ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽ മാരാർ..താരം പലപ്പോഴും കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു താരം ശ്രദ്ധ നേടിയിരുന്നത്. അടുത്ത സമയത്ത് വയനാട് ദുരിതാശ്വാസനിധിയിലേക്ക് താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പണം നൽകിയില്ല എന്ന് പറഞ്ഞതിന്റെ പേരിലും താരൻ ശ്രദ്ധ നേടിയിരുന്നു. അതിനുപകരം മൂന്നു വീടുകൾ വച്ച് നൽകിക്കൊളാം എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ എന്തുകൊണ്ടാണ് ഇത് പറഞ്ഞത് എന്ന് താരം വ്യക്തമാക്കുകയാണ്.
“കെഎസ്എഫ്ഇയിലേക്ക് ലാപ്ടോപ്പ് വാങ്ങാൻ ദുരിതാശ്വാസനിധികളിൽ നിന്ന് പണം അനുവദിച്ചതായി വെബ്സൈറ്റിൽ കണ്ടു.. എന്തിനായിരുന്നു എന്ന സംശയം ഞാനാ വീഡിയോയിൽ ചോദിച്ചു. പല സഖാക്കളും എനിക്കെതിരെ മറുപടി നൽകി. പണം നൽകി അതിന്റെ പലിശ സബ്സിഡി സർക്കാർ വഹിച്ചതിന്റെ ചിലവാണ് എന്തായാലും ചോദ്യം ചോദിച്ചത് കൊണ്ട് മറുപടി നൽകി. ഇനി ഈ ലാപ്ടോപ്പ് കേരളത്തിൽ കൊടുത്ത 5 ലക്ഷം കുട്ടികളുടെ കണക്ക് കൂടി വെബ്സൈറ്റിൽ ഇടാൻ പറയുക. വേറൊന്നും കൊണ്ടല്ല ലാപ്ടോപ്പ് തട്ടിപ്പിന്റെ പേരിൽ പിടിക്കപ്പെട്ട എസ്എഫ്ഐ നേതാവ് എന്റെ നാട്ടിൽ ഉണ്ടായിരുന്നു.
500 കോടി അവിടെ 250 കോടി മറ്റെവിടെ എന്ന രീതിയിൽ കണക്കുകൾ വെബ്സൈറ്റിൽ ഉണ്ട്. അത് ലഭിച്ചവരുടെ വിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ പബ്ലിഷ് ചെയ്യാമെങ്കിൽ വീട് വയ്ക്കാൻ ഞങ്ങൾക്ക് ചിലവാക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ അടയ്ക്കാം. നിങ്ങൾക്കാർക്കെങ്കിലും ഏറ്റെടുക്കാൻ ധൈര്യമുണ്ടോ സഖാക്കളെ..? ഈ ചോദ്യം ചോദിക്കുന്നതും സംശയം ചോദിക്കുന്നതും ഞാൻ മാത്രമല്ല. കേരളത്തിൽ മറ്റു പലരും ഇതിനു മുൻപും ചോദിച്ചിട്ടുള്ള സംശയങ്ങളാണ്. വേറൊന്നും വേണ്ട ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ കൃത്യമായി പഞ്ചായത്ത് അടിസ്ഥാനത്തിൽ പുറത്തു വിടുക. ആറുമാസം കഴിഞ്ഞ് മതി പുറത്ത് വിടാം എന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രിക്കോ പറയാനുള്ള ആത്മാഭിമാനം പാർട്ടിക്കോ ഉണ്ടോ..? ഇത് ചോദിക്കാനുള്ള തന്റേടം പ്രതിപക്ഷത്തിന് ഉണ്ടോ..? ജനങ്ങളുടെ പണമാണ്, കണക്കുകൾ അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട് കണക്കുകൾ പുറത്തുവിടണം മുഖ്യൻ.”