Celebrities

‘പ്രേം നസീറിനെ മറികടക്കുക എന്നതാണ് ധ്യാനിന്റെ ഉദ്ദേശം’; എല്ലാം മുകേഷേട്ടന് അറിയാമെന്ന് ധ്യാന്‍-Mukesh about Dhyan Sreenivasan

മലയാള സിനിമയിലെ യുവനടന്മാരുടെ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ സിനിമകളേക്കാള്‍ കൂടുതല്‍ ഇന്റര്‍വ്യൂ ഹിറ്റ് ആകുന്ന ഒരു കാലമാണിത്. ഇന്റര്‍വ്യൂവിലെ അദ്ദേഹത്തിന്റെ തുറന്ന സംസാരവും തഗ്ഗ് മറുപടികളുമാണ് ധ്യാനിന്റെ ഇന്റര്‍വ്യൂകള്‍ ഹിറ്റാകുന്നതിന് പിന്നിലെ കാരണംഇപ്പോള്‍ ഇതാ ധ്യാനിന്റെ ഒരു പുതിയ ഇന്റര്‍വ്യൂ ആണ് വൈറല്‍ ആയിരിക്കുന്നത്. നടന്‍ മുകേഷ് ധ്യാനിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പോകുന്നത്.

‘സൂപ്പര്‍ സിന്തഗി’ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്റര്‍വ്യവില്‍ സംസാരിക്കുകയായിരുന്നു മുകേഷും ധ്യാന്‍ ശ്രീനിവാസനും. അവതാരകന്‍ പറയുകയാണ് മുകേഷിനോട്.. ‘ധ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് കുടുംബം പോറ്റുന്നത്, ആഴ്ചയില്‍ ആഴ്ചയില്‍ ഓരോ സിനിമയിലും അഭിനയിച്ചാണ് അദ്ദേഹം കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്’എന്ന്. അപ്പോള്‍ തന്നെ ധ്യാനിന്റെ തഗ്ഗ് മറുപടിയും വന്നു ‘ഞാന്‍ ആഴ്ചയില്‍ ആഴ്ചയില്‍ സിനിമ എടുക്കുന്നതുകൊണ്ടല്ലേ നിങ്ങള്‍ക്ക് എല്ലാ ആഴ്ചയിലും ഇന്റര്‍വ്യൂ ലഭിക്കുന്നത്’ എന്ന് ഇതുകേട്ട അവതാരകന്‍, ഞങ്ങളുടെ ഭാഗ്യം എന്നും ഇന്റര്‍വ്യൂ സൂപ്പര്‍സ്റ്റാര്‍ ആണ് ധ്യാന്‍ എന്നും പറയുകയുണ്ടായി.

അപ്പോള്‍ തന്നെ വന്നു മുകേഷിന്റെയും കിടിലം മറുപടി.. ‘ഇതൊന്നുമല്ല ധ്യാനിന്റെ ഉദ്ദേശം.. പ്രേം നസീറിനെ മറികടക്കുക എന്നതാണ് ധ്യാനിന്റെ ഉദ്ദേശം. അങ്ങനെ കുറെ കാലം സിനിമയില്‍ അങ്ങ് വിലസണം.. പക്ഷേ ഇത് നായികമാരുടെ റെക്കോര്‍ഡില്‍ അല്ല, ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചു എന്ന റെക്കോര്‍ഡ് ഭേദിക്കാനാണ് ധ്യാന്‍ ശ്രമിക്കുന്നത്’ എന്ന്. ഇത് കേട്ട ഉടനെ എല്ലാവരും ചിരിക്കുന്നതും കാണാം. അപ്പോള്‍ തന്നെ ധ്യാന്‍ പറഞ്ഞു, ‘മുകേഷേട്ടന് എല്ലാം അറിയാം, ചേട്ടനോട് ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്’എന്ന്.