കാളിന്ദി
ഭാഗം 37
ബാപ്പുന്റെ ഇളയ കുട്ടിയേ എടുത്തു കൊണ്ട് കണ്ണൻ അതിലെ ഒക്കെ നടന്നു.
കുഞ്ഞാപ്പു നും അവനെ കണ്ടപ്പോൾ വളരെ സന്തോഷം ആയിരുന്നു. കണ്ണൻ കൊടുത്ത ചോക്ലേറ്റ് ഒക്കെ കഴിച്ചിട്ട് അവൻ കണ്ണനെ സ്നേഹത്തോടെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
“കുഞ്ഞപ്പൂ… ഒരു ഉമ്മ കൂടി തന്നെ….”കണ്ണൻ തന്റെ ഇടത്തെ കവിൾ കാണിച്ചു കൊണ്ട് കുഞ്ഞിനോട് പറഞ്ഞു.
“ഹ്മ്മ്
.. ഇനി ഇല്ല….. ഇത് മതി…”
“അത് പറ്റില്ല… എങ്കിൽ ഞാൻ ഈ ചോക്ലേറ്റ് തിരിച്ചു മേടിക്കും….”
കണ്ണന്റെ ഭീഷണി കേട്ടതും അവൻ വീണ്ടും വീണ്ടും ഉമ്മ കൊടുത്തു..
അത് കണ്ടു കൊണ്ടാണ് ബാപ്പുട്ടി ഇറങ്ങി വന്നത്.
പിന്നാലെ കല്ലുവും..
“എടാ എടാ… മതി ഉമ്മ കൊടുത്തത്… ഒന്ന് നിർത്തിക്കോ… ഇനി ഉമ്മ ഒക്കെ കല്ലു ആന്റി കൊടുത്തോളും…”
അത് പറഞ്ഞു കൊണ്ട് ബാപ്പു കുഞ്ഞിനെ അവന്റെ കൈയിൽ നിന്നു മേടിച്ചു.
“ഹ്മ്മ്… അത് ശരിയാ.. കല്ലു ആന്റി തരും…. തന്നോണ്ട് ഇരിക്കുവല്ലേ…”
കല്ലുവിന് കേൾക്കാൻ പാകത്തിന് പിറുപിറുത്തു കൊണ്ട് പറഞ്ഞു.
കല്ലു അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി.
“യ്യോ…. ഇങ്ങനെ ഒരു മുഖം ഉണ്ടോ നിനക്ക്….”അവൻ അത്ഭുതത്തോടെ ചോദിച്ചു.
അവൾ ഒന്നുടെ അവനെ നോക്കി പേടിപ്പിച്ചിട്ട് ബാപ്പു ന്റെ മൂത്ത കുട്ടികളുടെ അടുത്തേക്ക് പോയി.
കണ്ണൻ അത് കണ്ടു ചിരിച്ചു പോയി.
എടി കാന്താരി.. നിനക്ക് കുറുമ്പ് കൂടുന്നുണ്ട്… അവൻ മെല്ലെ പറഞ്ഞു.
ഒരുപാട് സമയം സംസാരിച്ചു ഇരുന്നിട്ട് ആണ് രണ്ടാളും അവിടെ നിന്നും ഇറങ്ങിയത്.
കല്ലുവും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.
വിട്ടിൽ തിരികെ എത്തിയപ്പോൾ ഏകദേശം പത്തു മണി ആകാറായി.
ശ്രീക്കുട്ടി ആണ് വാതിൽ തുറന്നത്.
“അച്ഛനും അമ്മയും ഒക്കെ കിടന്നോടി ”
“ഉവ്വ് ഏട്ടാ….”
“ഹ്മ്മ്…”അവൻ അകത്തേക്ക് കയറി പോയി.
കല്ലു ആണെങ്കിൽ ബാപ്പുട്ടിയുടെ ഉമ്മ കൊടുത്തുവിട്ട പത്തിരിയും ചിക്കൻ കറിയും ഒക്കെ ശ്രീക്കുട്ടിയുടെ കയ്യിൽ കൊടുത്തു..
“ഹായ്… സൂപ്പർ…”
അവൾ അതു മേടിച്ചു കൊണ്ട് കല്ലുവിനെ നോക്കി ചിരിച്ചു.
” ശ്രീക്കുട്ടി ഭക്ഷണം കഴിച്ചോ”
” ഞാൻ കഴിച്ച് കല്ലൂ…. ഇത് നമുക്ക് ഫ്രിഡ്ജിൽ വെക്കാം നാളെ കാലത്തെ എടുത്തു കഴിക്കാം അല്ലേ ”
” ഹ്മ്മ്… ” കല്ലു തലകുലുക്കി.
” ശ്രീക്കുട്ടി പഠിക്കുകയായിരുന്നോ “?
” പഠിത്തമൊക്കെ കഴിഞ്ഞു… നല്ല ഉറക്കം വരുന്നുണ്ട് ഞാൻ കിടക്കാൻ പോവുക ”
” എങ്കിൽ പോയി കിടന്നോ, ഞാനൊന്നു ദേഹം കഴുകിയിട്ട് വരാം ”
” ഏട്ടനെ കൂടി വിളിച്ചു ഇവിടെയാണെങ്കിൽ ഇടയ്ക്ക് എല്ലാം കറന്റ് പോകും ”
“ഹ്മ്മ്.. ശരി ശ്രീക്കുട്ടി ”
കല്ലു മുറിയിൽ ചെന്നിട്ട് മാറാനുള്ള ഡ്രസ്സ് എടുത്ത് കൊണ്ട് വാതിൽക്കലേക്ക് നടന്നു.
“അതേയ്….”
അവൾ കണ്ണനെ നോക്കി..
അവൻ എന്താണെന്ന് ഭാവത്തിൽ ഒരു പുരികം ഉയർത്തി.
” ഞാനൊന്നു മേല് കഴുകിയിട്ട് വരാം, ആ ഉമ്മറത്ത് വന്ന് ഇരിക്കുമോ”
“ആഹ്
. വന്നേക്കാം നീ പൊയ്ക്കോ…”
“പെട്ടന്ന് വരുവോ ”
“ഓഹ് നിനക്ക് എന്താ പേടി ആണോ, ബാപ്പുട്ടിയുടെ വീട്ടിൽ വച്ച് എന്നെ നോക്കി പേടിപ്പിക്കുമ്പോൾ ഞാൻ വിചാരിച്ചു വലിയ ധൈര്യശാലി ആണെന്ന് ”
” എനിക്ക് പേടിയൊന്നുമില്ല പിന്നെ കറന്റ് എങ്ങാനും പോയാലോ എന്നോർത്താണ് ”
അപ്പോഴാണ് കണ്ണൻ തലേദിവസം രാത്രിയിൽ താൻ പത്മയെക്കുറിച്ച് പറഞ്ഞത് ഓർത്തത്..
അവന്റെ മനസ്സിൽ ലഡു പൊട്ടി.
” ഞാൻ വരാം…. ഇനി പത്മയെ കുറിച്ച് ഓർത്തു പേടിക്കേണ്ട.. ” കണ്ണൻ മുണ്ട് മുറുക്കി എടുത്തു കൊണ്ട് എഴുന്നേറ്റു.
പത്മ എന്ന പേര് കേട്ടതും കല്ലുവിനെ വിറച്ചു..
അവൾക്ക് വല്ലാത്ത പേടി തോന്നി.
കുളിക്കണൊ വേണ്ടയോ എന്ന ആശങ്കയും….
വരുന്നില്ലേ…..
അവളുടെ അടുത്ത് വന്ന്..
കണ്ണൻ ചോദിച്ചപ്പോൾ കല്ലു ഞെട്ടിപ്പോയി..
“ഹോ മനുഷ്യൻ പേടിച്ചു പോയല്ലോ…”
“എന്തിന്… നമ്മൾ രണ്ടുപേരും ഇത്രയും സമയം സംസാരിച്ചു നിന്നതല്ലേ ”
“ഹ്മ്മ്…. അതെ അതെ…. എന്റെ ഈശ്വരാ… ഓരോരോ വയ്യാവേലികൾ ”
കല്ലു പിറുപിറുത്തു
” ഞാൻ വയ്യാവേലി ആയോ നിനക്ക്”
” കണ്ണേട്ടനെ കുറിച്ച് അല്ല ഞാൻ പറഞ്ഞത്, ”
“പിന്നെ ആരാ ”
അവനു മനസ്സിലായെങ്കിലും അറിയാത്ത ഭാവത്തിൽ ചോദിച്ചു
“ദേ മനുഷ്യ ഒന്ന് വാ ഇങ്ങോട്ട്….”
അവൾ ചാടിത്തുള്ളി നടന്നുപോകുന്നത് കണ്ടതും കണ്ണൻ ചിരിച്ചു പോയി.
ബാത്റൂമിൽ കേറി ലൈറ്റ് ഇട്ടിട്ടും കല്ലുവിനെ വിറയ്ക്കാൻ തുടങ്ങി..
അവൾ പതിയെ വാതിൽ തുറന്നു വെളിയിലേക്ക് നോക്കി.
കണ്ണൻ ഉമ്മറത്തെ കസേരയിൽ ഫോണും കുത്തിയിരിപ്പുണ്ട്.
“കണ്ണേട്ടാ…’
അവൾ വിക്കി വിക്കി വിളിച്ചു.
” എന്താ കല്ലു ”
” ഒന്നി വെളിയിലേക്ക് ഇറങ്ങി നിൽക്കാമോ ”
” എന്തുപറ്റി”
“ഒന്നും പറ്റിയില്ല…”
കണ്ണൻ മുറ്റത്തേക്ക് ഇറങ്ങി വന്നു.
കല്ലു ആണെങ്കിൽ ഡോർ അടച്ചിട്ട വേഗം മേല് കഴുകി.
ആദ്യം തുറക്കുന്ന ശബ്ദം കേട്ടതും കണ്ണൻ തിരിഞ്ഞു നോക്കി.
” ഇത്ര പെട്ടെന്ന് കഴിഞ്ഞോ ”
“ഹ്മ്മ്… ഞാൻ കുളിച്ചിട്ടല്ലേ പോയത്… ഇതിപ്പോ വിയർത്തത് കൊണ്ട് മേല് കഴുകിയതാ ”
അവൾ കണ്ണന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..
” എന്നാൽ ശരി ഞാനും കൂടി ഒന്ന് കുളിക്കാം, നി ആ തിണ്ണയിൽ ഇരുന്നോ ”
അവൻ കല്ലുവിന്റെ കയ്യിൽ നിന്നും തോർത്ത് മേടിച്ചു.
” യോ കണ്ണേട്ടാ എനിക്ക് തന്നെ ഇരിക്കാൻ പേടിയാ ”
“ങ്ങെ… എന്തിന്..”
” ഇത്രയും രാത്രിയായില്ലേ… ഞാൻ റൂമിൽ ഇരുന്നോളാം ”
കണ്ണന്റെ മറുപടി കാക്കാൻ നിൽക്കാതെ കല്ല് മുറിയിലേക്ക് കയറിപ്പോയി..
കണ്ണൻ ആണെങ്കിൽ ചിരി അമർത്തി പിടിച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറി.
കല്ലു ജനാല ഒക്കെ ഒന്നുകൂടെ സൂക്ഷ്മമായി അടച്ചോ എന്ന് പരിശോധിച്ചു…
ബെഡ്ഷീറ്റ് എല്ലാം തട്ടി കുടഞ്ഞു വിരിച്ചു.
അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.. കാരണം തലേ ദിവസവും ഉറക്കം ശരിയായില്ല
കണ്ണൻ കുളി കഴിഞ്ഞു തലയും തുവർത്തി കൊണ്ട് മുറിയിലേക്ക് കയറി വന്നു.
കണ്ണാടിയ്ക്ക് മുന്നിൽ നിന്നു കൊണ്ട് അവൻ മുടി ഒക്കെ ഒന്ന് മാടി ഒതുക്കി.
നോക്കിയപ്പോൾ കല്ലു കട്ടിലിൽ ചുരുണ്ടു കൂടിയിരുന്നു
.
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
വെറുതെ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
നെറുകിൽ തലോടി
മാഞ്ഞുവോ……. നെറുകിൽ തലോടി മാഞ്ഞുവോ….
അവൻ പതിയെ പാടികൊണ്ട് അവളുടെ ഒപ്പം വന്നു കിടന്നു.
“പാട്ടൊക്കെ പാടാൻ അറിയാമോ ”
കല്ലു പതിയെ ചോദിച്ചു.
“പാടാൻ അറിയാത്ത ആരെങ്കിലും ഉണ്ടോ കല്ലു…. എല്ലാവരും പാടും ”
“അതൊക്കെ ശരി തന്നെ… പക്ഷെ കണ്ണേട്ടൻ വളരെ നന്നായി ആണ് പാടുന്നത്…”
“ഓ.. അത്രയ്ക്ക് ഒന്നും ഇല്ല…”
“അയ്യോ അല്ല സത്യം….”
“ആണോ.. എങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ….”
അവൻ കൈകൾ രണ്ടും മാറിൽ പിണച്ചു കൊണ്ട് കിടക്കുക ആണ്.
കല്ലു അവന്റെ നേർക്ക് ചെരിഞ്ഞു കിടക്കുക ആണ്.
“എന്താ ആലോചിക്കുന്നത് ”
അല്പം സമയം കഴിഞ്ഞിട്ടും അവന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ കല്ലു ചോദിച്ചു.
“ഞാൻ ഒന്നും ആലോചിക്കുന്നില്ല.. നി കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണെ ”
അവൻ അവളെ നോക്കി കണ്ണുരുട്ടി.
അവൾ അപ്പോൾ ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു തലവഴി മൂടി
കാലത്തെ അലാറം അടിക്കുന്നത് കേട്ട് കല്ലു ആണ് ആദ്യം ഉണർന്നത്.
കണ്ണന്റെ കൈകൾ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് അപ്പോൾ ആണ് അവൾ ശ്രെദ്ധിച്ചത്.
നോക്കിയപ്പോൾ കമഴ്ന്നു കിടന്ന് ഉറങ്ങുന്നവനെ അവൾ കണ്ടു.
അവൾ പതിയെ കൈ എടുത്തു മാറ്റാൻ നോക്കിയതും അവൻ പെട്ടന്ന് അവളെ ഒന്നുടെ ചേർത്ത് പിടിച്ചു…
അവനോട് അത്രമേൽ പറ്റി ചേർന്ന് കിടന്നതും കല്ലുവിന്റെ അടിവയറ്റിൽ ഒരു തരിപ്പ് പോലെ തോന്നി.
അവൾക്ക് അനങ്ങാൻ പോലും സാധിക്കുന്നില്ല.
“കണ്ണേട്ടാ…..”
അവൾ പതിയെ കണ്ണനെ വിളിച്ചു.
“കണ്ണേട്ടാ…”എഴുന്നേൽക്കു… സമയം പോയി… അവൾ അവന്റെ തോളത്തു തട്ടി.
അവൻ പക്ഷെ ഒന്നുടെ ചുരുണ്ടു കൂടി.
കല്ലു രണ്ട് മൂന്ന് വട്ടം കൂടി വിളിച്ചു കഴിഞ്ഞപ്പോൾ ആണ് കണ്ണൻ എഴുന്നേറ്റത്.
രണ്ടാളും കൂടി പുറത്തേക്ക് ഇറങ്ങി പോയി.
.
. കണ്ണൻ പല്ല് തേച്ചിട്ട് കിണറ്റിൻ കരയിൽ നിന്നും വെള്ളം എടുത്തു വായും മുഖവും കഴുകി നിന്നപ്പോൾ കല്ലുവും അവന്റെ അടുത്തേക്ക് വന്നു.
നി വേഗം കേറി വാ.. മഴ പെയ്യും എന്ന് തോന്നുന്നു…
കണ്ണൻ ആകാശത്തേക്ക് നോക്കി പറഞ്ഞു.
“ശരി ഏട്ടാ….”
അവൾ വേഗം ബാത്‌റൂമിലേക്ക് കയറി പോയി.
പുറത്തു മഴ പെയ്യുന്നുണ്ടോ എന്ന് അവനു ഒരു സംശയം പോലെ.
അവൻ പോയി ജനാല തുറന്ന് നോക്കി.
ശരിയാണ് മഴചാറ്റൽ ഉണ്ട്.
അപ്പോളേക്കും കല്ലു കുളി ഒക്കെ കഴിഞ്ഞു മുറിയിലേക്ക് വന്നു.
തലമുടി വിടർത്തി കൊണ്ട് അവൾ കട്ടിലിൽ ഇരിക്കുക ആണ്.
“ആഹ് ഇനി ഇന്ന് റബ്ബർ വെട്ടാൻ പോകാൻ പറ്റില്ല എന്ന് തോന്നുന്നു കല്ലു… മഴ പെയ്യുന്നുണ്ട് ”
അവൻ ഒരു കോട്ടുവാ ഇട്ടു വന്നു കൊണ്ട് അവളോട് പറഞ്ഞു.
“ഏട്ടന് കട്ടൻ ചായ എടുക്കട്ടേ ”
അവൾ നനഞ്ഞ മുടി എല്ലാം വിടർത്തി ഉച്ചിയിൽ തോർത്ത് കൊണ്ട് കെട്ടി വെച്ചു കൊണ്ട് കട്ടിലിൽ നിന്ന് എഴുനേറ്റു
“ഹേയ് വേണ്ട…. നി എന്തിനാ ഇപ്പൊ എഴുന്നേറ്റു പോകുന്നത്.. മണി നാല് കഴിഞ്ഞേ ഒള്ളൂ… കിടന്നോ.. ”
. “അത് സാരമില്ല… ഞാൻ ചായ എടുക്കാം…”
എന്ന് പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റത്തും കണ്ണൻ അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.
ഓർക്കപ്പുറത്തു ആയതു കൊണ്ട് കല്ലു ഒന്ന് പകച്ചു.
അവൾ എഴുനേൽക്കാൻ തുടങ്ങിയതും അവനും അവളുടെ ഒപ്പം കിടന്നിരുന്നു.
എന്നിട്ട് തന്റെ ഒരു കൈയും കാലും എടുത്തു അവളുടെ ദേഹത്തേക്ക് കയറ്റി വെച്ചു.
“ഇതെന്താ ഈ കാണിക്കുന്നത്…. മാറ് മനുഷ്യ ”
.”അടങ്ങി കിടക്കെടി.. ഇത്തിരി കഴിഞ്ഞു പോയാൽ മതി.. ”
അവൻ കല്ലുവിന്റെ ഇടുപ്പിലേക്ക് കൈ അമർത്തി കൊണ്ട് പറഞ്ഞു.
“കല്ലു…. നി ഇപ്പൊ എഴുന്നേറ്റു ചെന്ന് അടുക്കള പണി തുടങ്ങേണ്ട…. ഈ സമയത്ത് അമ്മ ഉണരില്ല… അഞ്ചര ആകും ഇവിടെ എല്ലാവരും എഴുന്നെൽക്കുമ്പോൾ… പിന്നെ ശ്രീക്കുട്ടി പഠിക്കാനായി നേരത്തെ ഉണരും…. അല്ലാതെ വെറുതെ ഓരോരോ ശീലം ആരംഭിച്ചു വെയ്ക്കണ്ട എന്നാണ് ഞാൻ പറഞ്ഞതിന്റെ അർഥം.. ”
അവൾ എല്ലാം മൂളി കേട്ടു.
…”നിന്റെ റിസൾട്ട് എന്നാണ് വരുന്നത് ”
“ഈ ആഴ്ച വരും…”
“ഹ്മ്മ്… നല്ല മാർക്ക് കിട്ടില്ലേ ”
“കിട്ടും എന്നാണ് എന്റെ പ്രതീക്ഷ ”
“മ്മ്….”
“ഏട്ടാ….”
“എന്താടി കാന്താരി…”
“എന്നേ പഠിപ്പിക്കാൻ വിടാൻ ഏട്ടന് കാശ് ഒക്കെ ഉണ്ടോ ”
“അറിഞ്ഞിട്ട് എന്തിനാ ”
“അല്ല ഞാൻ വെറുതെ ചോദിച്ചു എന്നേ ഒള്ളൂ ”
. “റിസൾട്ട് ഒക്കെ വരട്ടെ… എന്നിട്ട് അല്ലെ കാശ്….”
“എന്റെ അച്ഛമ്മയ്ക്ക് വാക്ക് കൊടുത്തതാ ഏട്ടൻ…. അത് മറക്കണ്ട കേട്ടോ ”
“ആഹ്.. അത് ഒന്നും ഞാൻ ഓർക്കുന്നില്ല ”
അവൻ പിറു പിറുത്തതും കല്ലു അവന്റെ കൈയിൽ നല്ല ഒന്നാം തരം ഒരു കടി കൊടുത്തു.
ആഹ്… എന്റെ അമ്മേ….
അവൻ ശരിക്കും കരഞ്ഞു പോയി..
കല്ലുവും ഒരു നിമിഷം വല്ലാണ്ട് ആയി.
“സോറി കണ്ണേട്ടാ, വേദനിച്ചോ ”
കണ്ണൻ അവളെ ദഹിപ്പിക്കുന്ന മട്ടിൽ ഒരു നോട്ടം നോക്കി.
എന്നിട്ട് തിരിഞ്ഞു കിടന്നു.
കല്ലുവിനും സങ്കടം ആയി..
ശോ വേണ്ടിയിരുന്നില്ല..
പാവം… വേദനിച്ചു എന്ന് തോന്നുന്നു.
കണ്ണേട്ടാ…
പിന്തിരിഞ്ഞു കിടക്കുന്നവനെ അവൾ കുലുക്കി വിളിച്ചു.
പക്ഷെ അവൻ അനങ്ങിയില്ല..
കണ്ണേട്ടാ… സോറി…..
അവൾ വീണ്ടും പറഞ്ഞു…
കണ്ണന്റെ ഭാഗത്തു നിന്നും ഒരു അനക്കവും ഉണ്ടായില്ല.
കല്ലു അവന്റെ അടുത്തേക്ക് അല്പം നീങ്ങി കിടന്നു.
എന്നിട്ട് തന്റെ വലതു കൈ എടുത്തു ചെരിഞ്ഞു കിടക്കുന്ന അവന്റെ വയറിന്മേൽ വട്ടം ചുറ്റി.
സോറി കണ്ണേട്ടാ…..
അവൾ രണ്ട് മൂന്ന് തവണ പറഞ്ഞു എങ്കിലും കണ്ണൻ അവളെ ശ്രദ്ധിച്ചില്ല.
കണ്ണനും ആ സമയം അറിയുക ആയിരുന്നു… അത്രയും ചേർന്ന് തന്നോട് ഒട്ടി കിടക്കുന്ന തന്റെ പെണ്ണിനെ….
തന്റെ മുഖം ഒന്ന് മാറിയാൽ മതി.. അപ്പോളേക്കും അവൾക്ക് കണ്ണീർ പൊഴിയും.
“എന്നോട് പിണങ്ങിയോ.. ഞാൻ സോറി പറഞ്ഞില്ലേ ”
കല്ലു പതിയെ ചോദിച്ചു.
എന്നെയും കടിച്ചോ.. അപ്പോൾ പിന്നെ സെയിം പിച്ച് ആകും…. കല്ലു വീണ്ടും ഇരുന്നു പറയുക ആണ്..
. പെട്ടന്ന് കണ്ണൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു.
ഒരു വേള ഇരു മിഴുകളും ഒന്ന് കോർത്തു..
അവന്റെ ശ്വാസം കവിളിൽ തട്ടും തോറും കല്ലുവിന്റെ മിഴികൾ താണു.
“ശരി… സമ്മതിച്ചോ… “കണ്ണൻ ചോദിച്ചു.
“എന്ത് ”
“ഞാൻ നിനക്കിട്ടു ഇതുപോലെ ഒരു കടി തന്നോട്ടെ…”
“യ്യോ.. വേണ്ട… എനിക്ക് വേദനിക്കും ”
“പിന്നെ നി ഇപ്പൊ പറഞ്ഞതോ ”
“അത് ഞാൻ അറിയാതെ…”
അത് കേട്ടതും കണ്ണൻ തിരിഞ്ഞ് കിടക്കാൻ തുടങ്ങി.
“പിണക്കം ആണോ…”
കല്ലു അവനോട് വീണ്ടും ചോദിച്ചു.
“”അതെ…”
“എന്നാൽ കണ്ണേട്ടന്റെ ഇഷ്ടം പോലെ ചെയ്തോ ”
. അവൾ ശബ്ദം താഴ്ത്തി.
കണ്ണൻ അവളെ വാരി പുണർന്നു പോയി….
“കടിച്ചു പറിക്കും നിന്നെ ഞാൻ ഇന്ന്…”
അവൻ മന്ത്രിച്ചു..
അവന്റെ മുഖം അവളുടെ മുഖത്തേക്ക് ചേർന്ന് വന്നു..
കല്ലു ആണെങ്കിൽ കണ്ണുകൾ ഇറുക്കി അടച്ചു.
അവളുടെ വലം കയ്യും അവനെ ഇറുക്കെ പുണർന്നു..
ഒരു വേള കണ്ണനും അവന്റ ക്ഷമയും നശിച്ചു.
അതുവരെ അടക്കി പിടിച്ച ഓരോരോ വികാരങ്ങൾ മുള പൊട്ടുന്നത് ഇരുവരും അറിഞ്ഞു..
. അവന്റെ അധരം അവളുടെ അധരത്തിൽ പതിഞ്ഞതും
പറഞ്ഞറിയിക്കാനാവാത്ത ഏതോ മായിക ലോകത്തേക്ക് രണ്ടാളും സഞ്ചരിച്ചു കൊണ്ടേ ഇരുന്നു..
. അവളുടെ നഖം അവന്റെ പുറത്തു പോറൽ വീഴ്ത്താൻ തുടങ്ങിയപ്പോൾ ആണ് കണ്ണൻ അവളിൽ നിന്നും അടർന്നു മാറിയത്..
അവൻ നോക്കിയപ്പോൾ തന്റെ മുഖത്ത് നോക്കാൻ ഉള്ള ജാള്യത കാരണം കല്ലു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുന്നതാണ് കണ്ടത്..
തുടരും..
അപ്പോൾ എങ്ങനെ… എല്ലാവർക്കും ഇഷ്ടം ആയോ…. ഇത്രയൊക്കെ റൊമാൻസ് വരുവൊള്ളൂ കേട്ടോ… നമ്മുടെ പിള്ളേർ പാവങ്ങൾ ആണ്.. അവരെ അവരുടെ ലോകത്തേക്ക് വിടാം…