ലോകത്ത് ഇന്നേ വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പലേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ജപ്പാന്‍റെ ഉടമസ്ഥതയില്‍ നിര്‍മിക്കപ്പെട്ട സീ വൈസ് ജയന്‍റ് ആണ് . എന്നാൽ ഈ കപ്പലിന്‍റെ തുടക്കം തന്നെ അപശകുനത്തോടെയായിരുന്നു . ആറരലക്ഷം ടൺ കേവുഭാരമുള്ള ഈ ഭീമൻ കപ്പൽ ഇന്നില്ല.1500 അടിയായിരുന്നു ഇതിന്റെ നീളം . ഇറാഖിന്റെ മിസൈലേറ്റ് പടക്കപ്പുരയ്ക്കു തീപിടിച്ചതുപോലെ കത്തിയായിരുന്നു കപ്പലിന്റെ ചരിത്രം അവസാനിച്ചത് . ജപ്പാനിലാണ് ഈ സൂപ്പർ ടാങ്കർ കപ്പലിന്റെ നിർമാണം തുടങ്ങിയത്. 1979ൽ ജാപ്പനീസ് തുറമുഖമായ കനഗവായിൽ നിർമാണം പൂർത്തീകരിച്ചു. ഇംഗ്ലിഷ് ചാനൽ, സൂയസ് കനാൽ തുടങ്ങിയ കപ്പൽ പാതകളിലൂടെയൊന്നും സീവൈസ് ജയന്റിനു സഞ്ചരിക്കാനാകുമായിരുന്നില്ല. അമിതഭാരവും വലുപ്പവുമായിരുന്നു കാരണം.
ഒരു തവണ ബോബ് സ്ഫോടനത്തെയും മൂന്നു തവണ ചുഴലിക്കൊടുങ്കാറ്റിനെയും അതിജീവിച്ച സീ വൈസ് ജയന്‍റ് ഒരിക്കല്‍ കടലിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതാണ്. അവിടെ നിന്നു ഉയര്‍ത്തിയെടുത്ത ശേഷവും 21 വര്‍ഷം സീ വൈസ് സമുദ്രഭേദനം നടത്തി. ഇത്രയും കാലത്തിനിടയില്‍ അഞ്ചു തവണ പേരു മാറുക കൂടി ചെയ്തു . സീ വൈസ് ജയന്റ് പണിയുന്നതിനായി ഒരു ഗ്രീക്ക് കമ്പനിയാണ് ഓർഡർ നൽകിയത്. എന്നാൽ പൂർത്തീകരിച്ച ശേഷം അവർ അത് ഏറ്റടുക്കാൻ വിസമ്മതിച്ചതോടെ കപ്പലിനെ ഹോങ്കോങ് ഓവർസീസ് കണ്ടെയ്നർലൈൻ എന്ന കമ്പനിക്കു വിറ്റു. എണ്ണയുടെ ചരക്കുനീക്കമായിരുന്നു ഹോങ്കോങ് ഓവർസീസ് കമ്പനി ഇതുകൊണ്ട് ഉദ്ദേശിച്ചത്. ചൈനീസ് വ്യാപാരിയായ സി.വൈ തുംഗ് ആണ് 1981ല്‍ സീ വൈസ് ജയന്‍റിനെ ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നു വാങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 1482 അടിയായിരുന്നു സീ വൈസ് ജയന്‍റിന്‍റെ നീളം. ഈ നീളത്തിലും ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു സീ വൈസ് എങ്കിലും തുംഗ് കപ്പലിന്‍റെ നീളം 18 അടി കൂടി വര്‍ദ്ധിപ്പിച്ചു.
ഇതോടെ സീ വൈസിന്‍റെ വലുപ്പം 1500 അടി നീളവും 220 അടി വീതിയിലും എത്തി. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കയറ്റുമതിക്കായി കപ്പല്‍ ഉപയോഗിക്കാനാരംഭിച്ചു. 1981 മുതല്‍ 88 വരെ എണ്ണക്കയറ്റുമതി നടത്തുന്നതിനിടയിലാണ് രണ്ടു ചുഴലിക്കൊടുങ്കാറ്റുകളെ കപ്പല്‍ അതിജീവിച്ചത്. ഗൾഫിൽ നിന്നും ഇറാനിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ യുഎസിൽ എത്തിക്കുകയായിരുന്നു സീ വൈസ് ജയന്റിന്റെ അക്കാലത്തെ പ്രധാനദൃത്യം. ഇത്തരത്തിൽ ഒരു യാത്രയ്ക്കിടെ ഇറാന്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സീ വൈസ് ജയന്‍റിന് നേരെ ഇറാഖ് സൈന്യം ബോംബ് വര്‍ഷിച്ചു. ബോബാക്രമണത്തില്‍ സമ്പൂര്‍ണമായി കത്തി നശിച്ച കപ്പല്‍ ഇറാന്‍ തുറമുഖത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ കപ്പലിന്‍റെ അവസാനവും ടൈറ്റാനിക്കിന്‍റേതെന്ന പോലെ ദുരന്തത്തില്‍ കലാശിച്ചെന്ന് ഏവരും വിധിയെഴുതി.എന്നാല്‍ സീ വൈസ് ജയന്‍റിന്‍റെ ജാതകക്കുറിപ്പ് മറ്റൊന്നായിരുന്നു. കടലിന്‍റെ അടിത്തട്ടിലമര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കപ്പൽ ഒരു നോര്‍വീജിയന്‍ കമ്പനി. തുച്ഛവിലക്ക് കപ്പല്‍ സ്വന്തമാക്കി.
ഇതിനിടെ ഇറാൻ ഇറാഖ് യുദ്ധം തീർന്നു. നോർമൻ ഇന്റർനാഷനൽ എന്ന നോർവീജിയൻ കോംഗ്ലോമെറേറ്റ് കപ്പലിനെ കടലിൽ നിന്ന് പൊക്കിയെടുത്ത് സിംഗപ്പൂരിലെത്തിച്ചു. ഇവിടെ വച്ച് കപ്പലിൽ വലിയ അറ്റകുറ്റപ്പണികൾ നടത്തുകയും കപ്പലിന്റെ പേരു മാറ്റി ഹാപ്പി ജയന്റ് എന്നാക്കുകയും ചെയ്തു.1991ൽ നോർവീജിയൻ ശതകോടീശ്വരനായ ജോറെൻ ജാറെ കപ്പൽ 4 കോടി യുഎസ് ഡോളറിനു വാങ്ങിക്കുകയും ജാറെ വൈക്കിങ് എന്നു പേരുനൽകുകയും ചെയ്തു.അസാധാരണ വലുപ്പമുണ്ടായിരുന്നു ജാഹ്റെ വിക്കിങ് പല തുറമുഖത്തും നങ്കൂരമിടുക അസാധ്യമായിരുന്നു. ഒപ്പം പനാമ കനാല്‍, സൂയസ് കനാല്‍, ഇംഗ്ലീഷ് കനാല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോവുക തന്നെ ജാഹ്റെ വിക്കിങ്ങിന് അസാധ്യമായിരുന്നു. സാധ്യമായ ഭാരം മുഴുവന്‍ കയറ്റിയാല്‍ വെള്ളത്തിനടിയിലേക്ക് 80 അടി വരെ ആഴം ജാഹ്റെ വിക്കിങ്ങിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം. കൂടാതെ വമ്പിച്ച ഇന്ധനച്ചിലവും ജാഹ്റെ വിക്കിങ്ങിനെ പരിപാലിക്കുന്നത് അമിതഭാരം സൃഷ്ടിച്ചു.2004ൽ നോർവെയുടെ ഓൾസൻ ടാങ്കേഴ്സ് കപ്പലിനെ വാങ്ങിച്ചു. എന്നാൽ കടൽയാത്രയ്ക്കല്ല, മറിച്ച് തുറമുഖത്ത് ഒരു എണ്ണ സംഭരണി എന്ന നിലയ്ക്കാണ് അവർ ഈ കപ്പലിനെ ഉപയോഗിച്ചത്. 2010ൽ ഒരിക്കൽ കൂടി സീ വൈസ് ജയന്റിന്റെ പേരുമാറ്റി. മോണ്ട് എന്നായിരുന്നു അത്. ഇന്ത്യയിലേക്കായിരുന്നു മോണ്ടിന്റെ അവസാനയാത്ര. ഗുജറാത്തിലെ അലാങ്ങിലുള്ള ഷിപ് ബ്രേക്കിങ് യാർഡിലെത്തിയ മോണ്ടിനെ 2010ൽ പൊളിച്ചു.