തലമുടി സംരക്ഷിക്കാൻ വേണ്ടി പരമ്പരാഗതമായ രീതിയിൽ ചെയ്യുന്ന ഒന്നാണ് ഓയിൽ മസാജ്. തലമുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും ഇത് വളരെ ഗുണകരമാണ്. പക്ഷേ ഇത് ശരിയായ രീതിയിൽ ആയിരിക്കണം ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഇതുകൊണ്ട് യാതൊരുവിധ ഗുണവും കിട്ടില്ല.
തലയിൽ തേക്കുന്ന എണ്ണയിൽ ധാരാളം ഈർപ്പവും പോഷകങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ തലയോട്ടിയിലെ വരൾച്ച ഇല്ലാതാക്കാനും മുടി പൊട്ടുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. ഇതു മാത്രമല്ല ഗുണങ്ങൾ. രക്തയോട്ടം വർദ്ധിപ്പിച്ച് മുടിവളർച്ച മെച്ചപ്പെടുത്താനും ഓയിൽ മസാജ് വളരെയധികം സഹായകരമാണ്.
മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും
മുടിയില്‍ എണ്ണ പുരട്ടിയ ശേഷം 15 മിനിറ്റ് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ഇതിലൂടെ മുടി തഴച്ച് വളരാൻ സഹായിക്കും. അതുകൊണ്ട് നല്ലത് പോലെ മസാജ് ചെയ്ത് വേണം എണ്ണ പുരട്ടാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഓരോ മുടിയും മാറ്റി വേണം എണ്ണ പുരട്ടാൻ.
മുടിക്ക് നല്ലൊരു കണ്ടീഷണര്‍
ഷാംപൂ പോലെ തന്നെ എണ്ണയും നല്ലൊരു കണ്ടീഷണറാണെന്ന് പറയാം. കെമിക്കൽ ഷാംപൂ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്ക് കൂടുതൽ ദോഷം ചെയ്യും. തലയ്ക്ക് തണുപ്പ് കിട്ടാനും താരൻ, പേൻശല്യം, എന്നി പ്രശ്നങ്ങൾ അകറ്റാനും എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അത് കൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിക്ക് ബലം കിട്ടാനും മുടി ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
മുടി കരുത്തുള്ളതാക്കും
സ്ഥിരമായി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ തടയുക മാത്രമല്ല മുടിക്ക് ബലവും മുടി പൊട്ടാതിരിക്കാനും സഹായിക്കും. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് ചേർത്ത് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. തലയ്ക്ക് തണുപ്പ് കിട്ടാനും മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാനും സഹായിക്കും.
എണ്ണ തലമുടിയിൽ ഉപയോഗിക്കേണ്ടത് എങ്ങനെ
- ചീപ്പ് ഉപയോഗിച്ച് തലമുടി വേർതിരിക്കുക.
- അൽപ്പം എണ്ണ കൈയ്യിലെടുത്ത് വളരെ മൃദുവായി വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക.
- വെളിച്ചെണ്ണ, ബദാം എണ്ണ, അർഗൻ എണ്ണ പോലെയുള്ള കട്ടികുറഞ്ഞ, അധികം ഒട്ടിപിടിക്കാത്ത എണ്ണയാണ് തലമുടിയിൽ ഉപയോഗിക്കേണ്ടത്.
- വേരുകളിൽ നിന്ന് മുടിയിഴകളിലേയ്ക്ക് എന്ന രീതിൽ വേണം ഇത് ചെയ്യാൻ.
- എണ്ണ പുരട്ടി അൽപ്പ സമയം വിശ്രമിച്ചതിനു ശേഷം കട്ടി കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
- ആഴ്ച്ചയിൽ രണ്ടു തവണ എങ്കിലും ഇത്തരത്തിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
തലമുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ തലമുടി കഴുകാവൂ. കട്ടി കുറഞ്ഞ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അത് മുടിയിൽ സ്വഭാവികമായുള്ള എണ്ണ മയം നഷ്ടപ്പെടുത്തില്ല. ഷാംപൂ ചെയ്തു കഴിഞ്ഞ് നിർബന്ധമായും കണ്ടീഷണറും ഉപയോഗിക്കാൻ മറക്കരുത്. തലയോട്ടി ഒഴിവാക്കിക്കൊണ്ട് മുടിയിഴകളിൽ ആണ് ഇത് ഉപയോഗിക്കേണ്ട്. അറ്റം പൊട്ടി പോകുന്നത് തടയാൻ ഇത് സഹായിക്കും. അമിതമായി സമ്മർദ്ദം കൊടുത്ത് മുടി ഉണക്കാൻ ശ്രമിക്കരുത്. ടവ്വൽ ഉപയോഗിച്ച് വളരെ പതുക്കെ മുടി അമർത്തുക. പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം.
content highlight: hair-oil-to-massage-your-hair