആയി ഉള്ള പ്രണയം അല്ലെ നമ്മളുടേത്.. തന്റെ ചെറിയച്ഛന് സംശയം ഒന്നും തോന്നാതിരിക്കാൻ ആണ്.
ചെറിയച്ഛൻ തഹസിൽദാർ,
ചെറിയമ്മ വീട്ടമ്മ ആണ് . രണ്ടു മക്കൾ… ദേവികയും തീർത്ഥയും..
ദേവു പ്ലസ് വൺ.. തീർത്ഥ കുട്ടൻ 8ത്…
പിന്നെ അവിടെ മുത്തശ്ശിയും മുത്തശ്ശനും ഉണ്ട്.. അച്ഛന്റെ അച്ഛനും അമ്മയും..
ആഹ്ഹ… അത് ശരി.. ഇത്രയും ആളുകൾ ഉണ്ടായിരുന്നോ..
അതിരിക്കട്ടെ… അവർക്ക് എന്തെങ്കിലും സ്പെഷ്യൽ മേടിക്കണോ… തനിക്ക് അല്ലെ അറിയാവുന്നത് അവരുടെ ടേസ്റ്റ് ഒക്കെ..
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു.
ഗൗരി… എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം…. അല്ലാതെ….
മുത്തശ്ശിക്ക് പപ്പടബോളി ഇഷ്ടം ആണ്… മുത്തശ്ശനു പൂവൻ പഴവും..
ഇത് ഒക്കെ നേരത്തെ പറയണ്ടേ…
അവൻ വണ്ടി വീണ്ടും റിവേഴ്‌സ് എടുത്തു.
ആ കുട്ടികൾക്ക് എന്തെങ്കിലും പ്രേത്യേകിച്ചു വാങ്ങണോ.
വേണ്ട…. ഇത് മതി..
മ്മ്..
അവൾ പറഞ്ഞതും കൂടെ മേടിച്ചു കൊണ്ട് ആണ് അവർ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയത്…
അവിടെ എല്ലാവരും അവരെ കാത്തു ഇരിക്കുക ആയിരുന്നു. സീത വിളിച്ചു പറഞ്ഞിരുന്നു ഗൗരിയും ഹരിയും പോന്നിട്ടുണ്ട് എന്ന്.
തീർത്ഥ ഓടി വന്നു ഗൗരിയെ വട്ടം പിടിച്ചു… രണ്ടാളും പരസ്പരം പുണർന്നു നിന്നു വിശേഷങ്ങൾ ഒക്കെ പറയുക ആണ്.. ദേവൂവും അവളുടെ അടുത്ത് വന്നു എന്തൊക്കെയോ പറയുന്നുണ്ട്.
ചെറിയച്ഛൻ വന്നു ഹരിയെ സ്വീകരിച്ചു..
തരക്കേടില്ലാത്ത ഒരു വാർക്ക വീട് ആണ്..
ഉമ്മറത്തു മുത്തശ്ശനും മുത്തശ്ശിയും ഇരിപ്പുണ്ട്..
കല്യാണത്തിന് അവരെ കണ്ടതായി അവൻ അപ്പോൾ ഓർത്തു..
ഹരി കയറി വന്നപ്പോൾ പെൺകുട്ടികൾ ചിരിച്ചു കൊണ്ട് ഒതുങ്ങി നിന്നു.
അവൻ ഒരു പാക്കറ്റ് അവരുടെ കൈലേക്ക് കൊടുത്തു.
അത് എന്താണ് എന്ന് അറിയുവാൻ ഉള്ള ആകാംഷ യിൽ ആയിരുന്നു ഗൗരി പോലും..
ഡയറി മിൽക്ക് ന്റെ നാലു പാക്കറ്റ് ആയിരുന്നു അതിൽ…
മ്മ്.. ഇത് ഗൗരി ചേച്ചി പറഞ്ഞു
മേടിപ്പിച്ചത് ആണ് എന്ന് നൂറു ശതമാനം ഉറപ്പ്….. തീർത്ഥ അപ്പോൾ തന്നെ പാക്കറ്റ് പൊട്ടിച്ചു.
അതെന്താ അങ്ങനെ തോന്നിയത്…. ഹരി ചോദിച്ചു.
ഞങ്ങളുടെ ഫേവ് ആണ് ഇത്…. ചേച്ചി എപ്പോൾ വന്നാലും ഇത് മേടിക്കു ഏട്ടാ…. അവൾ ഹരിയോട് പറഞ്ഞു.
അവൻ ചിരിച്ചു കൊണ്ട് ഗൗരിയെ നോക്കി.
അവളും അവനെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചു.
മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഹരിയുമായി വേഗം അടുപ്പത്തിലായി…
ഗീത ചെറിയമ്മ ആണെങ്കിൽ അവർക്ക് ചായയും പലഹാരങ്ങളും ഒക്കെ എടുത്തു നിരത്തി.
ഗൗരി ചേച്ചിടെ പ്രിയപ്പെട്ട ഐറ്റം അമ്മ ഉണ്ടാക്കിയിട്ടുണ്ട് കെട്ടോ.. ദേവു ഉറക്കെ പറഞ്ഞപ്പോ ഹരി കാത് കൂർപ്പിച്ചു..
ങേ… ഇലയട ആണോ ചെറിയമ്മേ…
അവൾ അടുക്കളയിലേക്ക് ഓടി.
ഇലയടയും കഴിച്ചു കൊണ്ട് ഗൗരി മുറ്റത്തൂടെ നടന്നു പോകുന്നുണ്ട്.. പിറകെ ദേവൂവും തീർത്ഥ യും..
ഈ കുട്ടികൾ ഇത് എങ്ങോട്ടാ… ഗൗരി മോളെ… വന്നു കാപ്പി കുടിക്ക്.. മുത്തശ്ശി ശാസനയോടെ
അവളെ വിളിച്ചു.
ഞാവൽ പഴം ഉണ്ടായിട്ടുണ്ട്.. അത് പറിക്കാൻ പോകുന്നത് ആണ് മൂവരും കൂടെ…ചെറിയമ്മ ചിരിയോടെ പറഞ്ഞു.
ഹരി :ആഹ്ഹ്… ഞാവൽ ഉണ്ടോ ഇവിടെ..?
പിന്നാമ്പുറത്തു രണ്ടു എണ്ണം ഉണ്ട്….. എന്റെ ചെറുപ്പത്തിലേ ഉണ്ടായിരുന്നു ഇവിടെ… അത് ഒടിഞ്ഞു പോയി… പിന്നീടു കിളിർത്തു വന്നത് ആണ് ഇപ്പോൾ നിൽക്കുന്നത്… മുത്തശ്ശൻ ഹരിയോട് പറഞ്ഞു.
മ്മ്… ചെറിയച്ഛ… ഞാൻ ഇപ്പോൾ വരാം… നോക്കട്ടെ…
എന്ന് പറഞ്ഞു ഹരി പെൺകുട്ടികൾ പോയ വർഷത്തേക്ക് നടന്നു.
ഞാവൽ മരത്തിന്റെ ഒരു ശിഖരം താഴ്ന്നു ആണ് കിടക്കുന്നത്.. അതിൽ കൂടെ കേറി ഗൗരി അവ ഒക്കെ പറിച്ചു എടുക്കുക ആണ്..
ചേച്ചി…. ദേ ചേട്ടൻ വരുന്നുണ്ട്…
ദേവു പറഞ്ഞു..
മ്മ്… വരട്ടെ…
തീർത്ഥ :ചേട്ടൻ കഴിച്ചിട്ടുണ്ടോ ഇത്…
ഇല്ല മോളെ… നോക്കട്ടെ ടേസ്റ്റ് ഉണ്ടോ എന്ന്….
അവൻ കൈ നീട്ടിയപ്പോൾ തീർത്ഥ അവനും രണ്ടു മൂന്ന് എണ്ണം കൊടുത്തു.
ഗൗരി ഓരോന്നായി പറിച്ചു താഴേക്ക് ഇടുന്നുണ്ട്..
പിള്ളേരെ ഇങ്ങോട്ട് വന്നെ…ഇവര് ഇത് എന്തെടുക്കുവാ…
ഗീത വിളിച്ചു
മതി മതി ഇറങ്ങി വാ ചേച്ചി.. അമ്മ വിളിക്കുന്നുണ്ട്…
ദേവൂവും തീർത്ഥ യും അമ്മ വിളിച്ചപ്പോൾ ഓടി..
മരത്തിലേക്ക് അനായാസം കയറി പോയ ഗൗരിക്ക് താഴേക്ക് ഇറങ്ങാൻ ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു..
ടോ… താൻ അതിൽ ഇരുന്നിട്ട് കൈ ഇങ്ങോട്ട് താ…. ഞാൻ പിടിക്കാം… ഹരി പറഞ്ഞു എങ്കിലും അവൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല..
ഗൗരി വീഴും കേട്ടോ.. ഞാൻ പറഞ്ഞില്ലെന്ന് വേണ്ട…
ഓഹ് പിന്നെ നിങ്ങടെ സഹായം എനിക്ക് വേണ്ട…..
പ്ധും….
തനിയെ ഇറങ്ങിയ ഗൗരി നടുവും തല്ലിതാഴേക്ക് വീണു.
ഇത് കണ്ട ഹരി പൊട്ടിച്ചിരിച്ചു.
അവൾക്ക് ദേഷ്യം കൊണ്ട് മുഖം ചുവന്നു..
അവനെ കലിപ്പിച്ചു നോക്കി അവൾ ഒരു പ്രകാരത്തിൽ എഴുനേറ്റ്..
എന്നിട്ട് അവന്റെ അടുത്തേക്ക് വന്നിട്ട അവന്റെ വയറിന്നിട്ടു സാമാന്യം തരക്കേടില്ലാത്ത ഒരു ഇടി കൊടുത്തിട്ട് അവൾ ഓടി പോയി..
ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവനു ശരിക്കും വേദനിച്ചു..
എന്റെ അമ്മേ….. എന്തൊരു വേദന…
അവൻ വയറ്റിൽ തടവികൊണ്ട് പറഞ്ഞു.
ഇവളെന്താ കളരി ആണോ… മർമ്മം ആണ് എന്ന് തോന്നുന്നു…
അവൻ ഗൗരി പോയ വഴി നോക്കി സ്വയം പറഞ്ഞു.
അവൻ നോക്കിയപ്പോൾ തിരിഞ്ഞു നിന്നു ഗൗരി അവനെ കൊഞ്ഞനം കുത്തി കാണിച്ചു.
ഹോ… ഈ പെണ്ണിന്റെ കാര്യം…നീ എന്റെ കൈയിൽ നിന്നു മേടിക്കും…
ആദ്യമായി അവന്റെ ചുണ്ടിൽ അവളുടെ പ്രവർത്തി ഓർത്തു ഒരു ചിരി വിരിഞ്ഞു..
തുടരും