ഹൃദയരാഗം
PART 36
സംഭവം എന്താണെന്ന് കൃത്യമായി മനസ്സിലായില്ല, അതുകൊണ്ട് തന്നെ നീതു പെട്ടെന്ന് ഫോൺ എടുത്ത് അവളുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു… സ്വിച്ചോഫ് ആയിരുന്നുവെന്ന മറുപടിയാണ് പറഞ്ഞത്… ദിവ്യ ക്വസ്റ്റ്യൻ പേപ്പറിൽ എഴുതിയിരിക്കുന്ന നമ്പറിലേക്ക് അവൾ ഡയൽ ചെയ്തു… ആദ്യത്തെ റിങ്ങിൽ ഫോണെടുത്തില്ല, കുറച്ചുകഴിഞ്ഞ് അവൾ ഒരു മെസ്സേജ് അയച്ചു… ” ഞാൻ നീതുവാണ്….. ദിവ്യയുടെ ഫ്രണ്ട്…. ആ മെസ്സേജ് അയച്ചു കുറച്ചു സമയത്തിനുള്ളിൽ തന്നെ കോൾ ഇങ്ങോട്ട് വന്നു, പെട്ടെന്നവൾ കോൾ എടുത്തു… ” ഹലോ ഞാന് നീതുവാ ചേട്ടാ, ” അഹ്.. നീതു, മനസ്സിലായി എന്താ വിളിച്ചേ….
ദിവ്യ അടുത്തുണ്ടോ.? ” ഇല്ല അവളുടെ അമ്മയുടെ ഫോണിന് എന്തോ കംപ്ലൈന്റ്, രണ്ടുമൂന്നു ദിവസമായിട്ട് ഓൺ ആകുന്നില്ലന്ന് പറഞ്ഞു, വിളിച്ചു കിട്ടാത്തപ്പോൾ ചേട്ടൻ ടെൻഷൻ അടിക്കരുതെന്ന് വിളിച്ചു പറയണം എന്ന് എന്നോട് പറഞ്ഞു…. അതുകൊണ്ട് വിളിച്ചത്…. ” കംപ്ലൈന്റോ അപ്പൊൾ വിളിക്കാൻ പറ്റില്ലേ…. ” അതെ ചേട്ടാ… ഫുൾ ആയിട്ട് കാര്യം എനിക്ക് അറിയില്ല, അവളെ വിളിച്ചിട്ട് കിട്ടുന്നില്ല… ഇങ്ങനെ പറയണം എന്ന് പറഞ്ഞിരുന്നു, ” എന്തെങ്കിലും കുഴപ്പമുണ്ടോ വേറെ…? അവനു ഉത്കണ്ഠ ആയി…. ” കുഴപ്പമൊന്നുമില്ല, ഫോൺ വിളിക്കാൻ എന്തോ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞത്, ” എനിക്ക് അവളോട് ഒന്ന് സംസാരിക്കണമായിരുന്നു… ബുദ്ധിമുട്ടില്ലെങ്കിൽ നീതുവിന് ഒന്ന് കാണാൻ പറ്റുമോ ..?
” ഞാൻ അവളുടെ വീട്ടിലേക്ക് പോകാം പോയിട്ട് എന്താ കാര്യം എന്ന് ചോദിക്കാം, പ്രശ്നം എന്താണെന്നറിയില്ല, അവളുടെ ഫോൺ ഓഫ് ആയതുകൊണ്ട് ഞാൻ ഇപ്പൊ വിളിച്ചിട്ടും കിട്ടുന്നില്ല, പിന്നെ അവളുടെ അച്ഛന്റെ നമ്പർ മാത്രമേ ഉള്ളൂ, അങ്കിൾ കടയിൽ ആയിരിക്കും… ഇപ്പോൾ ഞാൻ വിളിച്ചാലും അവളോട് സംസാരിക്കാൻ പറ്റില്ല, രാത്രിയിൽ ഞാനൊന്നു വിളിച്ചു നോക്കാം, എന്നിട്ട് എന്താണെന്ന് ചേട്ടനെ അറിയിക്കാം… ” ശരി നീതു… മറക്കരുത്, ക്യാഷ് ഇല്ലെങ്കിൽ മിസ്കോൾ അടിച്ചാൽ മതി ഞാൻ അങ്ങോട്ട് വിളിച്ചോളാം… ” അത് കുഴപ്പമില്ല ചേട്ടാ ഓഫർ ഉണ്ട്, അവൾ ഫോൺ കട്ട് ചെയ്തു, ദിവ്യയുടെ വീട്ടിൽ കാര്യം അറിഞ്ഞിട്ടുണ്ട് എന്ന് നീതുവിനു വ്യക്തമായിരുന്നു, രണ്ടുദിവസത്തെ ദീപ്തിയുടെ വരവും ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ ഒപ്പമുള്ള നിൽപ്പും കണ്ടപ്പോൾ തന്നെ അത് ഉറപ്പിച്ചതായിരുന്നു അവൾ…..
ഇപ്പോൾ ഇതു കൂടിയായപ്പോൾ ഉറപ്പായി കഴിഞ്ഞു, ഇനി എന്തെല്ലാം പ്രശ്നങ്ങൾ ആണ് ദിവ്യ നേരിടേണ്ടത് എന്ന ആധി ആയിരുന്നു നീതുവിന് ഉണ്ടായിരുന്നത്….. അവളുടെ വീട്ടിൽ ഈ ബന്ധം സമ്മതിക്കില്ലെന്ന് മറ്റാരേക്കാൾ നന്നായി നീതുവിനെ അറിയാമായിരുന്നു, വൈകുന്നേരം ഏഴുമണിയോടെയാണ് നീതു ദിവ്യയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചത്…. ” ഹലോ അങ്കിളേ…. നീതുവാ ” ആഹ് മോളെ…. എന്താ..? അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ആന്റിയുടെ ഫോണിൽ, അതാ വിളിച്ചത് എന്റെ ഒരു ബുക്ക് അവളുടെ കയ്യിൽ ഉണ്ടായിരുന്നു,

” നീ വീട്ടിലേക്ക് വന്നാലും ദീപ്തി ചേച്ചി ഒപ്പം വരും, എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി അങ്ങനെ ആയിരിക്കും ചെയ്യുക, ഞാൻ ആളെ വിളിച്ചിട്ട് ഉണ്ടായിരുന്നു, നീ പറഞ്ഞപോലെ ഒക്കെ പറഞ്ഞു… നിന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞത്, ഇനിയിപ്പോ അത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല… ഞാനിപ്പോ വീട്ടിലേക്ക് വരാം എന്ന് വിചാരിച്ചാലും നമ്മുടെ അടുത്ത് നിന്നും ചേച്ചി മാറില്ല… ഒന്ന് വിളിക്കാനോ സംസാരിക്കാനൊന്നും പറ്റില്ല, പിന്നെ എന്താ ഒരു മാർഗ്ഗം… വീട്ടിൽ നിന്റെ കാര്യം അറിഞ്ഞു എന്ന് ഞാൻ ആളോട് പറയട്ടെ… ആൾക്ക് എന്തെങ്കിലും ഒരു ഐഡിയ കണ്ടുപിടിക്കാൻ പറ്റിയാലോ
, ” അത് വേണ്ട…. ആ ബുക്ക് അഞ്ജുവിന് കൊടുക്കേണ്ട, കൊടുത്താൽ നന്ദയക്ക് വിഷമമാകും…. മാത്രമല്ല അവൾക്ക് പരീക്ഷ ഉണ്ടല്ലോ അടുത്തമാസം, അപ്പൊൾ പിന്നെ പരീക്ഷയ്ക്ക് ഒന്നും പഠിക്കില്ല… നീതു എത്ര ബുദ്ധിമുട്ടിയാണ് സംസാരിക്കുന്നതെന്ന് നീതുവിന് മനസ്സിലായിരുന്നു…. ഒരു മാസമൊക്കെ കാര്യം പറയാതെ എങ്ങനെയാ പോവാ, കുറച്ചുദിവസം കൂടി വിളിക്കാതെ ആകുമ്പോൾ ആൾക്ക് കാര്യം മനസ്സിലാവില്ല…? അപ്പോൾ ടെൻഷനടിക്കുന്നതിലും നല്ലത് പറയുന്നതല്ലേ…? ഞാനിത് കുഴപ്പമില്ലാത്ത രീതിയിൽ ആളോട് സംസാരിക്കാം…
അതൊക്കെ ആ ഒരു സെൻസിൽ എടുക്കുന്ന ആളാണ്… ട്രെയിനിങ് കഴിഞ്ഞു വന്നാൽ മതിയെന്ന് പറയാം…. നീ പേടിക്കേണ്ട, ടെൻഷനടിക്കേണ്ട ഞാൻ എന്തെങ്കിലും ഒരു സൊല്യൂഷൻ കണ്ടു പിടിക്കാം, അതിനുശേഷം ഈ ഫോണിലേക്ക് വിളിച്ചിട്ട് നിന്നെ അറിയിക്കാം…. അല്ലെങ്കിൽ നീ ദീപ്തി ചേച്ചിടെ നമ്പരു താ, ആ ഫോണിൽ വിളിക്കാം…. അച്ഛന് ഒരു ബുദ്ധിമുട്ട് വേണ്ടല്ലോ… ” അത് വേണ്ട നീതു…. നമ്മൾ അന്ന് റെക്കോർഡ് ബുക്ക് വെച്ചത് പോലെ ആയി പോകും, ദിവ്യ ഉദ്ദേശിച്ചത് ദീപ്തിയുടെ ഫോണിൽ റെക്കോർഡ് ഉണ്ടാകുമെന്നാണ് നീതുവിന് മനസ്സിലായിരുന്നു…
” ശരി എങ്കിൽ ഞാൻ നാളെ വൈകിട്ട് വിളിക്കാം…. നീ ടെൻഷനടിക്കേണ്ട, ” ശരി ഡി… അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു ദിവ്യ അച്ഛന്റെ കയ്യിൽ കൊടുത്തു, എന്ത് കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത് എന്ന് ദീപ്തിക്ക് മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ വ്യക്തമായ രീതിയിൽ നീതുവിനോട് അവൾ പറഞ്ഞിട്ടുണ്ട് എന്ന് ദീപ്തിക്ക് മനസ്സിലായി…. തന്നെക്കാൾ ഒരുമുഴം മുൻപേ അവൾ എറിഞ്ഞിട്ടുണ്ടെന്നും മനസ്സിലായിരുന്നു… സംശയത്തോടെ അവളെ നോക്കി ദീപ്തി അടുക്കളയിലേക്ക് പോയി, ഉടനെതന്നെ നീതു അനന്തുവിന്റെ നമ്പറിലേക്ക് വിളിച്ചു…
ഒന്ന് രണ്ട് ബല്ലിനുള്ളിൽ തന്നെ ഫോൺ എടുക്കപ്പെട്ടു… ” ആഹ് നീതു….! വിളിച്ചോ… ” വിളിച്ചു ചേട്ടൻ ടെൻഷൻ ആവരുത്… ട്രെയിനിങ് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യരുത്… അത് പ്രത്യേകം അവൾ പറഞ്ഞതാ… ” എന്താണ് നീതു… ” അവളുടെ വീട്ടിലെ ചെറുതായിട്ട് നിങ്ങളുടെ കാര്യം അറിഞ്ഞിട്ട് ഉണ്ടെന്നു തോന്നുന്നു… ആരാണെന്ന് അറിഞ്ഞില്ല, അവൾക്കൊരു അഫയർ ഉണ്ടെന്നോ മറ്റോ, അതുകൊണ്ടാവാം ഫോൺ ഇങ്ങനെ ഓഫ് ചെയ്തിരിക്കുന്നത്… വീട്ടിൽ ഭയങ്കര ചെക്കിങ് ആണ്…. രണ്ടുദിവസത്തെ എക്സാമിനു അവിടെ ചേച്ചി ഒപ്പം വന്നിട്ടുണ്ടായിരുന്നു, എന്നോട് പോലും ശരിക്ക് സംസാരിക്കാൻ അനുവദിച്ചില്ല…
മൊത്തത്തിൽ അവളെ ഒരുമാതിരി വീട്ടീന്ന് വെളിയിൽ ഇറക്കാത്ത ഒരു അവസ്ഥയാണ്… അതുകൊണ്ട് എങ്ങനെ സംസാരിക്കുമെന്ന് എനിക്ക് അറിയില്ല, ഒരു മാസം എന്താണെങ്കിലും ചേട്ടൻ പിടിച്ചു നിൽക്കണം എന്ന് അവൾ പറഞ്ഞത്…. ഇന്ന് എനിക്ക് ക്വസ്റ്റ്യൻ പേപ്പറിൽ ആണ് എഴുതി തന്നത്, ഇത്തരം കാര്യങ്ങളിൽ ഞാൻ ഫോൺ വിളിച്ചപ്പോൾ പോലും അവൾക്ക് വ്യക്തമായിട്ട് ഒന്നും എന്നോട് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… ഞാൻ അവളുടെ വീട്ടിലേക്ക് പോയാലും അവൾക്ക് ഫോൺ വിളിക്കാനും പറ്റില്ല… കുറച്ചുസമയം അനന്ദു മൗനമായിരുന്നു, അവനു തല പെരുക്കുന്നത് പോലെ തോന്നി…….. കാത്തിരിക്കൂ..