മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്വന്തമായി ഒരിടം നേടിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. സ്ത്രീശക്തമായ നിരവധി ചിത്രങ്ങളിലൂടെ താരം ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. വിവാഹ ജീവിതത്തിനു ശേഷം സിനിമയിലേക്ക് രണ്ടാമതൊരു തിരിച്ചുവരവ് താരം നടത്തിയപ്പോഴും താരത്തിന് ആരാധകർ ഏറെയായിരുന്നു. ഇപ്പോൾ ഫുട്ടേജ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നിരവധി അഭിമുഖങ്ങളിലും താരം എത്തിയിരുന്നു.
പലപ്പോഴും താരത്തിന് ആരാധകർ വർദ്ധിക്കുന്നത് താരത്തിന്റെ ചില നിലപാടുകൾ കൊണ്ടുകൂടിയാണ്. അഭിനന്ദനങ്ങൾ അർഹിക്കുന്ന തരത്തിലുള്ള പല നിലപാടുകളും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സിനിമയിൽ നായികമാർ ഇല്ലാതിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. സിനിമകൾ നായികമാർ കുറയുന്നതിനെ കുറിച്ച് എന്താണ് മഞ്ജു ചേച്ചിയുടെ അഭിപ്രായം എന്ന് ചോദിച്ചപ്പോഴാണ് തന്റെ അഭിപ്രായം മഞ്ജു വ്യക്തമാക്കിയത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ..
” സിനിമയിൽ കഥാപാത്രമാണ് പ്രധാനപ്പെട്ടത്. അല്ലെങ്കിൽ സിനിമയുടെ ഉള്ളടക്കം. അതല്ലാതെ ആണാണോ പെണ്ണാണോ അല്ലെങ്കിൽ മൂന്നാമത് ഒരു ജൻഡർ ആണോ എന്ന തരത്തിലേക്ക് വരേണ്ടതില്ല.. സിനിമയിൽ ആവശ്യമുള്ള കഥാപാത്രങ്ങൾ മാത്രം മതി. സിനിമയിൽ നായകൻ, നായിക എന്ന തരത്തിൽ ജൻഡറിന്റെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുത്തി പറയുന്നത് തന്നെ കാലഹരണപ്പെട്ട ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്”.
ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് മഞ്ജു വാര്യർ പറയുന്നത്. അടുത്ത സമയത്ത് തിയേറ്ററുകളിൽ എത്തിയ മഞ്ഞുമൽ ബോയ്സ് അടക്കമുള്ള ചില ചിത്രങ്ങളിൽ ഇത്തരത്തിൽ നായികമാരുടെ സാന്നിധ്യം കാണുന്നുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് പലരും സംസാരിച്ചിരുന്നു. ഈ കാര്യത്തെ കുറിച്ചാണ് ഇപ്പോൾ മഞ്ജു വാര്യർ വ്യക്തമാക്കിയത്. സിനിമയിൽ പ്രാധാന്യം വേണ്ടത് കഥാപാത്രത്തിനും സിനിമയുടെ ഉള്ളടക്കത്തിനുമാണ് എന്നും മറ്റ് കാര്യങ്ങൾ ഒന്നും സംസാരിക്കേണ്ടതില്ല എന്ന് ആണ് മഞ്ജു വ്യക്തമാക്കിയത്.