ആർക്കും വിവരിക്കാൻ സാധിക്കാത്ത അത്രത്തോളം വേദന നിറഞ്ഞ ഒരു അപകടം തന്നെയാണ് വയനാട്ടിൽ സംഭവിച്ചത്. ഈയൊരു ദുരന്തത്തിൽ വയനാട്ടിലുള്ള ഓരോ മനുഷ്യരെയും ചേർത്ത് പിടിക്കുന്നവർ നിരവധിയാണ്. യാതൊരു വേദനകളും വേണ്ട ഞങ്ങൾ ഒപ്പമുണ്ട് എന്ന് താരങ്ങൾ അടക്കമുള്ളവർ ഉറപ്പു നൽകുന്നു. ഞാൻ എന്നും ഒപ്പം ഉണ്ടാകുമെന്ന് നിങ്ങളെ അറിയിക്കുവാൻ ആണ് നേരിട്ട് വന്നത് എന്ന് പറഞ്ഞായിരുന്നു അടുത്ത സമയത്ത് നടൻ മോഹൻലാൽ ദുരന്തഭൂമി സന്ദർശിച്ചു മടങ്ങിയത്.
ഇപ്പോൾ നടൻ ആസിഫ് അലി ദുരന്തഭൂമിയിൽ അകപ്പെട്ടുപോയ ആളുകളെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “അവിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് പാല് നൽകാമെന്ന് പറഞ്ഞ് ഒരു അമ്മ എത്തി. ഇതൊക്കെ നമുക്ക് ഇവിടെ മാത്രം കാണാൻ സാധിക്കുന്ന സന്തോഷങ്ങളാണ് കുട്ടികൾ മാത്രമല്ല അവിടെ ഒറ്റപ്പെട്ടുപോയ എല്ലാവർക്കും ഒപ്പം നമ്മൾ ഉണ്ട്. കുട്ടികളെ മാത്രമല്ല മുതിർന്നവർക്കും എന്ത് ആവശ്യമുണ്ടെങ്കിലും നമ്മൾ ഒപ്പമുണ്ട്. നിങ്ങൾക്ക് സംസാരിക്കുവാനോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൗൺസിലിങ്ങിന് ഒക്കെ സർക്കാർ നമ്പറുകളും കൗൺസിലിംഗുകളും ഒക്കെ ഇന്ന് നിലവിലുണ്ട്.
അതിലെല്ലാം ഉപരി ഞങ്ങൾ എന്റൈർടേനേഴ്സ് ആണ്. നിങ്ങളെ എന്റർടൈൻ ചെയ്യാൻ ഞങ്ങൾ എപ്പോഴും അവൈലബിൾ ആണ്. നിങ്ങൾ അരികിലേക്ക് എത്താൻ എന്താണ് മാർഗം എന്ന് ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.. ഇപ്പോഴുള്ള എല്ലാ വിഷമങ്ങളും മാറി വളരെ ബ്രൈറ്റ് ആയിട്ടുള്ള ഒരു ഫ്യൂച്ചർ നിങ്ങൾക്ക് കിട്ടുന്നതുവരെ ഞങ്ങൾ ഒപ്പം ഉണ്ടാകും.”
View this post on Instagram
ഇങ്ങനെയാണ് നടൻ ആസിഫ് അലി പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരുമിച്ച് നിൽക്കുന്ന ഒരു ജനത തന്നെയാണ് കേരളം എന്നും, ഇതോടൊപ്പം താരജാഡകൾ ഒന്നുമില്ലാതെ ഇങ്ങനെ സംസാരിക്കുന്ന ആസിഫ് അലി അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും ഒക്കെയാണ് പലരും സംസാരിക്കുന്നത്.