മഴക്കാലത്ത് ഏറ്റവും അധികം കരുതൽ നൽകേണ്ടത് തലമുടിക്കാണ്. അന്തരീക്ഷത്തിലെ മൂലം മുടിയിൽ അമിതമായ എണ്ണമയം ഉണ്ടാകുന്നത്. ഇത് പിന്നീട് മുടികൊഴിച്ചതിലേക്ക് നയിക്കും. ചിലർക്ക് തലയോട്ടി വരണ്ടുപോകുന്നു. കൂടാതെ ചൊറിച്ചിൽ മറ്റ് അസ്വസ്ഥതകളും ഉണ്ടായിരിക്കും.
ആവശ്യമായ കരുതൽ കൊടുത്താൽ ഇത്തരം സാഹചര്യങ്ങൾ സംഭവിക്കില്ല. അതിനുള്ള ഒരു പരിഹാരമാണ് വെള്ളരി. വിറ്റാമിൻ സിയുടെയും വിറ്റാമിൻ കെ യുടെയും സിംഗോ ഇരുമ്പ് കാൽസ്യം എന്നിവയുടെയും കലവറയാണ് വെള്ളരി. ഇവ തലമുടിക്ക് കരുത്ത് നൽകുന്നു. ഒപ്പം താരൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു. വെള്ളരി ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
ഗുണങ്ങൾ
- മുടികൊഴിച്ചിൽ തടയാൻ വെള്ളരി ഗുണകരമാണ്.
- തലയോട്ടി വരണ്ടു പോകുന്നത് തടഞ്ഞ് ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും.
- മുടി തിളക്കമുള്ളതും മൃദുലവുമാകാൻ ആഴ്ച്ചയിൽ രണ്ട തവണയെങ്കിലും ഇത് ഉപയോഗിക്കുക.
- വെള്ളരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ മുടിയുടെ കരുത്ത് നിലനിർത്തുന്നു.
ചേരുവകൾ
- വെള്ളരി
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- തൊലി കളഞ്ഞ വെള്ളരിയോടൊപ്പം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് അരച്ചെടുക്കുക
- തലമുടിയിലും, തലയോട്ടിയിലും ഇത് പുരട്ടുക
- 30 മിനിറ്റിനു ശേഷം ഹെയർമാസ്ക് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക
വെള്ളരിയുടെ മറ്റ്ആരോഗ്യ ഗുണങ്ങൾ
- ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- നാരുകൾ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.
- ശരീരഭാരത്തെ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും.
- ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
- പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.
- ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയായ വെള്ളരിക്ക ചർമ്മത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കും. അതിനായി വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്. കൂടാതെ ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും. കണ്ണുകളുടെ വീക്കം കുറയ്ക്കുന്നതിനും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കാം.
content highlight: hair-mask-for-dry-scalp-and-hair-fall